DYFI മാക്കണഞ്ചേരിതാഴം യൂണിറ്റ്

  • Home
  • India
  • Calicut
  • DYFI മാക്കണഞ്ചേരിതാഴം യൂണിറ്റ്

DYFI മാക്കണഞ്ചേരിതാഴം യൂണിറ്റ് DEMOCRATIC YOUTH FEDERATION OF INDIA MAKANANCHERITHAZHAM UNIT

25/06/2023
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റിംഗ് മേഖലയിൽ മാനദണ്ഡങ്ങൾ കൊണ്ട് വരണമെന്നുംസാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകൾ...
25/06/2023

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റിംഗ് മേഖലയിൽ മാനദണ്ഡങ്ങൾ കൊണ്ട് വരണമെന്നും
സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും DYFI സംസ്ഥാന സെക്രട്ടറിയേറ്റ്
ആവശ്യപ്പെട്ടു.

സമീപ കാലത്ത് സോഷ്യൽ മീഡിയ വീഡിയോ പ്ലാറ്റ്ഫോമുകളുടെ വളർച്ച ദൃശ്യ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്.

യൂ ട്യൂബ് പോലുള്ള വീഡിയോ അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ കൂടി നിരവധി കണ്ടന്റ് ക്രിയേറ്റർമാർ ലോക ശ്രദ്ധയിലേക്ക് വരികയും വ്യത്യസ്തമായ അഭിരുചികളും കഴിവുകളും പ്രകാശിപ്പിച്ച് പ്രേക്ഷക പ്രീതി നേടുകയും സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഗുണപരമായ പല മാറ്റങ്ങളും നില നിൽക്കുമ്പോൾ തന്നെ മറ്റൊരു വിഭാഗം വളരെ പിന്തിരിപ്പനും അരാഷ്ട്രീയവും, സ്ത്രീ - ദളിത്‌ വിരുദ്ധവും, ആധുനിക മൂല്യങ്ങൾക്കെതിരെ പൊതു ബോധം നിർമ്മിക്കുന്നതുമായ വീഡിയോകൾ ഉൽപ്പാദിപ്പിക്കുകയാണ്.
ചിന്താ ശേഷിയില്ലാത്ത കുറേപേർ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇത്തരക്കാർക്ക് പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഫോളോവർമാരാവുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പൊതുജന ശ്രദ്ധയിൽ പെട്ട 'തൊപ്പി' എന്നറിയപ്പെടുന്ന യൂ ട്യൂബർ ചെയ്യുന്ന വീഡിയോകളുടെ ഉള്ളടക്കം ഇത്തരത്തിൽ പെട്ടതാണ്.

തീർത്തും സ്ത്രീ വിരുദ്ധവും, അശ്ലീല പദ പ്രയോഗങ്ങളും, തെറി വിളികളും അടങ്ങുന്ന വീഡിയോകൾക്ക് സമൂഹത്തിൽ സ്വാഭാവികമായും ആ നിലയിലുള്ള കാഴ്ചക്കാരെ ലഭിക്കും. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ള പുതു തലമുറ ആവശ്യമായ നവ മാധ്യമ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഇത്തരം വീഡിയോകളുടെ ആരാധകരാകുകയാണ്.

യൂ ട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കാൻ പ്രായ പരിധിയുള്ള രാജ്യമാണ് നമ്മളുടേത്. പ്രായ പൂർത്തിയാവാത്ത കുട്ടികൾ കാണേണ്ട ഉള്ളടക്കമുള്ള വീഡിയോകൾക്ക് 'യൂ ട്യൂബ് കിഡ്സ്‌' എന്ന മറ്റൊരു വിഭാഗം പോലുമുണ്ട്. എന്നാൽ ആവശ്യത്തിന് സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ഏത് തരം വീഡിയോകളാണ് കാണുന്നതെന്നും, ഗാഡ്ജറ്റുകൾ കുട്ടികൾ ഏത് നിലയിലാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചും ധാരണയില്ലാത്തവരാണ്.

