11/11/2025
20ാം വാർഡിലെ പ്രിയപ്പെട്ടവരേ,
പ്രബുദ്ധരായ നാട്ടുകാരേ,
നമ്മൾ വീണ്ടുമൊരു പുതിയ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഈ പ്രിയപ്പെട്ട നാടിന്റെ പ്രതിനിധിയായി, ചേമഞ്ചേരി പഞ്ചായത്തിലെ 20ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി പാർട്ടി എന്നെ നിശ്ചയിച്ച വിവരം നിങ്ങളോട് അഭിമാനത്തോടെ പങ്കുവെക്കുന്നു.
നമ്മൾ പരസ്പരം ഔപചാരികമായ പരിചയപ്പെടുത്തലിൻ്റേയൊ ഓർമ്മപ്പെടുത്തലിൻ്റേയൊ ആവശ്യമില്ലല്ലോ — നമ്മളെല്ലാവരും ഒരുമിച്ച് നിറഞ്ഞുനിന്ന അനവധി അനുഭവങ്ങൾ തന്നെയാണ് നമ്മുടെ ബന്ധത്തിന്റെ അടിത്തറ.
20ാം വാർഡിലെ പ്രിയപ്പെട്ടവരെല്ലാവരും എനിക്ക് നൽകിയ വിശ്വാസം, സ്നേഹം, പിന്തുണ — അവയാണ് ജനവിധി തേടാനുള്ള എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം.
ഈ പ്രദേശവുമായിട്ടുള്ള എന്റെ ബന്ധം സ്നേഹവും വിശ്വാസവുമാണ്.
നിങ്ങളുടെ ശബ്ദവും, നിങ്ങളുടെ പ്രതീക്ഷകളുടെ മുഖവുമായിരിക്കാൻ,
20ാം വാർഡിൽ അരിവാളും നെൽക്കതിരും അടയാളത്തിൽ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും രേഖപ്പെടുത്തി,
നിങ്ങളിൽ ഒരാളായ എന്നെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.
നമ്മൾ ഒരുമിച്ചാൽ 20ാം വാർഡ് കൂടുതൽ ശക്തമായും മനോഹരമായും മുന്നോട്ട് പോകും.
സ്നേഹാഭിവാദ്യങ്ങളോടെ
സ്വന്തം ശോഭ.എ