Azhiyur അഴിയൂര്

Azhiyur അഴിയൂര് കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വടകര ബ്ളോക്കിൽ ഉൾപ്പെട്ട ഒരു കടലോര ഗ്രാമപഞ്ചായത്ത്. വിസ്

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ വടകര ബ്ളോക്കില്‍ അഴിയൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത്. 9.77 ചതുരശ്ര കിലോമീറ്റര്‍ ആണ് പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. വടക്ക് കേന്ദ്രഭരണപ്രദേശമായ മാഹിയും കണ്ണൂര്‍ ജില്ലയിലെ ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളും, തെക്ക് ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് ഏറാമല പഞ്ചായത്തും കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, കരിയാട്

പഞ്ചായത്തുകളും അതിരുകളായുള്ള അഴിയൂര്‍ ഒരു കടലോര പഞ്ചായത്താണ്. ഇതോടൊപ്പം ഇതൊരു പുഴയോര പഞ്ചായത്തും കൂടിയാണ്. അഞ്ചുകിലോമീറ്ററോളം കടലോര പ്രദേശമുള്ള ഈ പഞ്ചായത്തില്‍ കാപ്പുഴ മുതല്‍ വടക്ക് പൂഴിത്തല വരെ കടലാക്രമണ ഭീഷണിയുള്ള പ്രദേശമാണ്. അഴിയൂരിന്റെ തെക്ക് ഭാഗത്തുള്ള കറപ്പക്കുന്ന്, ബംഗ്ളകുന്ന്, പാതിരിക്കുന്ന്, മാവിലാകുന്ന്, മലോല്‍കുന്ന് എന്നിവയും ഏറാമല പഞ്ചായത്തിലെ കളരിക്കുന്നും ഒഞ്ചിയം പഞ്ചായത്തിലെ കൈതോക്കുന്നും സൃഷ്ടിക്കുന്ന കവചം സുനാമി പോലുള്ള ഭീഷണികളില്‍ നിന്ന് അഴിയൂരിന്റെ തെക്കന്‍ പ്രദേശങ്ങളെ സംരക്ഷിക്കുന്നു. കേരളസംസ്ഥാനം രൂപീകരിച്ചതിനു ശേഷം ഒരു നോണ്‍പഞ്ചായത്ത് പ്രദേശമായിരുന്ന പഴയ അഴിയൂരംശം ഉള്‍പ്പെട്ട പ്രദേശത്ത് അഴിയൂര്‍ പഞ്ചായത്ത് രൂപീകൃതമായി. പ്രഥമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗിന്റെയും നേതൃത്വത്തിലുള്ള പൌരമുന്നണി അധികാരത്തില്‍ വരികയും പി.ചാത്തു പ്രഥമ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാവുകയും ചെയ്തു. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും നിരവധി പ്രത്യേകതകളുള്ള ഒരു ഭൂവിഭാഗമാണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത്. കടലും, പുഴയും, തോടുകളും, കുന്നുകളും വിശാലമായ മണല്‍പ്പരപ്പും, വയലുകളും തെങ്ങിന്‍തോപ്പുകളും മറ്റ് ജൈവവൈവിദ്ധ്യങ്ങളും കൊണ്ട് സമ്പന്നമാണിവിടം. കടത്തനാടിന്റെ സാംസ്കാരിക നവോത്ഥാനകേന്ദ്രങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന അഴിയൂര്‍ എന്ന ഈ കൊച്ചു പ്രദേശത്തിന്റെ നാമകരണം തന്നെ അറബിക്കടല്‍ എന്ന ആഴിയുടെയും മയ്യഴിപ്പുഴ എന്ന ആറിന്റെയും കരസ്പര്‍ശമേറ്റ് പരിലസിക്കുന്ന ഭൂപ്രദേശമെന്ന് അര്‍ത്ഥം വരുന്ന വിധത്തിലാണ്. വിലങ്ങാട് മലനിരകളിലെ പൂവത്തിന്‍ ചോലയില്‍ വെച്ച് ചെറുനീര്‍ചാലുകളില്‍ നിന്ന് രൂപം കൊള്ളുന്ന മയ്യഴിപുഴ വിലങ്ങാട്, നരിപ്പറ്റ, വാണിമേല്‍, വളയം. നാദാപുരം, ചെക്കിയാട്, തൂണേരി, എടച്ചേരി എന്നീ വില്ലേജുകള്‍ക്ക് അതിരിട്ടു കൊണ്ട് ഒഴുകി ചെറ്റക്കണ്ടിപുഴയുമായി ചേര്‍ന്ന് ഏറാമല, കരിയാട് പഞ്ചായത്തുകള്‍ക്ക് അതിരിട്ടൊഴുകി തുരുത്തിമുക്കില്‍വെച്ച് കളയാംവെള്ളി പുഴയുമായി ചേര്‍ന്ന് അഴിയൂരിന്റെ തെക്ക് കിഴക്ക് ഭാഗത്തെത്തുന്നു. അഴിയൂര്‍ അതിര്‍ത്തിയിലെത്തുമ്പോഴേക്കും ഈ പുഴക്ക് വീതി കൂടുന്നു. ശുദ്ധജലക്ഷാമം അഴിയൂരിന്റെ കടലോര പ്രദേശങ്ങളിലും ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളിലുമുണ്ട്. ഈ പരിസഥിതിയിലാണ് അഴിയൂരില്‍ തുരുത്തിപ്പുറം, കോട്ടാമലക്കുന്ന്, കോവുക്കല്‍, കറപ്പക്കുന്ന്, ബംഗ്ളാക്കുന്ന്, പാതിരിക്കുന്ന്, വേട്ടക്കരക്കുന്ന് എന്നീ മിനി വാട്ടര്‍ സപ്ളൈ പദ്ധതികള്‍ നടപ്പിലാക്കിയത്. ക്ഷേത്രങ്ങളോട് അനുബന്ധിച്ച് സസ്യാവരണക്കാടുകളുള്ള കാവുകള്‍ അഴിയൂരിലുണ്ട്. കോറോത്ത് നാഗഭഗവതിക്ഷേത്രം, കൊളരാട് ഗണപതി ക്ഷേത്രം, ആവിക്കര ക്ഷേത്രം, കുന്നുമഠത്തില്‍ ക്ഷേത്രം, പുലക്കണ്ടികാവ്, ഇമ്പിച്ചി കാവ് എന്നിവിടങ്ങളില്‍ ഈ കാവുകള്‍ കണ്ടുവരുന്നു.

