04/06/2026
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം കോഴിക്കോട് നാദാപുരം വാണിമേൽ സ്വദേശി പരപ്പുപാറ നെല്ലിയുള്ള പറമ്പത്ത് റീജിത്തിന്റെ മരണത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.
വൃക്കയിലെ കല്ല് നീക്കാൻ നടത്തിയ ശസ്ത്രക്രിയയിൽ വന്ന അപാകത യുടെ ഭാഗമായാണ് റീജിത്ത് മരണപ്പെടുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് യൂറോളജിസ്റ്റ് ഡോ: വേണുഗോപാൽ ആണ് ആദ്യ സർജറി നടത്തിയത്. ബന്ധു ക്കളുടെ സമ്മതമില്ലാതെയാണ് ഇതേ ഡോക്ടർ രണ്ടാമത്തെ സർജറിയും നടത്തി യത്. ചികിത്സാ പിഴവിന് കാരണക്കാരനായ ഡോക്ട്‌ടർ വേണുഗോപാലിനെയും, ഇതുമായി ബന്ധപ്പെട്ട മറ്റെല്ലാവരെയും അന്വേഷണം നടത്തി നടപടി എടു ക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.