SFI കുറ്റിക്കാട്ടൂർ ലോക്കൽ കമ്മിറ്റി

  • Home
  • India
  • Calicut
  • SFI കുറ്റിക്കാട്ടൂർ ലോക്കൽ കമ്മിറ്റി

SFI കുറ്റിക്കാട്ടൂർ ലോക്കൽ കമ്മിറ്റി SFI�

29/11/2021
കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ അനുവദിക്കുക  SFI
22/04/2021

കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ അനുവദിക്കുക




SFI

SFI സ്റ്റുഡന്റ് ബറ്റാലിയൻ  കുട്ടിക്കാറ്റൂർ ലോക്കൽ പരിധിയിൽ  ഉള്ള GHSS പെരിങ്ങളം സ്കൂൾ  പരീക്ഷ അനുബന്ധിച്ചു അണുവിമുക്തമാക...
22/04/2021

SFI സ്റ്റുഡന്റ് ബറ്റാലിയൻ കുട്ടിക്കാറ്റൂർ ലോക്കൽ പരിധിയിൽ ഉള്ള GHSS പെരിങ്ങളം സ്കൂൾ പരീക്ഷ അനുബന്ധിച്ചു അണുവിമുക്തമാക്കി 🚩

SFI കുന്നമംഗലം ഏരിയ വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത കുറ്റികാട്ടൂരിന്റെ കരുത്തുറ്റ പോരാളി സഖ: മുഹമ്മദ്‌ യാസിന് ഒരായിരം ...
25/02/2021

SFI കുന്നമംഗലം ഏരിയ വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത കുറ്റികാട്ടൂരിന്റെ കരുത്തുറ്റ പോരാളി സഖ: മുഹമ്മദ്‌ യാസിന് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ 🚩

 # എസ്_എഫ് _ഐ  #ഹോം _വിസിറ്റ് 🏘️വിദ്യാർത്ഥികളുടെ സുഖവിവരങ്ങൾ അന്വേഷിചറിയാനായി SFI സംഘടിപ്പിക്കുന്ന ഹോം വിസിറ്റിന്റെ ഭാഗമ...
26/06/2020

# എസ്_എഫ് _ഐ
#ഹോം _വിസിറ്റ് 🏘️
വിദ്യാർത്ഥികളുടെ സുഖവിവരങ്ങൾ
അന്വേഷിചറിയാനായി SFI
സംഘടിപ്പിക്കുന്ന ഹോം വിസിറ്റിന്റെ ഭാഗമായി
ആദ്യഘട്ടത്തിൽ കുറ്റിക്കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ
ക്യാമ്പയിൻ..
വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെല്ലാം
ചോദിച്ചു മനസ്സിലാക്കുകയും കോവിഡ് ജാഗ്രതാ സന്ദേശം കൈമാറുകയും ചെയ്തു. വിദ്യാർത്ഥികളുടെ സുഖവിവരങ്ങൾ, ഓൺലൈൻ ക്ലാസ്സിന്റെ ലഭ്യത, വിദ്യാർത്ഥികൾ പൊതുവിൽ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാൻ ആണ് ഹോം വിസിറ്റ്.
ജൂൺ 27 വരെ ലോക്കൽന് കീഴിലെ വിവിധ പ്രാദേശങ്ങളിൽ ഹോം വിസിറ്റ് നടത്തും..

കുറ്റിക്കാട്ടൂർ LC
കുന്നമംഗലം AC

SFl കുന്ദമംഗലം ഏരിയ കമ്മിറ്റി പുവ്വാട്ടുപറമ്പ പൊതുജന വായനശാലയിലെ  ഓൺലൈൻ പഠനകേന്ദ്രത്തിലേക്ക് ടി.വി. വാങ്ങി നൽകി. SFI ഏരി...
11/06/2020

