DTPC Kozhikode events

DTPC Kozhikode events District Tourism promotion council Kozhikode is a government body to uplift the tourism of the state by developing the district .

BEYPORE INTERNATIONAL WATER FEST SEASON 3.COMING SOON!KEEP AN EYE ON THE SPACE!ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 3...
07/11/2023

BEYPORE INTERNATIONAL WATER FEST SEASON 3.
COMING SOON!
KEEP AN EYE ON THE SPACE!

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 3 ഉടൻ വരുന്നു!

സംസ്ഥാന വിനോദസഞ്ചാര വകുപ്പും, ജില്ലാ ഭരണകൂടവും, കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ...
23/08/2023

സംസ്ഥാന വിനോദസഞ്ചാര വകുപ്പും, ജില്ലാ ഭരണകൂടവും, കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 2023 വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള റസിഡൻഷ്യൽ കലോത്സവം 25 ഓഗസ്റ്റ് വെള്ളിയാഴ്ച 4 മണി മുതൽ കോഴിക്കോട് ബീച്ചിലേ ലയൺസ്‌ പാർക്കിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വിവിധ കലാപരിപാടികളോടെ നടക്കുന്നതാണ്. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ചാന്ദ്രയാൻ 3 ലൈവ് പ്രദർശനം കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകുന്നേരം.
23/08/2023

ചാന്ദ്രയാൻ 3 ലൈവ് പ്രദർശനം കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകുന്നേരം.

ഓണാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി. ടി.പി.സി. യും സംയുക്തമായി സംഘടിപ്പിക്കുന്ന "നഗരം ദീപാലങ...
20/08/2023

ഓണാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി. ടി.പി.സി. യും സംയുക്തമായി സംഘടിപ്പിക്കുന്ന "നഗരം ദീപാലങ്കാരം" സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.ഓണാഘോഷത്തിന്റെ ഭാഗമായി നഗരം ദീപാലങ്കൃതമായപ്പോൾ. മാനാഞ്ചിറ മൈതാനിയിൽ നിന്നുള്ള കാഴ്ച.

വടകര ടൗൺ റോട്ടറി ക്ലബ്ബും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോടും 2023 ആഗസ്റ്റ് 20ന്    No To Drugs എന്ന മുദ്രാവാക്യം ഉ...
20/08/2023

വടകര ടൗൺ റോട്ടറി ക്ലബ്ബും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോടും 2023 ആഗസ്റ്റ് 20ന് No To Drugs എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് വടകരയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള കേന്ദ്രവുമായ വടകര സാൻഡ് ബാങ്ക്സിൽ വച്ച് നടത്തിയ മാരത്തോൺ സമാപന സമ്മേളനം റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ശ്രീ എം പ്രകാശ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് വടകര പ്രസിഡണ്ട് ശ്രീ സഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണം ഡിടിപിസി ഗവേണിംഗ് ബോഡി മെമ്പർ ശ്രീ ടി പി ബിനീഷ് വിതരണം ചെയ്തു. ചടങ്ങിൽ കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ സി എസ് ദീപു, വടകര മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി പി വിജയി എന്നിവർ ആശംസകൾ അറിയിച്ചു.റോട്ടറി ക്ലബ് ഭാരവാഹികളായ ശ്രീ അശ്വിൻ പ്രകാശ് സ്വാഗതവും ശ്രീ പ്രശാന്ത് നന്ദിയും അറിയിച്ചു.



ചാലിയാർ ജലോത്സവം 2023 സംഘാടകസമിതി രൂപീകരിച്ചുസംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻകൗൺസിലും സംയുക്തമായി സംഘട...
08/08/2023

ചാലിയാർ ജലോത്സവം 2023 സംഘാടകസമിതി രൂപീകരിച്ചു

സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ
കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഇത്തവണയും ഫറോക്ക് ചാലിയാറിൽ ജലോത്സവത്തോടനുന്ധിച്ച് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചു.

ജലോത്സവത്തിന്റെ സംഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഫറോക്ക് നഗരസഭ കാര്യാലയത്തിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം കെടിഐഎൽ ചെയർമാൻ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ.സി അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു.

