24/03/2021
രണ്ട് കുട്ടികൾ ഉള്ള മാതാപിതാക്കളുടെ ശ്രദ്ധക്ക്.. ‼️
⭕ കുട്ടികൾക്ക് സർക്കാർ കൊടുക്കുന്ന അരി വാങ്ങാൻ ഒറ്റക്ക് പോകരുത്.. കൂടെ ആളെ കൂട്ടണം..
🌹 ഒരു കുട്ടിക്ക് പ്രൈമറിക്കാർക്ക് 15 Kg അരിയും അപ്പർ പ്രൈമറികാർക്ക് 25 Kg വീതം അരിയാണ് ഈ LDF സർക്കാർ കൊടുക്കുന്നത്..
⭕ രണ്ടു മക്കളുള്ള ഒരു അമ്മയുടെ അവസ്ഥ ആണ് താഴെ.. കുട്ടികൾക്ക് സ്കൂളിൽ നിന്ന് സൗജന്യമായി കിട്ടിയ 50 കിലോയുടെ അരിച്ചാക്ക് വാഹനത്തിൽ കയറ്റുന്ന കാഴ്ചയാണ് ഇത്..
⭕ ഇത് പിണറായി വിജയന്റെ ക്രൂരത ആയി വ്യാഖ്യാനിക്കപ്പെടാൻ അധിക നേരം ഒന്നും വേണ്ട..
🌹 2020-21 അധ്യയനവർഷത്തിൽ സ്‌കൂൾ അടഞ്ഞുകിടന്ന സെപ്‌റ്റംബർ മുതൽ മാർച്ച് വരെയുള്ള ഏഴുമാസത്തെ ഭക്ഷ്യഭദ്രതാ അലവൻസാണ് ഈ മാസം തന്നെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.. പ്രീപ്രൈമറിക്കാർക്ക് 5 Kg, പ്രൈമറിക്കാർക്ക് 15 Kg, അപ്പർ പ്രൈമറിക്കാർക്ക് 25 കിലോ എന്ന രീതിയിൽ വിദ്യാലയങ്ങളിൽ സ്റ്റോക്കെത്തിയതനുസരിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് അരി നൽകുന്നത്. ഇതോടൊപ്പം പാചകച്ചെലവിനു വരുന്ന തുകയ്ക്കാനുപാതികമായി (700, 700, 1200) 11 ഇനം ധാന്യങ്ങളും നൽകുന്നുണ്ട്... പക്ഷെ ഇത് സപ്ലൈകോ എത്തിച്ചു നൽകുന്ന മുറയ്ക്ക് വിതരണം ചെയ്യാനാണ് തീരുമാനം. നേരത്തേ ധാന്യം എത്തിയശേഷം മാത്രം അരി വിതരണം നടത്തിയാൽ മതിയെന്നായിരുന്നു നിർദേശം. സെപ്‌റ്റംബർ മുതൽ നവംബർ വരെയുള്ള അരിയാണ് ആദ്യഘട്ടത്തിൽ നൽകുക. ഡിസംബർ മുതൽ മാർച്ച് വരെയുള്ള രണ്ടാംഘട്ടത്തിനുള്ള നടപടികളാരംഭിക്കാനും നിർദേശമുണ്ട്.
🌹 സ്‌കൂളിൽ നിന്നും സൗജന്യമായി സർക്കാർ നൽകിയ അരിച്ചാക്കുമായി രക്ഷിതാക്കൾ നിൽക്കുന്നതാണ് താഴെ.. അവരുടെ മുഖത്തെ സംതൃപ്തിയാണ് ഈ LDF സർക്കാരിനുള്ള അംഗീകാരം.. ‼️
#ഉറപ്പാണ്LDF