Thiruvambady Grama Panchayath

Thiruvambady Grama Panchayath The Local Self Government Organisation The town is surrounded by mountains, valleys, and waterfalls, such as Thusharagiri Falls and Aripara Falls.

Geography
Thiruvambady is 35 kilometres (22 mi) from Kozhikode city and is on the banks of the Iruvanjippuzha River, which is a major tributary of the Chaliyar River. Administration
Thiruvambady Gramapanchayath was established on 1 January 1962 and consists of 17 wards covering an area of 83.96 square kilometres (32.42 sq mi), which includes 9,000 acres (3,600 ha) of forest. Thiruvambady is under

Koduvally Block Panchayat and Thamarassery Taluk. Thiruvambady is part of the Wayanad parliamentary constituency. The current MP is Rahul Gandhi. In 1977, the Thiruvambady assembly constituency of the Kerala Legislative Assembly was established, consisting of 7 Panchayats. The current MLA is Linto Joseph.

02/04/2025

വഖഫ് ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് കെ.രാധാകൃഷ്ണൻ

🔗 https://youtube.com/watch?v=Ko18SgceYX8

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്  ഹോമിയോ ഡിസ്പെൻസറി നാടിനു സമർപ്പിച്ചു...............തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത്...
17/02/2025

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി നാടിനു സമർപ്പിച്ചു
...............
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്കായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പുതിയ കെട്ടിടം
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നാടിനു സമർപ്പിച്ചു. വൈസ് പ്രസിഡൻറ് കെ എ അബ്ദു റഹിമാൻ അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.കവിത പുരുഷോത്തമൻ മുഖ്യാഥിതിയായി.

മൂന്നര പതിറ്റാണ്ടിലേറെ കാല പഴക്കമുള്ള ഹോമിയോ ഡിസ്പെൻസറിയുടെ കെട്ടിടം 2022 ൽ മേഴ്സി പുളിക്കാട്ടിലിൻ്റെ നേതൃത്വത്തിലാണ് തറക്കല്ലിട്ടു പ്രവൃത്തി ആരംഭിച്ചത്.2022-23,23-24 വാർഷിക പദ്ധതികളിലായി 29 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം യാഥാർത്യമാക്കിയത്.1000 ച.മീ. വിസ്തൃതിയുള്ള കെട്ടിടത്തിൽ ഡോക്ടറുടെ കൺസർട്ടിംഗ് റൂം, ഫാർമസി, സ്റ്റോർ റൂം, ഫീഡിംഗ് / ഡ്രസ്സിംഗ് റൂം, മൂന്ന് ടോയ്ലെറ്റ് വിശ്രമമുറി, വരാന്ത, കാർചോർച്ച് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെട്ടിട നിർമാണം,വയറിംഗ്‌, ഫർണിച്ചർ സൗകര്യം ഏർപെടുത്തൽ എന്നീ മൂന്ന് പ്രവൃത്തികൾ വ്യത്യസ്ത പദ്ധതികളിലൂടെയാണ് നടപ്പാക്കിയത്.

പരിപാടിയിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, മേഴ്സി പുളിക്കാട്ട്, ഷൗക്കത്തലി കെ.എം,ഷൈനി ബെന്നി, ലിസി സണ്ണി, രാമചന്ദ്രൻ കരിമ്പിൽ,ഡോ.സീമ കെ (ചീഫ് മെഡിക്കൽ ഓഫീസർ), സെക്രട്ടറി ഷാജു കെ.എസ്, മഞ്ജു ഷിബിൻ, അസി.എൻഞ്ചിനീർ ഹൃദ്യ പി,കുര്യാച്ചൻ തെങ്ങുമൂട്ടിൽ, ജോയി മ്ളാകുഴി,റോബർട്ട് നെല്ലിക്കാതെരുവ്,ഫാസിൽ, സുനീർ മുത്താലം, ഡോ.ലിറ്റി, മനോജ് വാഴേപറമ്പൻ,മില്ലി മോഹൻ, ഡോ.സന്തോഷ്, ഷിജു ചെമ്പനാനി,ജിതിൻ പല്ലാട്ട്, അഷ്ക്കർ, സുരേഷ് ടി.എൻ തുടങ്ങിയവർ സംസാരിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്  ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടമായിസമർപ്പണം തിങ്കളാഴ്ച്ച ...............തിരുവമ്പാടി: തി...
15/02/2025

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടമായി

സമർപ്പണം തിങ്കളാഴ്ച്ച ...............
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്കായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പുതിയ കെട്ടിടം ഫെബ്രുവരി 17 തിങ്കൾ രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നാടിനു സമർപ്പിക്കും. വൈസ് പ്രസിഡൻറ് കെ എ അബ്ദു റഹിമാൻ അദ്ധ്യക്ഷനാകും.

