തമ്പിറോഡ് സഖാക്കൾ കോഴിക്കോട്

  • Home
  • India
  • Calicut
  • തമ്പിറോഡ് സഖാക്കൾ കോഴിക്കോട്

തമ്പിറോഡ് സഖാക്കൾ കോഴിക്കോട് പോരാട്ടങ്ങളിൽ തീ പന്തമാവുക... ലാൽസലാം സഖാക്കളെ...

മുൻ കോഴിക്കോട് മേയറും സി.പി.എം നേതാവുമായ സ: ടി.പി. ദാസൻ അന്തരിച്ചു   കോഴിക്കോട്‌ | മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എ...
30/05/2026

മുൻ കോഴിക്കോട് മേയറും സി.പി.എം നേതാവുമായ സ: ടി.പി. ദാസൻ അന്തരിച്ചു



കോഴിക്കോട്‌ | മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസൻ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സി.പി.എം. കോഴിക്കോട്‌ ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്‌. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.

കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ്‌ ഡെപ്യൂട്ടി രജിസ്‌ട്രാറുമായ ടി.വി. ലളിതപ്രഭയാണ്‌ (സി.പി.എം. ടൗൺ ലോക്കൽ കമ്മിറ്റിയംഗം) ഭാര്യ. മക്കൾ: മിലി (ആർക്കിടെക്ട്‌, യു.എൽ.സി.സി.എസ്‌.), മിനി (എച്ച്‌.ആർ. ഓഫീസർ, കെൽട്രോൺ-തിരുവനന്തപുരം), മിഥുൻ (എൻജിനിയർ യു.കെ.). മരുമക്കൾ: ബൈജു (പ്രിന്റിങ്‌ പ്രസ്‌, വെസ്റ്റ്‌ഹിൽ), സജീഷ്‌ (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ, ചലച്ചിത്ര നിരൂപകൻ), നീതു (യു.കെ.). സംസ്കാരം പിന്നീട്‌.

കുറ്റ്യാടി സ്വദേശിയായ അഡ്വ. ശങ്കരനുശേഷം ഗ്രാമത്തിൽനിന്ന് ചേക്കേറി നഗരപിതാവായ വ്യക്തിയാണ് ടി.പി. ദാസൻ. അരിക്കുളം പഞ്ചായത്തിലെ കാരയാടിൽനിന്നാണ് ഇദ്ദേഹം കോഴിക്കോട്ടേക്കെത്തിയത്. മേപ്പയ്യൂർ സ്കൂളിലെ വിദ്യാർഥിയായിരുന്ന ദാസൻ, ഉൾനാടൻ ഗ്രാമീണ കമ്മ്യൂണിസ്റ്റ്‌ കുടുംബത്തിൽനിന്നുള്ള അടിത്തറയോടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്.

എസ്.എസ്.എൽ.സി.ക്കുശേഷം കായികാധ്യാപക ഡിപ്ലോമ നേടി. തുടർന്ന്, തളി ഗവ. യു.പി. സ്കൂൾ അധ്യാപകനായി. രണ്ടുവർഷം മാത്രമേ അധ്യാപകനായി സേവനമനുഷ്ഠിച്ചുള്ളൂ. സർവീസിൽനിന്ന് പുറത്തായശേഷം സി.പി.എം. ജില്ലാകമ്മിറ്റി അംഗമായിരുന്ന അദ്ദേഹം 1985 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായി.

കോൺഗ്രസ് ഐയിലെ സി. കൃഷ്ണൻകുട്ടിയെ 16 വോട്ടിന് പരാജയപ്പെടുത്തിയാണ് ദാസൻ കോഴിക്കോട് മേയർ സ്ഥാനത്തെത്തിയത്. കോൺഗ്രസ്-എസിലെ തെക്കുവീട്ടിൽ വിജയനാണ് അന്ന് ഡെപ്യൂട്ടി മേയറായത്.

മികച്ച സഹകാരി, കായികസംഘാടകൻ തുടങ്ങിയ മേഖലകളിലും തിളങ്ങിയിട്ടുണ്ട്‌ ടി.പി. ദാസൻ. കെ.എസ്.വൈ.എഫിന്റെയും കെ.എസ്.എഫിന്റെയും സംസ്ഥാന നേതൃനിരയിൽ പ്രവർത്തിച്ച ദാസൻ, ഡി.വൈ.എഫ്.ഐ. രൂപവത്‌കരണവേളയിൽ പ്രഥമ സംസ്ഥാനപ്രസിഡന്റായും പ്രവർത്തിച്ചു.

കാലിക്കറ്റ്‌ കോ-ഓപ്പറേറ്റീവ്‌ അർബൻ ബാങ്ക് ചെയർമാനും കേരള അർബൻ ബാങ്ക്‌ ഫെഡറേഷൻ ചെയർമാനുമായിരുന്നു. 1992 മുതൽ 94 വരെയാണ് കോഴിക്കോട്‌ കോർപ്പറേഷൻ മേയറായത്. 1996 മുതൽ 2001 വരെ നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാനും എൽ.ഡി.എഫ്‌. കൗൺസിൽ പാർട്ടി നേതാവുമായിരുന്നു.

