CIVIL Defence Mukkam

CIVIL Defence Mukkam സുരക്ഷക്കായി നമ്മളൊരുമിച്ച് - FRS MUKKAM Nil

_*എന്റെ മുക്കം  ന്യൂസ്‌*________🌎🌍🌏_______*_24/02/2025   തിങ്കൾ_*         🚒_*നെൽ കൃഷിയുമായി ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫെ...
24/02/2025

_*എന്റെ മുക്കം ന്യൂസ്‌*_
_______🌎🌍🌏_______
*_24/02/2025 തിങ്കൾ_*

🚒
_*നെൽ കൃഷിയുമായി ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫെൻസ്*_

_*മാവൂർ* : രക്ഷാ പ്രവർത്തനം മാത്രമല്ല കൃഷിയും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ച് വേറിട്ട മാതൃക കാണിക്കുകയാണ് മുക്കം അഗ്നിരക്ഷാ സേനയും സിവിൽ ഡിഫെൻസും ആപ്താമിത്രയും. ജോലിയുടെ ഇടവേളകളിൽ മുക്കം അഗ്നിരക്ഷാ നിലയത്തിന്റെ പരിസരത്ത് പച്ചക്കറി കൃഷി വിജയകരമായി നടത്തി വരികയാണ്. അതിനിടയിലാണ് നെൽകൃഷി എന്ന ആശയം സിവിൽ ഡിഫെൻസ് വളണ്ടിയർമാർ മുന്നോട്ട് വെച്ചത്._

_വിവിധ ദുരന്ത മേഖലകളിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസിനൊപ്പം രക്ഷാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ജനകീയ രക്ഷാ പ്രവർത്തന സന്നദ്ധ സേനയാണ് സിവിൽ ഡിഫെൻസും ആപ്താ മിത്രയും. ഗ്വാളിയോർ റയോൺസിന്റെ ഉടമസ്ഥതയിൽ മാവൂർ പുഞ്ചപ്പാടത്തെ തരിശ് വയൽ ആണ്കൃഷിയോഗ്യമാക്കിയത്. വയലിലുണ്ടായിരുന്ന ആഫ്രിക്കൻ പായലും പുല്ലും നീക്കി നിലമൊരുക്കി. തുടർന്ന് പ്രദേശത്തെ കർഷകൻ പൂളക്കോട് അബ്ദുറഹിമാൻ നൽകിയ പൗർണമി നെല്ലിന്റെ ഞാറ് പറിച്ച് വയലിൽ നട്ടാണ് വേറിട്ട ഉദ്യമത്തിന് തുടക്കം കുറിച്ചത്._

_ഞായറാഴ്ച്ച രാവിലെ മുതൽ ഉച്ച വരെയാണ് നെൽ കൃഷിയുമായി സിവിൽ ഡിഫെൻസ് - ആപ്താ മിത്ര വളണ്ടിയർമാർ സേവന സന്നദ്ധരായത്.മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, സിവിൽ ഡിഫെൻസ് - ആപ്താ മിത്ര പോസ്റ്റ്‌ വാർഡൻ ജാബിർ മുക്കം, ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡൻ ആയിഷ തെങ്ങിലക്കടവ്, പാടശേഖര കമ്മറ്റി പ്രസിഡന്റ്‌ സലീം എന്നിവർ നേതൃത്വം നൽകി._

_ഇരുപത്തഞ്ചോളം സിവിൽ ഡിഫൻസ് -ആപ്താ മിത്ര വളണ്ടിയർമാരാണ് കൃഷിയുമായി എത്തിയത്. വളം നൽകലും പരിപാലനവും ഇവർ തന്നെ ചെയ്യും. വിളവെടുപ്പ് ആഘോഷമായി നടത്താനും പദ്ധതിയുണ്ട്. ദുരന്ത മുഖങ്ങളിലെ രക്ഷാ പ്രവർത്തനങ്ങൾക്കൊപ്പം തരിശ്നിലങ്ങൾ കൃഷിയോഗ്യമാക്കി പൊന്നുവിളയിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ള വേറിട്ട മാതൃക കാണിക്കുകയാണ് സിവിൽ ഡിഫൻസ് - ആപ്താ മിത്ര വളണ്ടിയർമാർ._

*🄴🄽🅃🄴🄼🅄🄺🄺🄰🄼 🄽🄴🅆🅂*

🪀 _കൂടുതൽ വാർത്തകൾക്ക്_
*_എന്റെ മുക്കം ന്യൂസ്_* _ഗ്രൂപ്പിൽ ജോയിൻ ചെയ്യുക_ ↙️

WhatsApp Group Invite

         goliyarance
24/02/2025





goliyarance

14/11/2024
  defence       കേരള  ഫയർ ആന്റ് റെസ്ക്യൂ സിവിൽ ഡിഫൻസ് ഹോംഗാർഡ് സ്പോർട്സ് മീറ്റ് 2024kozhikode
27/10/2024

defence




കേരള ഫയർ ആന്റ് റെസ്ക്യൂ സിവിൽ ഡിഫൻസ് ഹോംഗാർഡ് സ്പോർട്സ് മീറ്റ് 2024kozhikode

Address

Mukkam
Calicut
673602

Alerts

Be the first to know and let us send you an email when CIVIL Defence Mukkam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CIVIL Defence Mukkam:

Share