മൂന്നര പതിറ്റാണ്ടിലേറെ കാല പഴക്കമുള്ള ഹോമിയോ ഡിസ്പെൻസറിയുടെ കെട്ടിടം 2022 ലാണ് പുതുക്കി പണിയാൻ തീരുമാനിച്ചത്.2022-23,23-24 വാർഷിക പദ്ധതികളിലായി 29 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം യാഥാർത്യമാക്കിയത്.1000 ച.മീ. വിസ്തൃതിയുള്ള കെട്ടിടത്തിൽ ഡോക്ടറുടെ കൺസർട്ടിംഗ് റൂം, ഫാർമസി, സ്റ്റോർ റൂം, ഫീഡിംഗ് / ഡ്രസ്സിംഗ് റൂം, മൂന്ന് ടോയ്ലെറ്റ് വിശ്രമമുറി, വരാന്ത, കാർചോർച്ച് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെട്ടിട നിർമാണം,വയറിംഗ്‌, ഫർണിച്ചർ സൗകര്യം ഏർപെടുത്തൽ എന്നീ മൂന്ന് പ്രവൃത്തികൾ വ്യത്യസ്ത പദ്ധതികളിലൂടെയാണ് നടപ്പാക്കിയത്.മുറ്റം ടൈൽ വിരിക്കലിനും ഡിസ്പെൻസറി ഐ എസ് ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ദേശീയ ഗെയിംസ് ഫുട്ബോൾ:തിരുവമ്പാടിയുടെ പൊൻതാരം  ജിത്തു കെ റോബിന് ഗ്രാമപഞ്ചായത്തിൻ്റെ ആദരം..............തിരുവമ്പാടി: ദേശീയ...
11/02/2025

ദേശീയ ഗെയിംസ് ഫുട്ബോൾ:തിരുവമ്പാടിയുടെ പൊൻതാരം ജിത്തു കെ റോബിന് ഗ്രാമപഞ്ചായത്തിൻ്റെ ആദരം..............
തിരുവമ്പാടി: ദേശീയ ഗെയിംസ് ഫുട്ബോളിൽ സുവർണ്ണ നേട്ടം കൊയ്ത കേരള ടീം താരം തിരുവമ്പാടിക്കാരനായ ജിത്തു കെ റോബിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ആദരം. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലത്തിൽ, സെക്രട്ടറി ഷാജു കെ.എസ്, ജോസ് മാത്യു, റോബർട്ട് നെല്ലിക്കാ തെരുവ്, ഫ്രാൻസിസ് കൊട്ടാരത്തിൽ, മനോജ് വാഴെപറമ്പിൽ,ഷാജി ആലക്കൽ, പ്രീതി രാജിവ്, ബേബി ഇലവുങ്കൽ, അമൽ നെടുംകല്ലേൽ,ഷൈനി ബെന്നി, ലിസി സണ്ണി, ജിബിൻ പി ജെ, ഹനീഫ ആച്ചപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.ജീത്തു കെ റോബിൻ മറുപടി പ്രസംഗം നടത്തി.അസി.സെക്രട്ടറി ബൈജു ജോസഫ് നന്ദി പറഞ്ഞു.

ദിപ്പബ്ലിക്ക് ദിനാശംസകൾ....
26/01/2025

ദിപ്പബ്ലിക്ക് ദിനാശംസകൾ....

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി..........തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധ...
17/01/2025

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി..........
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു.2025-26 കരട് പദ്ധതി വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജു അമ്പലത്തിങ്കൽ, റംല പോലക്കൽ, മുഹമ്മദലി കെ.എം, സെക്രട്ടറി ഷാജു കെ.എസ്, അസി.സെക്രട്ടറി ബൈജു തോമസ്,സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവ്, ആസൂത്രണ സമിതി ഉപാദ്ധ്യാക്ഷൻ കുര്യാച്ചൻ തെങ്ങുമുട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

പരിനഞ്ച് വിഷയമേഖലകളിലായി വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്ന് കരട് പദ്ധതി നിർദ്ദേശങ്ങളും സ്ഥിതിവിവര കണക്കുകളും തയ്യാറാക്കി അവ ഗ്രാമസഭകളിൽ ചർച്ച ചെയ്ത് ഗ്രാമസഭാ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് കരട് പദ്ധതി തയ്യാറാക്കിയാണ് വികസന സെമിനാറിലേക്ക് ചർച്ചകൾക്കായി വെച്ചത്.വികസന സെമിനാറിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ആസൂത്രണ സമിതി ചേർന്ന്, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ പദ്ധതിക്ക് ജനുവരി 26 നകം ഭരണസമിതി അംഗീകാരം നൽകും.