SFl കുന്ദമംഗലം ഏരിയ കമ്മിറ്റി പുവ്വാട്ടുപറമ്പ പൊതുജന വായനശാലയിലെ ഓൺലൈൻ പഠനകേന്ദ്രത്തിലേക്ക് ടി.വി. വാങ്ങി നൽകി. SFI ഏരിയ സെക്രട്ടറി എ സി അജയ് വായനശാല സെക്രട്ടറി കൃഷണന് ടിവി കൈമാറി.എസ് എഫ് ഐ ഏരിയ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് റാഷിദ്, അശ്വിൻ, പുവ്വാട്ടു പറമ്പ ലോക്കൽ കമ്മിറ്റി പ്രസിഡണ്ട് അശ്വന്ത്,വായനശാലാ ഭാരവാഹികളായ കെ.എം.ബാബു, പ്രേമരാജൻ തുടങ്ങിയവർ പങ്കെടുത്തു. ഓൺലൈൻ പഠനകേന്ദ്രം DPO സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.BPO ഷീബ, കെ.പ്രേമരാജൻ,എ സി അജയ് തുടങ്ങിയവർ സംസാരിച്ചു.

ഇതാണ് ഞങ്ങളുടെ മാതൃക... എല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴക്കാൻ SFI യുണ്ടാവും കൂടെ...❤️കോവിഡ് പ്രതിരോധത്തിൽ അന്താരാഷ്ട്ര തല...
08/06/2020

ഇതാണ് ഞങ്ങളുടെ മാതൃക...
എല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴക്കാൻ
SFI യുണ്ടാവും കൂടെ...❤️
കോവിഡ് പ്രതിരോധത്തിൽ അന്താരാഷ്ട്ര തലത്തിൽ രാജ്യങ്ങളോടൊപ്പം നമ്മുടെ കൊച്ചു കേരളം എടുത്ത് പറയപ്പെടുകയാണ്. രോഗ പ്രതിരോധത്തിൽ മാത്രമല്ല, ജനങ്ങളുടെ ക്ഷേമത്തിനും ഈ പ്രതിസന്ധി ഘട്ടത്തിലും മുൻഗണന നൽകി കൊണ്ടാണ് കേരള സർക്കാർ മുന്നോട്ട് കുതിക്കുന്നത്.
മുടങ്ങിപ്പോയ പരീക്ഷകൾ നടത്തുക മാത്രമല്ല, ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ ഏടെഴുതി ചേർക്കയാണ് പിണറായി സർക്കാർ.
ഓൺലൈൻ ക്ലാസ്സിൽ എത്താൻ കഴിയാത്ത ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് താങ്ങായി നിൽക്കയാണ് SFI. SFI കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന TV ചലഞ്ചിലൂടെ ഏരിയയിലെ ഓൺലൈൻ ക്ലാസ്സുകളിൽ എത്താൻ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കുകയാണ്. പരിപാടിയുടെ ഏരിയാതല ഉദ്ഘാടനം SFI സംസ്ഥാന
സെക്രട്ടറി സ: കെ.എം.സച്ചിൻ ദേവ് കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രന് നൽകി നിർവഹിച്ചു.

#ആശങ്കവേണ്ട
#അരികത്തുണ്ട്

അഖിലേന്ത്യാ പൊതുവിദ്യാഭ്യാസ സംരക്ഷണ ഫോറം പുറപ്പെടുവിക്കുന്ന പ്രസ്താവന. മെയ് 20 ന് അഖിലേന്ത്യാ പ്രതിഷേധം  കോവിഡ്-19 വ്യാപ...
20/05/2020

അഖിലേന്ത്യാ പൊതുവിദ്യാഭ്യാസ സംരക്ഷണ ഫോറം പുറപ്പെടുവിക്കുന്ന പ്രസ്താവന.

മെയ് 20 ന് അഖിലേന്ത്യാ പ്രതിഷേധം

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാർത്ഥി സമൂഹം വലിയ ആശങ്കകളെ അഭിമുഖീകരിക്കുകയാണ്.ലോക്ക്ഡൗൺ ശേഷമുള്ള ഓൺലൈൻ പരീക്ഷകൾ, ഫെല്ലോഷിപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിലുള്ള അവ്യക്തതകളും ആശങ്കകളും പരിഹരിക്കണം എന്ന് അഖിലേന്ത്യാ പൊതുവിദ്യാഭ്യാസ സംരക്ഷണ ഫോറം ആവശ്യപ്പെടുന്നു.