സിനിമകളുടെ ഉള്ളടക്കം പരിഗണിച്ച് പ്രേഷകർക്ക് കാണാവുന്ന പ്രായത്തിനനുസരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നാട്ടിൽ കൈയ്യിലെ മൊബൈൽ ഫോണിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഏത് തരം വീഡിയോകളും ലഭിക്കുകയാണ്. ഏത് വിധേനയും ജന ശ്രദ്ധ നേടുക, എന്ത് ചെയ്തും പ്രശസ്തിയും പണവും നേടുക എന്നതുമാണ് ഇത്തരം കണ്ടന്റുകൾക്ക് പിന്നിൽ.

സ്ത്രീ വിരുദ്ധതയും തെറി വിളിയും അശ്ലീല പദ പ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങൾ നടത്തുന്നവരും, അയാളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരുമൊക്കെ എന്ത് തരം സന്ദേശമാണ് പൊതു സമൂഹത്തിന് നൽകുന്നതെന്ന് ആലോചിക്കണം.

യൂ ട്യൂബ് അടങ്ങുന്ന വീഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചും, കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ സംബന്ധിച്ചും മാനദണ്ഡങ്ങൾ കൊണ്ട് വരണം.
സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകൾ ചെയ്യുന്ന വ്ലോഗർമാർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈ കൊള്ളണം.

DYFI KERALA

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച"പ്രധാന മന്ത്രിയോട് 100 ചോദ്യങ്ങൾ "യുവജന സംഗമം DYFI മുൻ അഖിലേന്ത്യാ പ്രസിഡന...
23/04/2023

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
"പ്രധാന മന്ത്രിയോട് 100 ചോദ്യങ്ങൾ "
യുവജന സംഗമം DYFI മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

21/04/2023

രാജ്യം നേരിടുന്ന ഗുരുതരമായ വിഷയങ്ങൾ ഉയർത്തി പ്രധാനമന്ത്രിയോട്  നൂറ് ചോദ്യങ്ങൾ ചോദിച്ച ഡിവൈഎഫ്ഐയെ അവഹേളിക്കാനാണ് വഷളൻ പ്ര...
21/04/2023

രാജ്യം നേരിടുന്ന ഗുരുതരമായ വിഷയങ്ങൾ ഉയർത്തി പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ ചോദിച്ച ഡിവൈഎഫ്ഐയെ അവഹേളിക്കാനാണ് വഷളൻ പ്രസ്ഥാവനകൾ ഇറക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രമിക്കുന്നത്.

കേരളത്തിലെ ആശുപത്രികളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന ഹൃദയപൂർവ്വം ഭക്ഷണ വിതരണ പരിപാടിയെ
തീറ്റ മത്സരം
എന്നാണ് സുരേന്ദ്രൻ വിശേഷിപ്പിച്ചത്.

ജാതിമത രാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിന് സാധാരണക്കാരായ രോഗികളും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് ആശ്വാസമാണ്.

കെ സുരേന്ദ്രന്റെ അവഹേളനം ഈ സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.

രാജ്യത്ത് ബി ജെ പി ജനങ്ങളുടെ ഭക്ഷണം മുടക്കി ആഗോള പട്ടിണി സൂചികയിൽ നൂറ്റിയേഴാം സ്ഥാനത്ത് എത്തിച്ചു. എന്നാൽ ഡി വൈ എഫ് ഐ ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു.

സ്വന്തം മകനെ കുഴൽപ്പണം കടത്താൻ ഉപയോഗിക്കുകയും പിൻവാതിൽ വഴി കേന്ദ്ര ഗവൺമെൻറ് സ്ഥാപനത്തിൽ അനധികൃത നിയമനം സമ്പാദിക്കുകയും ചെയ്ത സുരേന്ദ്രൻ ഡിവൈഎഫ്ഐയെ സമരം ചെയ്യാൻ ഉപദേശിക്കേണ്ട.

