13/11/2022
ഈ നഗരം എനിക്കോ ഞാൻ ഈ നഗരത്തിനൊ ഒരിക്കലും സ്വന്തമാകില്ല എന്നറിഞ്ഞിട്ടും മുടങ്ങാതെ ബന്ധം സൂക്ഷിച്ച ഒരു നഗരത്തിലെ പ്രിയപ്പെട്ട ഒരു സ്പേസുകൂടിയാണ് നഷ്ടമായികൊണ്ടിരിക്കുന്നത്.
സ്വാമിയുടെ കാപ്പിക്കടയും ഭാസ്കരേട്ടന്റെ മിൽക്ക് സർബത്ത് കടയും. ആദ്യത്തേത് അവസാനിച്ചുകഴിഞ്ഞതും രണ്ടാമത്തേത് അവസാനിക്കുകയും ചെയ്യുകയാണ്.
പിൽകാലത്ത് അടച്ചുപൂട്ടിയ സ്വാമിയുടെ കാപ്പികടപോലെ ഭാസ്കരേട്ടന്റെ മിൽക്ക് സർബത്ത് കടയും ഇല്ലാതാവുമ്പോൾ ഒരു മഹത്തായ പ്രതിഭാസംകൂടിയാണ് അപ്രത്യക്ഷമാവുന്നത്. കോളജ് പഠനകാലത്തും അതിനുശേഷവും മുടങ്ങാതെ കോഴിക്കോട്ടെത്തുന്നതിനു പിറകിൽ ഒരു സൗഹൃദവൃന്ദവും ഇതുപോലെ ഹൃദയംതൊട്ട കുറച്ച് ഇടങ്ങളുമാണ്. എന്റെ കുതിപ്പും കിതപ്പും അറിഞ്ഞ ഒരു നഗരത്തിൽ അതിന്റെ എല്ലാതിരക്കിനിടയിലും ഈ കടയ്ക്ക് മുൻപിൽ കാത്തുനിന്ന ആളുകൾക്കിടയിൽ പലകുറി ഞാനും ഉണ്ടായിരുന്നതാണ്.. പക്ഷേ അതിനെ അടയാളപ്പെടുത്താൻ ഒന്നുതന്നെയില്ലാ.. കോഴിക്കോട് എന്നത് കേവലം ഒരു നഗരത്തിന്റെ പേരല്ലെന്നും പറഞ്ഞുവയ്ക്കാൻ പറ്റാത്തൊരു ഇമോഷൻ ആണെന്നുള്ളതും എന്റെ കാര്യത്തിൽ ശരിതന്നെ... ഓർമ്മയും മനസും പൂർണമായും പങ്കുവയ്ക്കാൻ കഴിയില്ലല്ലോ....
എവിടെയാണെന്ന് അറിയില്ലെങ്കിലും വീണ്ടും വരുമെന്ന പ്രതീക്ഷകൾ..
-Admin
𝐈𝐧𝐜𝐫𝐞𝐝𝐢𝐛𝐥𝐞 𝐊𝐨𝐳𝐡𝐢𝐤𝐨𝐝𝐞