501 അംഗ കമ്മിറ്റിയാണ് വള്ളംകളി മത്സരത്തോടനുബന്ധിച്ച് പ്രവർത്തിക്കുക. 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

രക്ഷാധികാരികളായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി
പി.എ മുഹമ്മദ് റിയാസ്, എം.കെ രാഘവൻ എംപി, മേയർ ഡോ.ബീന ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുത്തു. ചെയർമാനായി ഫറോക്ക് മുൻസിപ്പാലിറ്റി ചെയർമാൻ എൻ. സി അബ്ദുൽ റസാഖ്, കൺവീനർ ടി രാധാഗോപി, കോർഡിനേറ്റർമാർ വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്, ഡിടിപിസി സെക്രട്ടറി പി നിഖിൽദാസ് എന്നിവരെയും തെരഞ്ഞെടുത്തു.

ചടങ്ങിൽ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.സി രാജൻ, ബേപ്പൂർ ഡവലപ്മെന്റ് മിഷൻ പ്രതിനിധി ടി രാധാഗോപി, ,എസിപി സിദ്ധിഖ്, പോർട്ട്‌ ഓഫീസർ ക്യാപ്റ്റൻ സജോ, വിനോദസഞ്ചാര വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ,ഡിടിപിസി സെക്രട്ടറി പി നിഖിൽദാസ് എന്നിവർ സംസാരിച്ചു.

നല്ലളം അമിനിറ്റീസ് പാർക്ക്‌
31/07/2023

നല്ലളം അമിനിറ്റീസ് പാർക്ക്‌

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും, ജില്ലാ ഭരണകൂടവും, കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന...
27/07/2023

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും, ജില്ലാ ഭരണകൂടവും, കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023 ന് വേണ്ടി ലോഗോ സൃഷ്ടികൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നൽകുന്നതാണ്.

സരോവാരം ബയോപാർക്ക് സൗന്ദര്യവൽക്കരണ പദ്ധതി ഉദ്ഘാടനം കോഴിക്കോട് നോർത്ത് എം എൽ എ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു.കോഴ...
14/05/2023

സരോവാരം ബയോപാർക്ക് സൗന്ദര്യവൽക്കരണ പദ്ധതി ഉദ്ഘാടനം കോഴിക്കോട് നോർത്ത് എം എൽ എ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു.കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ ശ്രീ ഗിരീഷ് കുമാർ സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ഷൈൻ കെ എസ് നന്ദിയും അറിയിച്ചു. ചടങ്ങിൽ കോഴിക്കോട് കോർപറേഷൻ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജയശ്രീ, വാർഡ് കൗൺസിലർ ശ്രീ പ്രവീൺ ഡിടിപിസി സെക്രട്ടറി ഡോ. നിഖിൽദാസ് എന്നിവർ പങ്കെടുത്തു.

സരോവരം ബയോപാർക്ക്  സൗന്ദര്യവത്കരണ പദ്ധതി ഉദ്ഘാടനം ബഹു കോഴിക്കോട് നോർത്ത് മണ്ഡലം MLA ശ്രീ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷ...
13/05/2023

സരോവരം ബയോപാർക്ക് സൗന്ദര്യവത്കരണ പദ്ധതി ഉദ്ഘാടനം ബഹു കോഴിക്കോട് നോർത്ത് മണ്ഡലം MLA ശ്രീ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് അവർകൾ 14.05. 2023 ഞായറാഴ്ച രാവിലെ 10.00 മണിക്ക് നിർവ്വഹിക്കുന്നതാണ്. മുഖ്യാതിഥികളായി കോഴിക്കോട് കോർപറേഷൻ മേയർ ശ്രീമതി ബീന ഫിലിപ്പ്, കോഴിക്കോട് എംപി ശ്രീ MK രാഘവൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നു. എല്ലാവരെയും ഉദ്‌ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

Address

Mananchira
Calicut
673001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914952720012

Alerts

Be the first to know and let us send you an email when DTPC Kozhikode events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DTPC Kozhikode events:

Share