വാർഡ് മെമ്പർമാർ,വിവിധ നിർവ്വഹണ ഉദ്യോഘസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഗ്രാമസഭ തിരഞ്ഞെടുത്ത പ്രതിനിധികൾ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

തിരുവമ്പാടിയിൽ വഴിയോര വിശ്രമ കേന്ദ്രം തുറന്നു.................തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 'വേഗ...
14/01/2025

തിരുവമ്പാടിയിൽ വഴിയോര വിശ്രമ കേന്ദ്രം തുറന്നു.................
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 'വേഗം ' നാൽപതിന കർമ്മപദ്ധതികളിലുൾപ്പെട്ട അഭിമാന പദ്ധതിയായ തിരുവമ്പാടി ബസ്റ്റാൻ്റിനോട് ചേർന്ന് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നാടിനു സമർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു.

2022 ഏപ്രീൽ 27 ന് തുടക്കം കുറിച്ച പദ്ധതിയുടെ പൂർത്തീകരണത്തിനായി തുടർന്നുള്ള നാല് വാർഷിക പദ്ധതികളിലായി 70 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.തിരുവമ്പാടി ബസ്റ്റാൻ്റിലെത്തുന്നവർക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും കാര്യക്ഷമമായ സംവിധാനം ഇല്ലാതിരുന്ന ഘട്ടത്തിലാണ് സാമ്പത്തീക പ്രതിസന്ധിയിലും ഗ്രാമപഞ്ചായത്ത് ഈ വലിയ പദ്ധതി ഏറ്റെടുത്തത്.

1600 ച.മീ. വിസ്തൃതിയിൽ ഇരു നിലകളിലായാണ് വഴിയോര വിശ്രമ കേന്ദ്രം
പണി തീർത്തത്. ബസ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിനു മുൻവശത്തു നിന്ന് മാറി സാംസ്ക്കാരി നിലയത്തിനു മുൻവശത്തായാണ് പുതിയ വിശ്രമ കേന്ദ്രം തുറന്നത്.താഴെ നിലയിൽ വിശ്രമ ഹാൾ, ഭിന്നശേഷി സൗഹൃദ ശുചിമുറി,പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേക ശുചിമുറികൾ, ഫീഡിംഗ് റൂം, കോഫി ഷോപ്പ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.മുകൾ നിലയിൽ മൂന്ന് വിശ്രമമുറികൾ താമസ സൗകര്യത്തോട് കൂടിയും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ അസി.എഞ്ചിനീയർ ഹൃദ്യ പി റിപ്പോർട്ട് അവതതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, ഗ്രാമ പഞ്ചായ സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, മുഹമ്മദലി കെ.എം, മഞ്ജു ഷിബിൻ, അസി.സെക്രട്ടറി ബൈജു ജോസഫ്,കെ. ഡി ആൻ്റണി, രാധാമണി, ലിസി സണ്ണി, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ബീന പി, ഷൗക്കത്തലി കെ.എം, പ്രീതി രാജീവ്, മനോജ് വാഴെപറമ്പിൽ, കെ.പി രമേശ്, ഷിനോയ് അടക്കാപാറ, ജോയി മ്ളാകുഴി, എബ്രഹാം മാനുവൽ, കെ.എ മായിൻ മില്ലി മോഹൻ, ഷാജി ആലക്കൽ തുടങ്ങിയവർ സംസാരിച്ചു.

13/01/2025
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ചൊവ്വാഴ്ച്ച .....തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-26 വർഷിക പദ്ധ...
12/01/2025

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ചൊവ്വാഴ്ച്ച .....
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-26 വർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടക്കുന്ന വികസന സെമിനാർ 2025 ജനുവരി 14 ചൊവ്വ രാവിലെ 11 ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും. മുഴുവൻ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ഗ്രാമസഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആസൂത്രണ സമിതി അംഗങ്ങളും സെമിനാറിൽ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസനും, വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാനും അറിയിച്ചു.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി........തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സ...
12/01/2025

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി........
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ചിലമ്പൊലി' 24 സംഘടിപ്പിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് പരീഷ് ഹാളിൾ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നടത്തി.

സി ഡി.പി. ഒ വി പി തസ്ലീന
മുഖ്യാഥിതിയായി. സേക്രഡ് ഹാർട്ട് ഫെറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ സാന്ത്വന സന്ദേശം നൽകി.
വൈസ് പ്രസി ഡന്റ് കെ എ അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, മുഹമ്മദലി കെ.എം, മേഴ്സി പുള്ളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, മഞ്ജു ഷിബിൻ,അപ്പു കോട്ടയിൽ, ലിസി സണ്ണി, ബീന പി, രാധ മണി, ഷൗക്കത്തലി കെ.എം, കെ.ഡി, ഷൈനി ബെന്നി, ഐ.സി.ഡി എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ ,ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം,സിസ്റ്റർ സെലി,ജോഷി ചെറിയാൻ, തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി. പരിപാടികൾക്ക് അങ്കണവാടി വർക്കർമാർ നേതൃത്വം നൽകി. പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. അൻപതോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.

