IUML,MYL,msf Peruvayal Town

IUML,MYL,msf Peruvayal Town Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IUML,MYL,msf Peruvayal Town, Political organisation, peruvayal, Calicut.

വയനാട് പുനരധിവാസംമുസ്‌ലിംലീഗ് അടിയന്തര സഹായങ്ങൾ പ്രഖ്യാപിച്ചു - 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം- 40 വ്യാപാരികൾക്ക് അര...
21/08/2024

വയനാട് പുനരധിവാസം

മുസ്‌ലിംലീഗ് അടിയന്തര
സഹായങ്ങൾ പ്രഖ്യാപിച്ചു

- 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം
- 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം
- ഓഗസ്റ്റ് 23 വെള്ളിയാഴ്ച മുതൽ സഹായ വിതരണം
- ചെലവഴിക്കുന്ന തുകയും ആപ്പിൽ പ്രദർശിപ്പിക്കും

03/05/2022

റഹ്മത്തുള്ള ഖാസിമിയെ നിലക്ക് നിർത്തണം : മുസ്ലിം യൂത്ത് ലീഗ്

കുന്ദമംഗലം : ഖുർആൻ സ്റ്റഡി സെൻ്ററിന് കീഴിൽ മത പ്രഭാഷണം നടത്തുന്ന റഹ്മത്തുള്ള ഖാസിമി അത്തരം മഹത്തായ വേദികളില്‍ വെച്ച് നീചമായ വാക്കുകൾ ഉപയോഗിച്ച് മുസ്‌ലിം ലീഗിന്‍റെ എം പി മാരേയും നേതാക്കളെയും അസഭ്യം പറയുന്നത് പതിവാക്കിയിരിക്കുകയാണ്. സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങള്‍ നടത്തുന്ന അദ്ദേഹത്തിൻ്റെ മാനസിക നില പരിശോധിക്കണമെന്നും അത്തരം വേദികളില്‍ നിന്നും ഇദ്ധേഹത്തെ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.

സമുദായത്തിൻ്റെ പണം ഉപയോഗിച്ച് കെട്ടിപ്പടുത്ത ഖുർആൻ പഠന സ്ഥാപനങ്ങൾ സമൂഹത്തിലും സമുദായത്തിലും ഛിദ്രത ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് വേദനാജനകമാണെന്നും ബഹുമാനപ്പെട്ട സമസ്ത പണ്ഡിത സഭ ഈ വിഷയത്തില്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പുവ്വാട്ട്പറമ്പിൽ ചേർന്ന നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ഭാരവാഹി യോഗം പ്രസിഡന്‍റ് ഐ സൽമാൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല മുസ്ലീം യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ എം നൗഷാദ്, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സി കെ കുഞ്ഞിമരക്കാർ, എം പി സലിം, സി നൗഷാദ്, കെ പി സൈഫുദ്ധീൻ, യു എ ഗഫൂർ, ഇ എം സിറാജ്, ടി പി എം സാദിഖ് അഡ്വ. ടി പി ജുനൈദ്, സി ടി മുഹമ്മദ് ശരീഫ്, മുഹമ്മദ് കോയ കായലം സംസാരിച്ചു

ജഹാംഗീർപുരിയിൽബുൾഡോസറെടുത്ത ഫരീദിന്റെ കട മുസ്ലിം ലീഗ് വെച്ച് കൊടുക്കും...........................ജഹാംഗീർ പുരി സി ബ്ലോക്ക...
26/04/2022

ജഹാംഗീർപുരിയിൽ
ബുൾഡോസറെടുത്ത ഫരീദിന്റെ കട മുസ്ലിം ലീഗ് വെച്ച് കൊടുക്കും...........................

ജഹാംഗീർ പുരി സി ബ്ലോക്ക് ഗലി നമ്പർ 1 ൽ താമസിക്കുന്ന ഫരീദ് അഹമ്മദ് ആ ദിവസം ഒരിക്കലും മറക്കില്ല. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ്റെ ബുൾഡോസർ ജഹാംഗീർ പുരി ജാമിഅ മസ്ജിദിൻ്റെ പരിസരത്തെ ചിക്കൻ സ്റ്റാൾ തകർത്ത ദിവസം മുതൽ ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലായിരുന്നു പറക്കമുറ്റാത്ത 4 മക്കളടങ്ങുന്ന 27 കാരനായ ഫരീദിൻ്റെ കുടുംബം.