പ്രിയപ്പെട്ടവരെ. .,                      പ്രിയ സഹോദരൻ അതുലിന്റെ  പാൻക്രിയാസും, ഇരു വൃക്കകളും പൂർണമായും പ്രവർത്തനം നിലച്ച...
24/10/2025

പ്രിയപ്പെട്ടവരെ. .,
പ്രിയ സഹോദരൻ അതുലിന്റെ പാൻക്രിയാസും, ഇരു വൃക്കകളും പൂർണമായും പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. ..നിലവിൽ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ..
രണ്ട് അവയവങ്ങളും മാറ്റിവെച്ചെങ്കിലേ ഇതിനു പരിഹാരം കാണാൻ കഴിയൂ. .മസ്തിഷ്ക മരണം സംഭവിച്ച ആളിൽ നിന്ന് പാൻക്രിയാസും അവരിൽ നിന്ന് തന്നെയോ മറ്റ് ദാതാവിൽ നിന്നോ വൃക്കയും സ്വീകരിച്ചു വേണം Transplantation നടത്താൻ. .. എറണാകുളം അമൃത ഹോസ്പിറ്റലിൽ Pre - transplant evaluation test കൾ ഒക്കെ പൂർത്തീകരിച്ച് അവയവത്തിന് വേണ്ടി registration നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. സർജ്ജറി ഉൾപ്പെടെയുള്ള തുടർ ചികിത്സയ്ക്കു ഭീമമായ തുക ചെലവ് വരും. .. വടകര എം പി യും, എംഎൽ എ യും ഉൾപ്പെടെ രക്ഷാധികാരികളായി ചികിത്സ ധനസഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. .. പ്രിയ സുഹൃത്തിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഈ ഉദ്യമത്തിന് നിങ്ങളുടെ കഴിവിന്റെ പരമാവധി സഹായം ചെയ്യണമെന്ന് വിനയപൂർവ്വം അഭ്യർഥിക്കട്ടെ. ...