ഓൺലൈൻ മൂല്യനിർണ്ണയവും പരീക്ഷകളും

ഓൺലൈൻ ക്ലാസുകളും പരീക്ഷകളും വ്യാപകമാകുന്നത് വിദ്യാർത്ഥികൾക്കിടയിൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.രാജ്യത്തിന്റെ പലയിടങ്ങളിലും ഡാറ്റ ലഭ്യത ഉറപ്പുവരുത്താതെയുള്ള ഓൺലൈൻ ക്ലാസ്സുകളും പരീക്ഷകളും വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കുന്നതിന് തുല്യമാണ്.
സൂ ആപ്ലിക്കേഷൻ വഴിയുള്ള ഓൺലൈൻ ക്ലാസുകളിൽ പുറത്തുനിന്നുള്ളവർ ഹാക്ക് ചെയ്ത് കടന്നുകയറുന്നത് സുരക്ഷാ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

പൊതു അക്കാദമിക് കലണ്ടറും പരീക്ഷകളും

സെമസ്റ്റർ പരീക്ഷകൾ തുടങ്ങാനിരുന്ന സമയത്താണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്.അധ്യയന പുനരാരംഭിക്കുമ്പോൾ പരീക്ഷകൾ നീളുന്ന സാഹചര്യം ഉണ്ടാകരുത്.സർവകലാശാലകൾക്ക് പരിഷ്കരിച്ച അക്കാഡമിക് കലണ്ടർ തയ്യാറാക്കണം.അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകികൊണ്ട് പരീക്ഷകൾ കലണ്ടർ പ്രകാരം നടപ്പിലാക്കണം.

ഫെലോഷിപ്പുകളുടെ വിതരണം

സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവിക്കുന്നവരും മറ്റുമായ വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഫെല്ലോഷിപ്പ് അനിവാര്യമാണ്.കോവിഡും ലോക്‌ഡൗൺ സാഹചര്യങ്ങളും പല വിദ്യാർത്ഥികളുടെയും കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ വിവിധ ഫെല്ലോഷിപ്പുകൾ വേഗത്തിൽ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം.

ഗതാഗത ചെലവ്

കോവിഡ് 19 ന് ശേഷമുള്ള പൊതുഗതാഗത ചെലവ് വർധിക്കുന്നതും വിദ്യാർത്ഥികളെ സാരമായി ബാധിക്കും.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ലോക്ക്ഡൗൺ കാലയളവിൽ മാത്രം കേന്ദ്രസർക്കാർ രണ്ട് തവണ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു.നാട്ടിലേക്കും തിരിച്ച് സർവകലാശാലകളിലേക്കും മടങ്ങേണ്ട വിദ്യാർത്ഥികളെ ഇത് ബാധിക്കും.

വിദ്യാർത്ഥി പ്രവർത്തകരെ വേട്ടയാടുന്നു

SFI കേരള സംസ്ഥാന കമ്മറ്റിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൻ്റെ ലിങ്കാണ് ചുവടെ ചേർത്തിരിക്കുന്നത് :https://www.youtube.com/chan...
08/05/2020

SFI കേരള സംസ്ഥാന കമ്മറ്റിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൻ്റെ ലിങ്കാണ് ചുവടെ ചേർത്തിരിക്കുന്നത് :

https://www.youtube.com/channel/UCCfJzPHB-hBbqqknRjMlvcQ

എല്ലാവരും സബ്സ്ക്രൈബ് ചെയ്തതിനു ശേഷം 'ബെൽ ബട്ടൺ' ക്ലിക്ക് ചെയ്യുക.

Address

Kuttikatoor
Calicut
673008

Website

Alerts

Be the first to know and let us send you an email when SFI കുറ്റിക്കാട്ടൂർ ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share