തിരുവമ്പാടി ടൗണിലെ വഴിയോര വിശ്രമ കേന്ദ്രം തിങ്കളാഴ്ച്ച നാടിന് സമർപ്പിക്കും.................തിരുവമ്പാടി: തിരുവമ്പാടി ഗ്രാ...
12/01/2025

തിരുവമ്പാടി ടൗണിലെ വഴിയോര വിശ്രമ കേന്ദ്രം തിങ്കളാഴ്ച്ച നാടിന് സമർപ്പിക്കും.................
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 'വേഗം ' നാൽപതിന കർമ്മപദ്ധതികളിലുൾപ്പെട്ട അഭിമാന പദ്ധതിയായ തിരുവമ്പാടി ബസ്റ്റാൻ്റിനോട് ചേർന്ന് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ജനുവരി 13 തിങ്കൾ വൈകുന്നേരം 4 ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നാടിനു സമർപ്പിക്കും.

മേഴ്സി പുളിക്കാട്ട് ൻ്റെ നേതൃത്വത്തിൽ 2020ൽ അധികാരമേറ്റ ഭരണ സമിതിയുടെ ആദ്യവർഷ പദ്ധതിയായ 2021-22 വർഷം ആദ്യ തുക വകയിരുത്തി 2022 ഏപ്രീൽ 27 ന് തറക്കല്ലിട്ട പ്രസ്തുത പദ്ധതിയുടെ പൂർത്തീകരണത്തിനായി 2021-22,2022-23, 2023-24, 2024-25 വാർഷിക പദ്ധതികളിലായി 70 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുന്നത്.തിരുവമ്പാടി ബസ്റ്റാൻ്റിലെത്തുന്നവർക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും കാര്യക്ഷമമായ സംവിധാനം ഇല്ലാതിരുന്ന ഘട്ടത്തിലാണ് സാമ്പത്തീക പ്രതിസന്ധിയിലും ഗ്രാമപഞ്ചായത്ത് ഈ വലിയ പദ്ധതി ഏറ്റെടുത്തത്. ഗ്രാമ പഞ്ചായത്തിന് ഒരു വർഷ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ നാല് വാർഷിക പദ്ധതികളിൽ നിന്നായി തുക മാറ്റിവെച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

പുതിയ വഴിയോര വിശ്രമ കേന്ദ്രം ഇരു നിലകളിലായാണ് പണി തീർത്തത്. ബസ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിനു മുൻവശത്തു നിന്ന് മാറി സാംസ്ക്കാരി നിലയത്തിനു മുൻ വശത്തായാണ് പുതിയ വിശ്രമ കേന്ദ്രം പണിതത്.താഴെ നിലയിൽ വിശ്രമ ഹാൾ, ഭിന്നശേഷി സൗഹൃദ ശുചിമുറി,പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേക ശുചിമുറികൾ, ഫീഡിംഗ് റൂം, കോഫി ഷോപ്പ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.മുകൾ നിലയിൽ മൂന്ന് വിശ്രമമുറികൾ താമസ സൗകര്യത്തോട് കൂടിയും ഒരുക്കിയിട്ടുണ്ട്.തിരുവമ്പാടി കെ.എസ്.ആർ.ടി സി ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും ദീർഘദൂര ബസ് സെർവ്വീസുകൾ ഉള്ളതിനാൽ ഗ്രാമ പഞ്ചായത്തിൻ്റെ വിശ്രമകേന്ദ്രം യാത്രക്കാർക്ക് വലിയ ആശ്വാസമാകും.മുകൾ നിലയുടെ പുറം മോടി കൂട്ടുന്നതിനായി എ.സി.പി വർക്കുകളും ഈ വർഷം മാർച്ചിനകം പൂർത്തീകരിക്കും

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ചിലമ്പൊലി 2025 ജനുവരി 10 വെള്ളി രാവിലെ 10 മണിക്ക് തിരുവമ്പാടി പാരീഷ് ഹാളി...
08/01/2025

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ചിലമ്പൊലി 2025 ജനുവരി 10 വെള്ളി രാവിലെ 10 മണിക്ക് തിരുവമ്പാടി പാരീഷ് ഹാളിൾ നടക്കും. പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

Address

Pullurampara Road, Thiruvambady
Calicut
673603

Telephone

+914952252059

Website

Alerts

Be the first to know and let us send you an email when Thiruvambady Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share