SDPI തിരുവമ്പാടി മണ്ഡലം

SDPI തിരുവമ്പാടി മണ്ഡലം "വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം"

സംഘപരിവാർ കേരളത്തിൽ അധികാരത്തിലേക്ക് വരാൻ ശ്രമിക്കുമ്പോൾ ചെറുത്തുനിൽക്കാൻ കഴിയാതെ മുന്നണികൾ പകച്ചു നിൽക്കുന്നു.വി എം ഫൈസ...
02/02/2026

സംഘപരിവാർ കേരളത്തിൽ അധികാരത്തിലേക്ക് വരാൻ ശ്രമിക്കുമ്പോൾ ചെറുത്തുനിൽക്കാൻ കഴിയാതെ മുന്നണികൾ പകച്ചു നിൽക്കുന്നു.

വി എം ഫൈസൽ
എസ് ഡി പി ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം

ഫെബ്രുവരി 1 , 2026
മുക്കം

ഉത്തരേന്ത്യയിൽ നടക്കുന്ന സംഘപരിവാറിന്റെ മുന്നേറ്റങ്ങൾ ജനാധിപത്യ വ്യവസ്ഥിതിയെ ആട്ടിമറിച്ചു കൊണ്ടുള്ളതാണ്. എന്നാൽ അതേ നടപടികൾ അവർ കേരളത്തിലും നടപ്പാക്കി തുടങ്ങിയതിന് എസ് ഐ ആർ ഒരു ഉദാഹരന്മാണ്. സംഘപരിവാറിന്റെ ഇത്തരം അജണ്ടകൾക്കെതിരെ സംസാരിക്കാൻ മുന്നണികൾ മടിക്കുന്നത് ഭയം മൂലമാണ്.തങ്ങൾക്കായുള്ള മത്സരയോട്ടത്തിൽ BJP കേരളത്തിൽ സാന്നിധ്യം ഉറപ്പിക്കുമെന്ന ജനങ്ങളുടെ ആശങ്കയകറ്റാൻ മുന്നണികൾക്കായിട്ടില്ല.

നിയമസഭാ തിരെഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരുവമ്പാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനും നിലവിലെ മുന്നണികളുടെ സംഘ്പരിവാർ വിരുദ്ധ നിലപാടിലെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പ്രചാരണവുമായി മുന്നോട്ട് പോവുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.

മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി സലാം ഹാജി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വി പി ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് പി വി ജോർജ്, ജില്ലാ പ്രവർത്തക സമിതി അംഗം ടി പി മുഹമ്മദ്, മണ്ഡലം വൈസ് പ്രസിഡന്റ് മമ്മദ് കുന്നുമ്മൽ, അബ്ദുന്നാസിർ,സെക്രട്ടറി സി പി ഷമീർ, ജോയിൻ സെക്രട്ടറി സുബീന, ഹുസ്നി മുബാറക്ക് എന്നിവർ പങ്കെടുത്തു.
പാർട്ടിയേലേക്ക് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പുതുതായി കടന്നു വന്നവർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

02/06/2023
16/10/2022
16/10/2022
16/10/2022

ബാംഗ്ലൂരിലെ പുലികേശി നഗറിൽ നിന്നും നിരവധി പേർ SDPI യിലേക്ക് 💙🖤

Address

Mukkam
Calicut
673602

Alerts

Be the first to know and let us send you an email when SDPI തിരുവമ്പാടി മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI തിരുവമ്പാടി മണ്ഡലം:

Share