IUML Chorode

IUML Chorode Muslim League

ഓണ്‍ലൈന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്‍റെ പ്രസക്തി ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയങ്ങള്‍ ഇന്‍ന്‍റെര്‍നെറ്റില്‍ ഇത്രെയേറെ ചര്‍ച്ചചെയ്യപെടുന്നുണ്ടങ്കില്‍ അത് മുസ്ലീംലീഗിന്‍റെതാണ്. മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അവരുടെ നല്ലരു സമയം സോഷില്‍നെറ്റ്‌വര്‍ക്കില്‍ ലീഗിന് വേണ്ടി ചിലവയിക്കുന്നു...

28/06/2022

MSF💚💚

20/06/2022

👍🏻👍🏻🔥

11/06/2022
രാംലീലാ മൈതാനത്തെ രാഹുൽജി യുടെ പ്രസംഗത്തിൽ നിന്ന്....കുടുംബവാഴ്ചയെന്ന പദമുപയോഗിച്ചാണ് ഇനിയും നിങ്ങളെന്നെ നേരിടാൻ വരുന്നത...
01/05/2018

രാംലീലാ മൈതാനത്തെ രാഹുൽജി യുടെ പ്രസംഗത്തിൽ നിന്ന്....

കുടുംബവാഴ്ചയെന്ന പദമുപയോഗിച്ചാണ് ഇനിയും നിങ്ങളെന്നെ നേരിടാൻ വരുന്നതെങ്കിൽ നിങ്ങളറിയുക,
അതേ നേരും നെറിയുമുള്ള കുടുംബത്തിലാണ് ഞാൻ പിറന്നത്,
ഈ രാജ്യത്തിന് വേണ്ടി സ്വജീവൻ സമർപ്പിച്ച ധീരദേശാഭിമാനിയുടെ മകനായി,
ചരിത്രത്തിന്റെ പിന്മുറക്കാരനായി,
രാഷ്ട്രീയ സ്ഥാനത്തിനായി ഞാൻ ആരുടേയും തറവാട് കയറിയില്ല,
ആരേയും കൊന്നില്ല, ദ്രോഹിച്ചില്ല, പിന്കാലിനു ചവിട്ടിയില്ല.. !
എന്റെ ചരിത്രം വിറ്റു, ആരോടും ഞാൻ വോട്ട് തെണ്ടിയിട്ടില്ല, ആ ചരിത്രത്തെ സമൂഹമധ്യത്തിൽ ഓർമിപ്പിച്ചു മുതലക്കണ്ണീർ ഒഴുക്കിയിട്ടില്ല.. !

ഒടുവിലൊരു നിയോഗം പോലെ ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മതഭ്രാന്തമാർക്കെതിരെയുള്ള പോരാട്ടത്തിന് ഞാൻ മുന്നിട്ടിറങ്ങുകയാണ്,
ഇപ്പോഴും സ്ഥാനമാനങ്ങൾ ഞാൻ ആഗ്രഹിച്ചിട്ടില്ല , അതുകൊണ്ട് എന്റെ ജീവൻ അപായപ്പെടുത്താൻ നിങ്ങൾ ശ്രമിച്ചേക്കാം പക്ഷേ എന്റെ ചരിത്രം നിങ്ങൾക്കറിയുമെങ്കിൽ നിങ്ങൾ ഒന്നുകൂടി ഓർമിക്കണം എന്നെ ഭയപ്പെടുത്താൻ നിങ്ങൾക്കാവില്ല മതഭ്രാന്തമാരെ... !Copy

SBI യുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരൽ ഒന്ന് അവസാനിപ്പിക്കാം ഒത്തു പിടിച്ചാൽ -Share maximum
03/03/2018

SBI യുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരൽ ഒന്ന് അവസാനിപ്പിക്കാം ഒത്തു പിടിച്ചാൽ -

Share maximum

സാക്ഷര കേരളമേ ലജ്ജിക്കുക!!!!മനുഷ്യത്വം മരവിച്ചിരിക്കുന്നു.പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു.അക്രമ വാസന വർധിച്ചിരിക്കു...
23/02/2018

സാക്ഷര കേരളമേ ലജ്ജിക്കുക!!!!

മനുഷ്യത്വം മരവിച്ചിരിക്കുന്നു.
പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു.
അക്രമ വാസന വർധിച്ചിരിക്കുന്നു.
മനുഷ്യ ജീവന് വിലയില്ലാതായിരിക്കുന്നു.