കേരളത്തിൽ പ്രധാനമന്ത്രി എത്തുമ്പോൾ ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മയ്ക്കെതിരെയും റെയിൽവേയിലെ ഒഴിവുകൾ നികത്താത്തതിനെതിരെയും തിരുവനന്തപുരം വിമാനത്താവളം വിൽപ്പന നടത്തിയതിനെതിരെയും ബിഎസ്എൻഎൽ തകർത്തതിനെതിരെയും കരാർ വത്ക്കരണത്തിനെതിരെയും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സമരം ചെയ്യാൻ യുവമോർച്ചയെ ഉപദേശിക്കുകയാണ് കെ.സുരേന്ദ്രൻ ചെയ്യേണ്ടത്.

കെ.സുരേന്ദ്രന്റെ അധിക്ഷേപങ്ങളെ കേരളീയ പൊതുസമൂഹം തള്ളിക്കളയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി DYFI മാക്കണഞ്ചേരി താഴം യൂണിറ്റിന്റെ കൈത്താങ്ങ്.DYFI മാക്കണഞ്ചേരി താഴം യൂണ...
05/07/2021

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി DYFI മാക്കണഞ്ചേരി താഴം യൂണിറ്റിന്റെ കൈത്താങ്ങ്.
DYFI മാക്കണഞ്ചേരി താഴം യൂണിറ്റ് പരിധിയിൽ നടത്തുന്ന ഫോൺ ചലഞ്ചിലേക്ക് സുമനസ്സുകളുടെ സഹായം തേടുന്നു.സഹായങ്ങൾ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
ധന സഹായങ്ങൾ Google pay/Phonepe വഴി അയക്കാം.
Phone: 8714246705

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
7907353546
9349404640

സാങ്കേതിക പരിജ്ഞാനത്തിന്റെ കുറവ് കൊണ്ടോ സ്ലോട്ടുകൾ പെട്ടന്ന് തീർന്നു പോകുന്നു എന്ന കാരണത്താലോ ഓൺലൈൻ ആയി കോവിഡ് വാക്‌സിൻ ...
28/06/2021

സാങ്കേതിക പരിജ്ഞാനത്തിന്റെ കുറവ് കൊണ്ടോ സ്ലോട്ടുകൾ പെട്ടന്ന് തീർന്നു പോകുന്നു എന്ന കാരണത്താലോ ഓൺലൈൻ ആയി കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായമെന്ന രീതിയിൽ DYFI മാക്കണഞ്ചേരി താഴം യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക്ക് രൂപീകരിച്ചു.സഹായം ആവശ്യമുള്ളവർ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടുക.

DYFI മാക്കണഞ്ചേരി താഴം യൂണിറ്റിന്റെ പുതിയ നേതൃത്വം ചുമതലയേറ്റുസഖാക്കൾക്ക് അഭിവാദ്യങ്ങൾ🚩
28/06/2021

DYFI മാക്കണഞ്ചേരി താഴം യൂണിറ്റിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു
സഖാക്കൾക്ക് അഭിവാദ്യങ്ങൾ🚩

സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായി സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.
20/05/2021

സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായി സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.

കാലം സാക്ഷി ചരിത്രം സാക്ഷി🚩മുന്നണി സംവിധാനം നിലവിൽ വന്നതിന് ശേഷമുള്ള കേരള ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടിയ ഇടതുമുന...
20/05/2021

കാലം സാക്ഷി ചരിത്രം സാക്ഷി🚩

മുന്നണി സംവിധാനം നിലവിൽ വന്നതിന് ശേഷമുള്ള കേരള ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടിയ ഇടതുമുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അഭിവാദ്യങ്ങൾ✊️🚩

Address

കോവൂർ
Calicut
673017

Telephone

+917736330654

Website

Alerts

Be the first to know and let us send you an email when DYFI മാക്കണഞ്ചേരിതാഴം യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share