DYFI നന്മണ്ട നോർത്ത്

DYFI നന്മണ്ട നോർത്ത് DYFI നന്മണ്ട നോർത്ത് മേഖല കമ്മിറ്റി

21/06/2022

നന്മണ്ടയിലെ കോൺഗ്രസ്സുകാരോട്
കൊതുകിനെ ഞങ്ങൾ വെടിവെച്ചു കൊല്ലാറില്ല

അഭിവാദ്യങ്ങൾ
27/08/2021

അഭിവാദ്യങ്ങൾ

ഫാ.സ്റ്റാൻ സ്വാമിയെ അന്യായമായി ജയിലിലടച്ച് മോഡി ഭരണകുടം നടത്തിയ നരഹത്യക്കെതിരെ... DYFI നന്മണ്ട നോർത്ത് മേഘല കമ്മറ്റി  നന...
07/07/2021

ഫാ.സ്റ്റാൻ സ്വാമിയെ അന്യായമായി ജയിലിലടച്ച് മോഡി ഭരണകുടം നടത്തിയ നരഹത്യക്കെതിരെ... DYFI നന്മണ്ട നോർത്ത് മേഘല കമ്മറ്റി നന്മണ്ട 13ൽ നടത്തിയ പ്രതിഷേധ ജ്വാല

പെട്രോൾ - ഡീസൽ -പാചക വാതക വില വർദ്ദനവിനെതിരെ DYFI നരിക്കുനി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ നന്മണ്ട പോസ്റ്റ്‌ ഓഫീസിനു മുമ...
06/07/2021

പെട്രോൾ - ഡീസൽ -പാചക വാതക വില വർദ്ദനവിനെതിരെ DYFI നരിക്കുനി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ നന്മണ്ട പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ Dyfi സംസ്ഥാന കമ്മിറ്റി അംഗം പി. കെ. അജീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ കെ ഷിബിൻലാൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ ട്രഷറർ ഒ. അബ്ദുറഹ്മാൻ, ജില്ലാ കമ്മിറ്റി അംഗം കെ. എം നിനു തുടങ്ങിയവർ അഭിവാദ്യം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി വി കെ വിവേക് സ്വാഗതവും മേഖല സെക്രട്ടറി സുജീന്ദ്രകുമാർ നന്ദിയും രേഖപ്പെടുത്തി.

ജിയുടെ രാജ്യത്തിരുന്ന് ജിയുടെ പെട്രോളടിച്ചു ജിയെ തന്നെ ട്രോളുന്നോ കമ്മികളെ..🤭
02/07/2021

ജിയുടെ രാജ്യത്തിരുന്ന് ജിയുടെ പെട്രോളടിച്ചു ജിയെ തന്നെ ട്രോളുന്നോ കമ്മികളെ..
🤭

പിന്നോക്കവിഭാഗത്തിലെ കുട്ടികൾക്ക്‌ കലൂരിലെ അഭിമന്യു സ്മാരകത്തില്‍ താമസിച്ച് പഠിക്കാംപഠിച്ച്‌ തൊഴിൽ നേടുന്നതിനൊപ്പം, സഹജീ...
01/07/2021

പിന്നോക്കവിഭാഗത്തിലെ കുട്ടികൾക്ക്‌ കലൂരിലെ അഭിമന്യു സ്മാരകത്തില്‍ താമസിച്ച് പഠിക്കാം

പഠിച്ച്‌ തൊഴിൽ നേടുന്നതിനൊപ്പം, സഹജീവികളെ സഹായിക്കലും വട്ടവടയിലെ കൊച്ചുകുടിലിൽനിന്നെത്തിയ അഭിമന്യുവിന്റെ സ്വപ്‌നമായിരുന്നു. വര്‍ഗീയവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ സ്വപ്‌നങ്ങള്‍ക്ക് മരണമില്ല. അവന്റെ സമത്വസ്വപ്‌നങ്ങള്‍ ഓരോന്നായി യാഥാര്‍ഥ്യമാക്കുകയാണ് അവന്റെ പ്രസ്ഥാനവും കൂട്ടുകാരും.

ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയെന്ന അവന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ എറണാകുളത്തെ അഭിമന്യു സ്മാരകമന്ദിരം ചവിട്ടുപടിയാകുമെന്നാണ്‌ പ്രതീക്ഷ. പിന്നോക്കവിഭാഗത്തിലെ കുട്ടികൾക്ക്‌ കലൂരിലെ അഭിമന്യു സ്മാരകത്തില്‍ താമസിച്ച് പഠിക്കാം. അഭിമന്യു സ്‌മാരക ട്രസ്‌റ്റാണ്‌ അതിനുള്ള സൗകര്യം ഒരുക്കുന്നത്‌.

പത്താംക്ലാസ് കഴിഞ്ഞ 30 കുട്ടികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കാനാകും. പഠനയോഗ്യതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്‌. വിദേശ സര്‍വകലാശാലകളിലെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, മത്സരപരീക്ഷാ പരിശീലനം, തൊഴില്‍ പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകള്‍ തുടങ്ങിയവയ്‌ക്കും അവസരമൊരുക്കും. കോവിഡ് തീവ്രത കുറഞ്ഞാൽ പദ്ധതി നടപ്പാക്കും. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത 250 കുട്ടികള്‍ക്ക് അഭിമന്യു രക്തസാക്ഷിത്വദിനമായ രണ്ടിന് മൊബൈല്‍ഫോണ്‍ നല്‍കും.

