Thushargiri is a spelllbinding sight to the visitor. Two streams originating from the Western Ghats meet here to form the Chalippuzha River. The river diverges into three waterfalls creating a snowy spray, which gives the name, 'Thusharagiri'. Of the three, the highest waterfall is the Thenpara that falls from an altitude of 75 metres. The roar of the waterfalls can be enjoyed from September to No
vember. The waterfall with its gentle spray is sure to soothe every eye. The cascading waters of the waterfall slides past with surfy smiles. Situated at Kodencherry in Kozhikode district, the plantation destination that abounds in rubber, arecanut, pepper, ginger and spices is also a trekker's delight. Trekker's start early morning from the second waterfalls at the hills and climb up through the pristine dense evergreen forests teeming with exotic birds and animals to reach Vythiri and Waynad district by evening. The place offers challenging trekking and rock-climbing through river path and numerous waterfalls. It is a place of beauty, calm, and serenity. The place has a crocodile farm run by the state forest department. Thusharagiri is situated 55 kms away from Kozhikode City and the 'Green Splender' considered as the major tourist destination in Malabar region with water falls right in the middle of the forest.
പ്രിയപെട്ട കൂട്ടുകാരെ :)
നമ്മുടെ നാടിന് അഭിമാനമായ , ലോക ടൂറിസം മാപ്പില്‍ ഇടം പിടിച്ച തുഷാരഗിരി എന്ന ഈ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒരിക്കല്‍ എങ്കിലും ഇവിടം സന്ദര്‍ശിക്കണം , തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ടമാകും ,ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഉള്ള മാസങ്ങള്‍ ആണ് ഇവിടം സന്ദര്‍ശിക്കുവാന്‍ അനുയോജ്യമായ സമയം :) പോയി ഇഷ്ടപെട്ടു എന്നുണ്ടങ്കില്‍ ഈ പേജില്‍ ഒരു ലൈക് അടിക്കാന്‍ മറക്കരുത് :)
https://www.facebook.com/Thusharagiri.Waterfalls
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളായി ഈ വെള്ളച്ചാട്ടത്തിൽ താഴേയ്ക്ക് വീഴുന്നു. പശ്ചിമഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന രണ്ട് അരുവികൾ ഇവിടെ കൂടിച്ചേർന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേരുവന്നത്. ഈ മൂന്നുവെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരം കൂടിയത് തേൻപാറ വെള്ളച്ചാട്ടം ആണ്. 75 മീറ്റർ ആണ് ഇതിന്റെ പൊക്കം. റബ്ബർ, ജാതിക്ക, കുരുമുളക്, ഇഞ്ചി, മറ്റു പല സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്. സാഹസിക മലകയറ്റക്കാർ അതിരാവിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ നിന്നും കുന്നുകയറി തുടങ്ങി നിത്യഹരിതവനങ്ങളിലൂടെ വൈകിട്ട് വയനാട് ജില്ലയിലെ വൈത്തിരിയിൽ എത്തുന്നു. തുഷാരഗിരി പല പാറക്കെട്ടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഇടയിലൂടെ മലകയറുവാനും പാറ കയറുവാനും അനുയോജ്യമാണ്. ഇവിടെ അടുത്തായി രണ്ട് അണക്കെട്ടുകളും ഉണ്ട്. തുഷാരഗിരി വനമേഖലയിൽ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വർഷം മുമ്പ് അന്യം നിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ എന്ന ചിത്രശലഭം ഈ ചിത്രശലഭ വർഗ്ഗത്തിലെ പ്രധാന ഇനമാണ്.
തുഷാരഗിരിയില്‍ വരുന്നവര്‍ക്ക് സന്ദര്‍ശിക്കുവാന്‍ വളരെ അടുത്ത് തന്നെ അതായതു 40 കിലോമീറ്റര്‍ ഉള്ളില്‍ തന്നെ നിങ്ങള്‍ക്ക് സന്ദര്‍ശിക്കുവാന്‍ പറ്റിയ ഏതാനും സ്ഥലങ്ങളുടെ പേരുവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു :
1. അരിപ്പാറ വെള്ളച്ചാട്ടം
2. പതങ്കയം പുഴ
3. വെള്ളരിമല : കാമൽസ് ഹമ്പ് മൌണ്ടൻസ് (Camel's Hump Mountains) എന്നും അറിയപ്പെടുന്നു. കൂടുതലും വനങ്ങൾ മേപ്പാടി വനമേഖലയിലും ചില ഭാഗങ്ങൾ താമരശ്ശേരി ഭാഗത്തും വരുന്നു. വനം വകുപ്പിന്റെ തെക്കേ വയനാട് റേഞ്ചിനു കീഴിലാണ് ഈ മേഖല. തമിഴ് നാടിലെ നീലഗിരി ചുരങ്ങളുമായി ഇതിനെചാലിയാർ താഴ്വര വേർതിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2230 മീറ്റർ വരെ പരമാവധി ഉയരമുള്ള ഈ പർവ്വതത്തിലാണു് ചെമ്പ്ര കൊടുമുടി (1750 മീറ്റർ ഉയരം) സ്ഥിതി ചെയ്യുന്നതു്. ചാലിയാർ പുഴയുടെ ഒരു പോഷകനദിയായ ഇരുവഞ്ചി ഉത്ഭവിക്കുന്നതു് വെള്ളരിമലയുടെ പടിഞ്ഞാറെ താഴ്വരയിൽനിന്നാണു്.
4. വയനാടന്‍ ചുരം
5. പൂക്കോട് തടാകം
6. സൂചിപാറ വെള്ളച്ചാട്ടം
7. ഇടക്കല്‍ ഗുഹകള്‍
8, കുറുവ ദ്വീപ്
കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഈ പേജ് സന്ദര്‍ശിക്കുക
https://www.facebook.com/Thusharagiri.Waterfalls