സഹോദര തുല്യനായ കെ.എ.റഹീം എന്ന ഞങ്ങളുടെ പ്രിയപ്പെട്ട റഹീം മാഷ് ഇന്ന് 𝑷𝑪𝑾𝑭 സലാല നൽകുന്ന സമഗ്ര സംഭാവനാ പുരസ്ക്കാരം സ്വീകരിക...
07/02/2025

സഹോദര തുല്യനായ കെ.എ.റഹീം എന്ന ഞങ്ങളുടെ പ്രിയപ്പെട്ട റഹീം മാഷ് ഇന്ന് 𝑷𝑪𝑾𝑭 സലാല നൽകുന്ന സമഗ്ര സംഭാവനാ പുരസ്ക്കാരം സ്വീകരിക്കുകയാണ്..... ഈ പുരസ്ക്കാരം മുന്നോട്ടുള്ള മാധ്യമ പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നതാകട്ടെ എന്നും ഈ പുരസ്ക്കാരം ഇനിയങ്ങോട്ട് ഒരുപാട് പുരസ്‌ക്കാരങ്ങൾ ലഭിക്കുന്നതിന് തുടക്കമാകട്ടെ എന്നും ആശംസിക്കുന്നു

Prof Ismail Erickil is Native From Azhiyur. He is well known Historian, writer & Retired Prophessor From Sir Syed Colleg...
28/12/2024

Prof Ismail Erickil is Native From Azhiyur.

He is well known Historian, writer & Retired Prophessor From Sir Syed College Taliparamb

The book “Kerala Chronicles” by Prof: E. Ismail, released by Dr. K.K.N. Kurup, an eminent historian and former Vice-Chancellor of the University of Calicut. A copy was received by Dr. M.T. Narayanan of Sree Sankaracharya University of Sanskrit, Kalady.

Available to purchase online: https://yuvathabooks.in/product/kerala-chronicles-an-exploration-of-history-and-culture/

26/11/2024
അഴിയൂരിന്റെ മണ്ണിൽ ഖത്തർ നാഷണൽ ടീമിലേക്
25/08/2024

അഴിയൂരിന്റെ മണ്ണിൽ ഖത്തർ നാഷണൽ ടീമിലേക്

നൂറ്റാണ്ടുകൾപഴക്കമുള്ള അഴിയൂർ സബ് രജിസ്ട്രാർ ഓഫീസ് കാലപ്പഴക്കത്തെ തുടർന്ന് അപകട ഭീഷണി നേരിട്ടതിനാൽ പുതുക്കി പണിയുന്നതിന്...
21/08/2024

നൂറ്റാണ്ടുകൾ
പഴക്കമുള്ള അഴിയൂർ സബ് രജിസ്ട്രാർ ഓഫീസ് കാലപ്പഴക്കത്തെ തുടർന്ന് അപകട ഭീഷണി നേരിട്ടതിനാൽ പുതുക്കി പണിയുന്നതിന്റെ ഭാഗമായി 3 വർഷത്തോളമായി അഴിയൂർ ബോർഡ് സ്കൂളിന് സമീപത്തെ വാടക കെട്ടിടത്തിലാണ്പ്രവർത്തിച്ചുവന്നത്. എന്നാൽ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചതിനാൽ ആഗസ്റ്റ് 22മുതൽ പഴയ സ്ഥലമായ മാഹി റെയിൽവേ സ്റ്റേഷന് കിഴക്കുവശത്തെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും.

*അഴിയൂരിൽ ജനകീയമായി നിർമ്മിച്ച പീപ്പിൾസ് ഹോം നാടിനു സമർപ്പിച്ചു...*അഴിയൂർ : പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ 30 വീടുകൾ...
24/04/2024