മധു എന്ന സഹോദരന്റെ മുഖം ഒരു ദിവസമെങ്കിലും നിങ്ങളിൽ ആർക്കെങ്കിലും നിദ്രവിഹീനമായ ഒരു രാത്രി സമ്മാനിച്ചെങ്കിൽ, അങ്ങനെ സംഭവിച്ചവർ മാത്രം തീരുമാനിക്കുക. (അല്ലാത്തവർ മാഷുഷ്യരല്ലല്ലോ) ഇനി നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിൽ ഇങ്ങനെ ഒരു മനുഷ്യ ജീവിതവും പൊലിയില്ല എന്ന്...
ജനക്കൂട്ടത്തെ തടയാൻ നമുക്ക് പറ്റില്ലായിരിക്കും പക്ഷെ ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക അവർ എത്തുന്നവവരെ എങ്കിലും അക്രമിക്കപെടുന്നവനെ സംരക്ഷിക്കുക...

29/07/2017

ചോറോട് മുസ്ലിം ലീഗിനും പള്ളി കമ്മിറ്റിക്കും എതിരെ, പള്ളി ഇപ്പോഴുള്ള കമ്മിറ്റിക്കു കീഴിൽ ഉണ്ടാക്കുന്ന വരവ് കണ്ടു കണ്ണ് മഞ്ഞളിച്ച ചിലർ അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട്, നല്ലവരായ മഹല്ല് നിവാസികൾ ജാഗ്രത പുലർത്തണമെന്ന് അറിയിക്കുന്നു

10/03/2017

#ഇടി #മുഴക്കം

ഹിജാബ് ധരിച്ച ജനപ്രതിനിധികളെ തടഞ്ഞ സംഭവത്തിൽ പാർലിമെന്റിൽ ഇ .ടി . മുഹമ്മദ് ബഷീർ സാഹിബിന്റെ ഗർജ്ജനം .

രാത്രി വൈകി കടയും അടച്ചു വരുമ്പോളൊക്കെ കൊടപ്പനക്കൽ തറവാട്ടിലൊന്ന് കയറാതെ വീട്ടിലേക്ക് മടങ്ങാറില്ല.ഒരിക്കൽ തങ്ങൾ പറഞ്ഞത്ര...
03/03/2017

രാത്രി വൈകി കടയും അടച്ചു വരുമ്പോളൊക്കെ കൊടപ്പനക്കൽ തറവാട്ടിലൊന്ന് കയറാതെ വീട്ടിലേക്ക് മടങ്ങാറില്ല.ഒരിക്കൽ തങ്ങൾ പറഞ്ഞത്രെ *"കച്ചോടൊക്കെ മതിയാക്കി കുഞ്ഞാപ്പ രാഷ്ട്രീയത്തിൽ ഇറങ്ങണം"* ഒരു ഇടിത്തീ പോലെയായിരുന്നു ആവാക്ക്. *'ഞാനിപ്പോൾ രാഷ്ട്രീയത്തിലേക്കില്ല തങ്ങളെ, ഇങ്ങനെയൊക്കെ പോരെ'* അനുസരണയുള്ള അനുയായി ഭവ്യതയോടെ ചോദിച്ചു. *'പാണക്കാട് വാർഡിൽ നിന്നും നിങ്ങൾ കൗൺസിലറായി മത്സരിക്കണം'*

രാഷ്ട്രീയ ബാലപാഠം അറിയുന്നതിന് മുന്നേ ആചെറുപ്പക്കാരൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി ജയിച്ചു കയറി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആനേതാവിന്. കേരളാ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായി മുസ്ലിം സമൂഹത്തിലെ കിരീടം വെക്കാത്ത സുൽത്താനായി അദ്ദേഹംവാണു...സംഘടനയെയും ഭരണവും ഒരുപോലെ അദ്ദേഹം കൈകാര്യം ചെയ്തു.തൊട്ടത്തിനെയെല്ലാം പൊന്നാക്കി...

ഇന്ന് മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രെട്ടറിയായി കുഞ്ഞാപ്പയെ തെരഞ്ഞെടുത്തപ്പോൾ ഏറെ പ്രതീക്ഷയിലാണ് ന്യുനപക്ഷവും ഒപ്പം ദളിത് പിന്നോക്ക ജന വിഭാഗവും. ദേശീയ തലത്തിൽ ഉയർന്നു വരുന്ന വെല്ലുവിലുകളെ തരണം ചെയ്ത് മുസ്ലിം ലീഗിന്റെ പ്രതാപ കാലം വീണ്ടെടുക്കുവാൻ പുതിയ നേതൃത്വത്തിന് സാധിക്കട്ടെ...

