DYFI Cheruvannur MC Perambra

DYFI Cheruvannur MC Perambra DYFI ചെറുവണ്ണൂർ മേഖല കമ്മിറ്റിയുടെ ഒഫീ?

മഞ്ചേരി കൊണ്ടയാട്ട് താഴെ – തോട് പ്രവൃത്തി വൻ അഴിമതി📍 ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ  എട്ടാം വാർഡ...
20/02/2026

മഞ്ചേരി കൊണ്ടയാട്ട് താഴെ – തോട് പ്രവൃത്തി വൻ അഴിമതി

📍 ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മഞ്ചേരി കൊണ്ടയാട്ട് താഴെ തോട് പ്രവൃത്തിയുടെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന കരിങ്കൽ കെട്ടിൽ ഗുരുതര ക്രമക്കേടുകൾ
👉 അടിഭാഗത്ത് ഒരു കല്ല് മാത്രം ചാരിവെച്ച നിലയിൽ പ്രവർത്തി പുരോഗമിക്കുന്നു
👉 മുകളിലേയ്ക്ക് അളവിന് വേണ്ടി മാത്രം കല്ലുകൾ വീതിയിൽ വച്ച് പൊതുജനത്തെ തെറ്റി ധരിപ്പിക്കുന്നു
👉 ഉറച്ച അടിസ്ഥാനം ഇല്ലാതെ നിർമാണം നടത്തി

ഇത്തരത്തിലുള്ള അനധികൃത നിർമ്മാണം ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ് പൊതുജനങ്ങളുടെ നികുതി പണംചെലവഴിക്കുന്ന പ്രവൃത്തിയിൽ ഇത്തരത്തിലുള്ള പ്രവർത്തി മാഫിയ സംഘങ്ങൾ നടത്തുന്ന പകൽ കൊള്ളക്കെതിരെ
ചെറുവണ്ണൂരിലെ പൊതുസമൂഹം പ്രതികരിക്കുക?
ഇതിൻ്റെ മാഫിയ പണം കൈപറ്റിയത് ആര്? ഇതിനെതിരെ ശക്തമായനിയമനടപടികളുമായി
യുവജന പ്രസ്ഥാനം മുന്നോട്ടുപോകും
ഈ പ്രവർത്തി ഡിവൈഎഫ്ഐ പ്രതികരിച്ചപ്പോൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിർദ്ദേശം പ്രകാരം കരാറുകാരൻ പ്രവർത്തി നിർത്തിവച്ചു

*DYFI*CHERUVANNUR*

സ്നേഹം.....ഹൃദയത്തിൽ ചാലിച്ച പൊതിച്ചോറുകളാൽ,കൈത്താങ്ങായ നാടിന് നന്ദി..✊❤️
25/12/2025

സ്നേഹം.....
ഹൃദയത്തിൽ ചാലിച്ച പൊതിച്ചോറുകളാൽ,
കൈത്താങ്ങായ
നാടിന് നന്ദി..✊❤️

വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ…❤️ ഹൃദയപൂർവ്വം – DYFI ❤️സ്നേഹത്തിന്റെ, പങ്കിടലിന്റെ, കരുണയുടെ സന്ദേശമാണ് ക്രിസ്മസ്....
20/12/2025

വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ…
❤️ ഹൃദയപൂർവ്വം – DYFI ❤️
സ്നേഹത്തിന്റെ, പങ്കിടലിന്റെ, കരുണയുടെ സന്ദേശമാണ് ക്രിസ്മസ്.
ജീവിത സായാഹ്നത്തിൽ രോഗപീഡയാൽ ദുരിതമനുഭവിക്കുന്ന ദൈന്യമുഖങ്ങൾക്കും,
മുന്നോട്ടുള്ള യാത്രയിൽ കാലിടറിപ്പോയ യുവത്വങ്ങൾക്കും,
ആഘോഷങ്ങളുടെ നിറപ്പകിട്ടിൽ നിന്ന് മാറിനിൽക്കാൻ വിധിക്കപ്പെട്ട ചില ജീവിതങ്ങൾക്കും
ഈ ദിനം പ്രതീക്ഷയുടെ ഒരു ചെറു വിളക്കാകട്ടെ…
അവരുടെ വിശപ്പിന് ഒരു തുള്ളി ആശ്വാസമായി,
വേദനകൾക്ക് ഒരു നിമിഷത്തെ ശമനമായി,
DYFI ചെറുവണ്ണൂർ മേഖല കമ്മിറ്റി
“വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ…”
എന്ന മഹത് ലക്ഷ്യത്തോടെ
“ഹൃദയപൂർവ്വം” എന്ന പേരിൽ ഉച്ചഭക്ഷണ വിതരണം നടത്തുന്നു.
സാധാരണക്കാരന്റെ വലിയ ആശുപത്രിയായ
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ
ചികിത്സയ്‌ക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും
വർഷങ്ങളായി ദിവസേന ഒരു നേരത്തെ ആഹാരം നൽകി വരുന്ന ഈ സ്നേഹ സംരംഭം,
2025 ഡിസംബർ 25 – ക്രിസ്മസ് ദിനത്തിൽ
ചെറുവണ്ണൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീണ്ടും മുന്നോട്ട് പോവുകയാണ്.
വിശപ്പിന്റെ വിളി അറിയാവുന്നവരും,
വിയർപ്പിന്റെ രുചി അനുഭവിച്ചവരുമായ ഞങ്ങൾ,
സ്നേഹവും കരുണയും പങ്കിടുന്ന ഈ ദിനത്തിൽ
“ഹൃദയപൂർവ്വം” എന്ന പേരിൽ
മനുഷ്യസ്നേഹത്തിന്റെ ഒരു പുതിയ അധ്യായം വീണ്ടും കുറിക്കുകയാണ്.
ഈ സ്നേഹ ഉദ്യമത്തിൽ
നന്മ വറ്റാത്ത ഹൃദയങ്ങളുടെ ഉടമകളായ എല്ലാ പ്രിയ സുഹൃത്തുക്കളോടും,
നിങ്ങളും വാഴയിലയിൽ പൊതിച്ചൊരു പങ്ക് നൽകി
ഈ മഹത് പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന്
ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു…

സ്നേഹത്തോടെ

🩷DYFI CHERUVANNUR MC❤️

വര്‍ഗീയതയുടെ ഫാക്ടറിയാണ് Rss ശാഖകള്‍; അനന്തുവിന് നീതി ലഭിക്കാന്‍ Dyfi തെരുവിലിറങ്ങും: ജെയ്ക് സി തോമസ്
16/10/2025

വര്‍ഗീയതയുടെ ഫാക്ടറിയാണ് Rss ശാഖകള്‍; അനന്തുവിന് നീതി ലഭിക്കാന്‍ Dyfi തെരുവിലിറങ്ങും: ജെയ്ക് സി തോമസ്

15/09/2025

ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ
സ്വന്തം വാർഡ്..
വീടിന് അടുത്ത്
റോഡിൻ്റെ ശോച്യാവസ്ഥക്കെതിരെ പിഞ്ചു കുട്ടികൾ പ്രതിഷേധവുമായി ഇറങ്ങിയപ്പോൾ ...

UDF ഭരണപരാജയത്തിൻ്റെ
ഒര് ഉദാഹരണം മാത്രം
👇🏻👇🏻👇🏻👇🏻

09/08/2025
ഞങ്ങൾക്ക് വേണം ജോലിഞങ്ങൾക്ക് വേണം മതേതര ഇന്ത്യDYFIസമര സംഗമംആഗസ്റ്റ് 15ബ്ലോക്ക് കേന്ദ്രങ്ങളിൽ
15/07/2025

ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ
DYFI
സമര സംഗമം
ആഗസ്റ്റ് 15
ബ്ലോക്ക് കേന്ദ്രങ്ങളിൽ

Address

Calicut

Website

Alerts

Be the first to know and let us send you an email when DYFI Cheruvannur MC Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Cheruvannur MC Perambra:

Share