ഊരുകളില്‍ അഭിമന്യുവിന്റെ സ്മരണാര്‍ഥം നിര്‍മിച്ച ലൈബ്രറികള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി പൊതു പഠനകേന്ദ്രം ഒരുക്കും. മാസത്തില്‍ ആദ്യ വെള്ളിയാഴ്ച കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കുറയുമ്പോൾ ഊരുകളില്‍ നേരിട്ടെത്തി പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സി എസ് അമല്‍ പറഞ്ഞു.

സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളില്‍നിന്ന്‌ സമാഹരിച്ച രണ്ടേമുക്കാല്‍ കോടി രൂപ ഉപയോഗിച്ച് ആറരസെന്റ് സ്ഥലത്താണ് അഭിമന്യുമന്ദിരം നിർമിച്ചത്. തൊഴിൽപരിശീലന കേന്ദ്രങ്ങള്‍, റഫറന്‍സ് ലൈബ്രറി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക്‌ താമസ–-പഠന സൗകര്യം എന്നിവയാണ്‌ സ്‌മാരകത്തിന്റെ ലക്ഷ്യം.

2019 ജൂലൈ രണ്ടിന് സിപിഐ എം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ശിലയിട്ട സ്മാരകം 2020 ഡിസംബര്‍ 29ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

വെള്ളിയാഴ്‌ച അഭിമന്യു രക്തസാക്ഷിത്വദിനത്തിൽ കോവിഡ്‌ മാനദണ്ഡംപാലിച്ച്‌ അനുസ്‌മരണച്ചടങ്ങുകളും നടത്തും

ഹൃദയത്തിൽ നിന്നും സ്നേഹം സിരകളിൽ നിന്നും രക്തം..സുഭാഷ് ചന്ദ്രബോസ് പറഞ്ഞൊരു വാക്കുണ്ട്..നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങ...
29/06/2021

ഹൃദയത്തിൽ നിന്നും സ്നേഹം സിരകളിൽ നിന്നും രക്തം..

സുഭാഷ് ചന്ദ്രബോസ് പറഞ്ഞൊരു വാക്കുണ്ട്..
നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാമെന്ന്..

ഭഗത് സിംഗ് അടക്കമുള്ള വിപ്ലവ യുവത്വങ്ങൾ അന്ന് രക്തവും ജീവനും കൊടുത്തു നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി..

നമ്മൾ സ്വാതന്ത്ര്യം നേടി..

എങ്കിലും ഇന്ത്യൻ മക്കൾക്ക് വേണ്ടി ഇന്നും രക്തം കൊടുത്തുകൊണ്ടിരിക്കുന്നു DYFI എന്ന നന്മയുടെ നാലക്ഷരം..

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ..
കമ്യൂണിസ്റ്റ് വിരോധികളും നാലാം കൂലി മാധ്യമങ്ങളും പറയുന്ന പോലെ പണമാണ് ഞങ്ങളുടെ ലക്ഷ്യമെങ്കിൽ ഓരോ തുള്ളി ചോരക്കും ആയിരങ്ങൾ വാങ്ങാമായിരുന്നു ഞങ്ങൾക്കും..

Manorama News TV 24 NEWS Mathrubhumi News Asianet News നിങ്ങൾ ഒഴിവ് കിട്ടുമ്പോൾ മാത്രം ഒന്ന് ഈ പേജിലൊന്ന് കയറി നോക്കണം DYFI i Donate രക്തദാനസേന..

എന്നിട്ട് വിലയിരുത്തണം എന്റെ സംഘടനയെ..

പല ജീവിനുകൾക്കും തുടിപ്പേക്കിയത് ഒരുപാട് സഖാക്കളുടെ ചങ്കിലൂടെ ഓടിയ രക്തം ദാനമായി നൽകിയതുകൊണ്ടാണെന്ന് നിങ്ങൾക്കപ്പോൾ മനസ്സിലാവും..

ഒറ്റ ചോദ്യമേ നിങ്ങളോടൊള്ളൂ.. സംഘടനയിൽ നിന്നും എന്നോ പുറത്താക്കിയവരുടെ ചെയ്തികൾക്ക് സംഘടന ഉത്തരം പറയണമെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്..?

ബിരുദ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സ്നേഹവണ്ടികൾ ഒരുക്കും 😍DYFI ❤️✊🏻പ്രസ്ഥാനം🔥
27/06/2021

ബിരുദ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സ്നേഹവണ്ടികൾ ഒരുക്കും 😍

DYFI ❤️✊🏻

പ്രസ്ഥാനം🔥

25/06/2021

ഇരന്നു വാങ്ങിക്കൂട്ടുകയാണ് വീണ..

25/06/2021

എന്നേക്കാൾ എന്റെ പാർട്ടിയെ വിശ്വാസമുണ്ട് എനിക്ക്..

ഉചിതമായ തീരുമാനം വരുമെന്ന് ഇന്നലെ പറഞ്ഞു..

ഉചിതമായ തീരുമാനം ഇന്ന് വന്നു..

മനസ്സിലായിട്ടില്ല ഇപ്പോഴും കൂട്ടത്തിലുള്ള പലർക്കും CPIM എന്ന പാർട്ടിയെയോ പാർട്ടി സംവിധാനങ്ങളെയോ കുറിച്ച്...

CPIM ♥️♥️♥️♥️♥️🚩🚩🚩🚩🚩

കോവിഡ് മുക്ത കേരളമെന്ന തീരത്തേക്കിനി അധികദൂരമില്ല മലയാളമക്കൾക്ക്...😍😍
23/06/2021

കോവിഡ് മുക്ത കേരളമെന്ന തീരത്തേക്കിനി അധികദൂരമില്ല മലയാളമക്കൾക്ക്...
😍😍

Address

Nanminda
Calicut

Website

Alerts

Be the first to know and let us send you an email when DYFI നന്മണ്ട നോർത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share