ഭാര്യ റഷീദയും മക്കളായ ഫർഹാന, ഫലഖ്, ഫിദ, റഹ്മത്ത് എന്നിവരോടൊപ്പം ഒന്നാം നമ്പർ ഗലിയിലെ ഒറ്റമുറി വീട്ടിലാണ് ഫരിദ് താമസിക്കുന്നത്.

കച്ചവട ആവശ്യത്തിനായി എടുത്ത ലോണിൻ്റെ തിരിച്ചടവ്, കുട്ടികളുടെ വിദ്യാഭ്യാസം ഇതൊക്കെ ഈ യുവാവിനു മുന്നിൽ വലിയ ചോദ്യങ്ങളായിരുന്നു.

മുസ്ലിം ലീഗ് നിർദ്ദേശപ്രകാരം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് സന്ദർശനം നടത്തി വിവരശേഖരണം നടത്തുമ്പോഴാണ് ഫരീദ് തൻ്റെ കഥ നമ്മളോട് പറഞ്ഞത്.

പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലികുട്ടിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. അടിയന്തിര സ്വഭാവത്തിൽ അവരെ സഹായിക്കാൻ അദ്ദേഹം നൽകിയ നിർദ്ദേശാനുസരണം ഇന്നലെ ആദ്യഘട്ട സഹായം കൈമാറി.

പ്രദേശത്ത് മുസ്ലിം ലീഗ് നടപ്പാക്കാനുദ്ദേശിക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ ആദ്യ ഗുണഭോക്താവാണ് ഫരീദ്. കച്ചവടം പുനരാരംഭിക്കാനാവശ്യമായ സ്റ്റാൾ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഇദ്ദേഹത്തിന് പുന:സ്ഥാപിച്ച് നൽകും. എംപിമാരായ ഇടി മുഹമ്മദ് ബഷീറും, അബ്ദുസ്സമദ് സമദാനിയും നവാസ് ഗനിയും സന്ദർശിച്ച ദിവസവും പുരധിവാസത്തിൽ പാർട്ടി കൂടെ നിൽക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നേരത്തെ ചെയ്തിരുന്ന സ്ഥലത്ത് തന്നെ ഇനിയും കച്ചവടം ചെയ്യാനാകുമോ എന്ന് ഫരീദിന് ആശങ്കയുണ്ട്. അതു വരെ ലോൺ തിരിച്ചടക്കാനും മറ്റ് ചിലവുകൾക്കുമാവശ്യമായ അടിയന്തിര ധനസഹായമാണ് ഇന്നലെ കൈമാറിയത്

അനുയോജ്യമായ സ്ഥലം കണ്ടെത്തി അറിയിക്കുന്ന മുറക്ക് കട നമ്മൾ പുനസ്ഥാപിച്ച് നൽകും.

നൂറ് കണക്കിന് കുടുംബങ്ങളുടെ വരുമാന മാർഗമാണ് ബുൾഡോസർ തകർത്തെറിഞ്ഞത്. വർഷങ്ങളായി ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ പോലും ഇതിലുണ്ട്.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തന്നെ നൽകുന്ന വെൻഡർ സർട്ടിഫിക്കറ്റ് ഉള്ള ചെറിയ കച്ചവട സ്ഥാപനങ്ങളും തകർത്തവയിൽ പെടും. പ്രദേശത്തെ ജനങ്ങളുടെ ജീവിതം തന്നെ വഴി മുട്ടിച്ച് ആട്ടിപ്പായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബുൾഡോസർ ആക്രമണം നടത്തിയത്.

സാധ്യമായത്രയും ഇരകൾക്ക് ആശ്വാസമെത്തിക്കാൻ ശ്രമിക്കും..

ഞങ്ങളുടെ സംഘത്തിൽ ആസിഫ് അൻസാരി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു മീരാൻ, അഡ്വ: മർസൂഖ് ബാഫഖി, റിലീഫ് സെൽ ചെയർമാൻ മുഹമ്മദ് ഹലീം, എം എസ് എഫ് ദേശീയ സെക്രട്ടറി സിറാജുദ്ദീൻ നദ് വി എന്നിവരും കൂടെയുണ്ടായിരുന്നു.
_____________

വി.കെ ഫൈസൽ ബാബു
ദേശീയ ജനറൽ സെക്രട്ടറി
മുസ്ലിം യൂത്ത് ലീഗ്

18/11/2021
15/03/2021

കുന്ദമംഗലത്ത് എന്തുകൊണ്ട് മുസ്ലിം ലീഗിൻ്റെ സീറ്റിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണ...

Address

Peruvayal
Calicut
673008

Website

Alerts

Be the first to know and let us send you an email when IUML,MYL,msf Peruvayal Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share