വളരുന്ന തലമുറയ്ക്ക് പതറാത്ത പിൻബലം.ചന്ദ്രിക ദിനപത്രം
03/03/2017

വളരുന്ന തലമുറയ്ക്ക് പതറാത്ത പിൻബലം.
ചന്ദ്രിക ദിനപത്രം

കണ്ണൂരില്‍ ജനിച്ചു, മലപ്പുറത്ത് വളര്‍ന്നു; നഷ്ടമായത് രാഷ്ട്രീയ നയതന്ത്രജ്ഞനെകണ്ണൂരിലാണ് ഇ. അഹമ്മദ് ജനിച്ചത്. എന്നാല്‍ അദ...
02/02/2017

കണ്ണൂരില്‍ ജനിച്ചു, മലപ്പുറത്ത് വളര്‍ന്നു; നഷ്ടമായത് രാഷ്ട്രീയ നയതന്ത്രജ്ഞനെ

കണ്ണൂരിലാണ് ഇ. അഹമ്മദ് ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച മലപ്പുറത്തായിരുന്നു. അറബ് രാജ്യങ്ങളുമായുള്ള ഇടപെടലുകളില്‍ അദ്ദേഹത്തോളം നൈപുണ്യം പുലര്‍ത്തിയ വ്യക്തികള്‍ ഇല്ലതന്നെ. കേന്ദ്ര സഹമന്ത്രിയായിരിക്കെ പ്രവാസികള്‍ക്കായി ചെയ്ത സഹായങ്ങള്‍ മതി എക്കാലവും അദ്ദേഹത്തെ ഓര്‍ക്കാന്‍. മലപ്പുറത്തെ അദ്ദേഹവും അദ്ദേഹത്തെ മലപ്പുറവും പരസ്പരം നെഞ്ചേറ്റിയതിനു തെളിവാണ് ഇവിടെ അദ്ദേഹത്തിന് എറ്റവും ഒടുവില്‍ ലോക്സഭയിലേക്കു കിട്ടിയ കനത്ത ഭൂരിപക്ഷം. 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തെ മലപ്പുറത്തെ വോട്ടര്‍മാര്‍ ലോക്സഭയിലെത്തിച്ചത്.

നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി 12 തവണ മത്സരിച്ച അഹമ്മദ് 10 തവണയും തിരഞ്ഞെടുത്തതു മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളാണ്. 67ല്‍ കണ്ണൂരിലും 77ല്‍ കൊടുവള്ളിയിലും മല്‍സരിച്ചു ജയിച്ച ശേഷം പ്രവര്‍ത്തന കേന്ദ്രം മലപ്പുറത്തേക്കു മാറ്റുകയായിരുന്നു. താനൂരില്‍നിന്നു മൂന്നു തവണ നിയമസഭയിലെത്തി. മഞ്ചേരി, പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളില്‍നിന്നായി ഏഴു തവണ പാര്‍ലമെന്റിലും.

വിദേശകാര്യ സഹമന്ത്രിയായപ്പോള്‍ പ്രവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സംഘടനയില്‍ 10 തവണ ഇന്ത്യയെ പ്രതിനിധീകരിച്ച അഹമ്മദ് വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ മുഖവും ശബ്ദവുമായിരുന്നു. കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോഴും കേരളത്തെ അദ്ദേഹം മറന്നില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ട്രെയിനില്‍ സഞ്ചരിച്ച് യാത്രക്കാരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി. അതനുസരിച്ച് പുതിയ വികസന പദ്ധതികള്‍ തയാറാക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇവിടെ നിന്നുള്ള പ്രവാസികള്‍ പ്രയാസമനുഭവിച്ചപ്പോഴെല്ലാം ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഹമ്മദ് മുന്‍കയ്യെടുത്തു.

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കു രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത്. ലിബിയയില്‍ ആഭ്യന്തര പ്രശ്നമുണ്ടായപ്പോള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നയതന്ത്ര ചര്‍ച്ചകള്‍ക്കു നിയോഗിച്ചത് എംപിയായ അഹമ്മദിനെയാണ്. സൗദിയില്‍ നിതാഖാത്ത് മൂന്നു ഘട്ടമായി നടപ്പാക്കിയപ്പോള്‍ പ്രവാസികള്‍ക്ക് ഓരോ തവണയും സമയം നീട്ടിക്കിട്ടിയതിനു പിന്നിലും അഹമ്മദിന്റെ ഇടപെടലുകളായിരുന്നു. ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായതില്‍ ഏറ്റവുമധികം സന്തോഷിച്ചത് ഇന്ത്യയ്ക്കു പുറത്തുള്ള മലയാളികളായിരുന്നു.

പ്രവാസിമലയാളികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങളുടെ പരിഹാരത്തിന് ആശ്രയിക്കാവുന്ന അത്താണിയായിരുന്നു അഹമ്മദ്. പ്രവാസികളുടെ വോട്ടവകാശത്തിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയതും അനോദ്യോഗിക ബില്ല് അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു.

Address

Calicut

Website

Alerts

Be the first to know and let us send you an email when IUML Chorode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share