*അഴിയൂരിൽ ജനകീയമായി നിർമ്മിച്ച പീപ്പിൾസ് ഹോം നാടിനു സമർപ്പിച്ചു...*

അഴിയൂർ : പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ 30 വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയിൽ ഉൾപ്പെട്ട അഴിയൂരിലെ അണ്ടികമ്പനി എരിക്കിൽ ബീച്ചിലെ വീട്ടിൻ്റെ നിർമ്മാണം പീപ്പിൾസ് ഫൗണ്ടേഷനോടൊപ്പം അഴിയൂർ അണ്ടികമ്പനി ബൈത്തുസക്കാത്ത് കമ്മിറ്റി, സീൽ ചാരിറ്റി എന്നിവരുടെ സഹകരണത്തോടെ പിപ്പിൾസ് ഹോം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ നിർദ്ധന കുടുംബത്തിന് വേണ്ടി നിർമ്മിച്ച് നൽകിയ ഭവനത്തിൻ്റെ താക്കോൽ ദാനം ബഹു : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിർവ്വഹിച്ചു. കുടുംബത്തിന്ന് വേണ്ടി പീപ്പിൾ ഹോം ജനകീയകമ്മിറ്റി പ്രസിഡൻ്റ് റഫീഖ്.കെ.കെ വീടിൻ്റെ താക്കോൽ ഏറ്റ് വാങ്ങി.
ചടങ്ങിന് പീപ്പിൾസ് ഹോം ജനകീയ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് കൈതാൽ സ്വാഗതം പറയുകയും ഐഡിയൽ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ ജലീൽ.സി.കെ അധ്യക്ഷത വഹിക്കുകയും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ഉത്ഘടാനം നിർവ്വഹിച്ച് സംസാരിക്കുകയും, മുഖ്യപ്രഭാഷണം ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി നിർവഹിക്കുകയും ചെയ്തു. വാർഡ് മെമ്പർ സാലിം.പി, ജമാഅത്തെ ഇസ്ലാമി വടകര ഏരിയ പ്രസിഡന്റ് യു.മൊയ്തു മാസ്റ്റർ, സീൽ ചാരിറ്റി Dr.ഫൈസൽ, അഴിയൂർ അണ്ടി കമ്പനി ബൈത്തുസക്കാത്ത് കമ്മിറ്റി പ്രസിഡൻ്റ് റഹൂഫ്, അഴിയൂർ മഹല്ല് കമ്മിറ്റി പ്രതിനിധി സുബേർ പാലക്കൂൽ, അഴിയൂർ ഹൽഖഅമീർ ബഷീർ.കെ.കെ, വനിത ഹൽഖ സെക്രട്ടറി സീനത്ത്, അണ്ടി കമ്പനി ഐഡിയൽ സെൻ്റർ സെക്രട്ടറി ഫഹദ്.വി.സി, ലാമിയ, പീപ്പിൾസ് ഹോം കമ്മിറ്റി ട്രഷറർ റൈഷാദ് നന്ദി പറഞ്ഞു.

അഴിയൂർ സ്വദേശിയാണ് ഋഷികേഷ്
07/12/2023

അഴിയൂർ സ്വദേശിയാണ് ഋഷികേഷ്

SSLC, Plus2 പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചു.....          അഴിയൂർ ഹൈസ്കൂൾ 1991 എസ്‌.എസ്‌.എൽ.സി കുടുംബാംഗങ്ങളുടെ ...
14/08/2022

SSLC, Plus2 പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചു.....

അഴിയൂർ ഹൈസ്കൂൾ 1991 എസ്‌.എസ്‌.എൽ.സി കുടുംബാംഗങ്ങളുടെ മക്കളിൽ വിജയം കൈവരിച്ച കുട്ടികളെ ഇന്ന് വൈകിട്ട്‌ ആത്മവിദ്യാ മന്ദിരത്തിൽ വെച്ച്‌ ആദരിച്ചു....

ലിഷ അശോകിന്റെ പ്രാർത്ഥനാ ഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ നവാസ്‌ ഇസ്മായിൽ അധ്യക്ഷത വഹിച്ചു... ജാസ്മിന കല്ലേരി സ്വാഗതവും അജയകുമാർ നന്ദിയും പറഞ്ഞു.... സമീർ മൊണാർക്ക്‌, ഷാഹിദ വെള്ളച്ചാലിൽ, ഉല്ലാസ്‌, സവാദ്‌, ഹാരിസ്‌, മനോജ്‌ എന്നിവർ ആശംസകൾ അറിയിച്ചു....

അഴിയൂർ പഞ്ചായത്ത് അജൈവ മാലിന്യസംസ്കരണ വുമായി ബന്ധ പ്പെട്ടു കൊണ്ടു നടത്തിയ  മികച്ച പ്രവർത്തനത്തിന് ജില്ലാ തല അവാർഡ്  മന്ത...
14/08/2022

അഴിയൂർ പഞ്ചായത്ത് അജൈവ മാലിന്യസംസ്കരണ വുമായി ബന്ധ പ്പെട്ടു കൊണ്ടു നടത്തിയ മികച്ച പ്രവർത്തനത്തിന് ജില്ലാ തല അവാർഡ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിന്നും അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ&പഞ്ചായത്ത് ടീം അംഗങ്ങ ൾചേർന്ന് ഏറ്റു വാങ്ങുന്നു

Share & help please
31/07/2022

Share & help please

Address

Azhiyour
Calicut
673309

Alerts

Be the first to know and let us send you an email when Azhiyur അഴിയൂര് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share