1967-ൽ സി.പി.എം. അംഗമായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം, കോഴിക്കോട്‌ മണ്ഡലം കമ്മിറ്റി അംഗം, ടൗൺ ഏരിയാസെക്രട്ടറി തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ച്‌ ജില്ലയിലുടനീളം പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. 1950 ജൂൺ ഒന്നിന്‌ കൊയിലാണ്ടിയിലാണ്‌ ജനനം. കാരയാട്‌ എൽ.പി., കൽപ്പത്തൂർ യു.പി., മേപ്പയ്യൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന്‌, കോഴിക്കോട്‌ ഫിസിക്കൽ എജുക്കേഷൻ കോളേജിൽനിന്ന്‌ ഡിപ്ലോമയും നേടി. പഠനശേഷം തളി ഗവ. യു.പി. സ്കൂളിൽ താത്‌കാലിക കായികാധ്യാപകനായി. 1973-ലെ അധ്യാപകസമരത്തിൽ ജയിലിലായതോടെ ജോലി നഷ്ടമായി.

കെ.എസ്‌.എഫിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ടി.പി., സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 1980-ൽ ഡി.വൈ.എഫ്‌.ഐ. രൂപവത്‌കരണവേളയിൽ ആദ്യ സംസ്ഥാനപ്രസിഡന്റായി. പിന്നീട്‌ സംസ്ഥാനസെക്രട്ടറിയായും പ്രവർത്തിച്ചു. അതിനുമുൻപ്‌ കെ.എസ്‌.വൈ.എഫ്‌. പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. കെ.എസ്‌.വൈ.എഫ്‌. ജില്ലാസെക്രട്ടറിയായും പ്രവർത്തിച്ചു.

സംസ്ഥാന സ്പോർട്‌സ്‌ കൗൺസിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ, കെ.ടി.ഡി.സി. ഡയറക്ടർ, കല പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. നടക്കാവിലെ ബാബുരാജ്‌ മ്യൂസിക്‌ അക്കാദമി സെക്രട്ടറിയായിരുന്നു.
#
30/05/26

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തിയ റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ...
27/05/2026

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തിയ റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഇതിനെതിരായി കേരളം പ്രതിഷേധിക്കുകയാണ്.
ബേപ്പൂരിലെ പ്രതിഷേധ പ്രകടനം

RSS അജണ്ടക്കെതിരെ പ്രതിരോധത്തിന്റെ കോട്ട തീർത്ത് മതനിരപേക്ഷ കേരളം🔥
27/05/2026

RSS അജണ്ടക്കെതിരെ
പ്രതിരോധത്തിന്റെ കോട്ട തീർത്ത് മതനിരപേക്ഷ കേരളം🔥

27/05/2026
വി.ഡി. സതീശൻ ഡൽഹിയിൽ പോയി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെ കേരളത്തിൽ പിണറായി വിജയന്റെ വീട്ടിൽ ED റെയ്ഡ് നടക്കുന്നത് സാധ...
27/05/2026

വി.ഡി. സതീശൻ ഡൽഹിയിൽ പോയി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെ കേരളത്തിൽ പിണറായി വിജയന്റെ വീട്ടിൽ ED റെയ്ഡ് നടക്കുന്നത് സാധാരണ യാദൃശ്ചികതയായി കാണാൻ സാധിക്കില്ല. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പലരും ഇതിനെ കാണുന്നത്. ഡൽഹിയിലെ രാഷ്ട്രീയ കൂടിക്കാഴ്ചയും പിന്നാലെയുള്ള ED നടപടിയും തമ്മിലുള്ള timing ജനങ്ങളിൽ വലിയ സംശയങ്ങൾ ഉയർത്തുന്നുണ്ട്. ജനാധിപത്യ സംവിധാനങ്ങളിൽ അന്വേഷണ ഏജൻസികൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന വിമർശനമാണ് ഇതിലൂടെ വീണ്ടും ശക്തമാകുന്നത്.

ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ഭരണത്തിൻ കീഴിൽ മന്ത്രിമാരുടെ കസേരയിലിടാൻ വി.ഐ.പി ടവലുകൾ വാങ്ങാനായി മാത്രം 1.61 ലക്ഷം രൂപ അന...
26/05/2026

ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ഭരണത്തിൻ കീഴിൽ മന്ത്രിമാരുടെ കസേരയിലിടാൻ വി.ഐ.പി ടവലുകൾ വാങ്ങാനായി മാത്രം 1.61 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നു.

എന്തൊരു ലാളിത്യം.. ❓

മേനോൻ അല്ലേ സ്വാഭാവികം..പക്ഷെ ചിരിക്കും 😂😂
24/05/2026

മേനോൻ അല്ലേ സ്വാഭാവികം..
പക്ഷെ ചിരിക്കും 😂😂

Address

Beypore
Calicut

Website

Alerts

Be the first to know and let us send you an email when തമ്പിറോഡ് സഖാക്കൾ കോഴിക്കോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share