22/10/2021
ജാതി സംഘടനകൾ ആയ്യത്താൻ ഗോപാലന്റെ യും, മറ്റും പേര് ദുരുപയോഗം ചെയ്ത് തീയരെ ഈഴവ ആകുന്നത് തടയാൻ ആണ് കൊച്ചു മണി ചാന്നാർ ന്റെ മകളെ കൊണ്ട് വിവാഹം ചെയ്യിപിച്ചത് എന്നൊക്കെ ഉള്ള വ്യാജ പ്രചരണം തടയാൻ വേണ്ടിയും , പല തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴിയും, പത്ര മാധ്യമങ്ങൾ വഴിയും തെറ്റായ കാര്യങ്ങളും മറ്റും ആയ്യത്താൻ ഗോപാലനേയും അവരുടെ മക്കളുടെയും കുറിച്ച് എഴുതിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സത്യം ഇനിയും വളച്ചൊടിക്കാൻ പാടില്ല എന്ന് ഉള്ള മുന്നറിയിപ്പ് എന്ന നിലയ്ക്ക് എഴുതിയത് ആണ് ഇൗ പുസ്തകം.
ജാതി സംഘടനങൾ പറയുന്ന ആലുംമൂട്ടിൽ കൊച്ചു കുഞ്ഞു ചാന്നാരും അയ്യത്താൻ ഗോപാലന്റെ മകൻ വിവാഹം ചെയ്ത കൊച്ചു മണി ചാന്നാർ ൻ്റെ മകളും രണ്ടും ഒരേ തറവാട്ടിലെ രണ്ടു വിത്യസ്ത വ്യക്തികളാണ്.
ആലപ്പുഴയിലെ സമ്പന്ന ജന്മി തറവാട് ആയിരുന്നു ആലുംമൂട്ടിൽ തറവാട്. കൊച്ചു മണി ചാന്നാർ ആദ്യകാലത്ത് ശ്രീ നാരായണ ഗുരുദേവൻ്റെ അനുയായി ആയിരുന്നു. പിൽക്കാലത്ത് അദ്ദേഹം ബ്രഹ്മ സമാജ പ്രവർത്തനത്തിൽ ആകൃഷ്ടനായി ഡോക്ടർ ഗോപലനോടൊപ്പം ചേർന്നു. ആലപ്പുഴ ബ്രഹ്മസമാജം നിർമ്മിക്കാൻ സ്ഥലവും സഹായവും ചെയ്ത വ്യക്തി ആയിരുന്നു ആലുംമൂട്ടിൽ കൊച്ചു മണി ചാന്നാർ. വസ്തുതകൾ മനസ്സിലാക്കി വേണം ഒരു കാര്യം പോസ്റ്റ് ചെയ്യാൻ, അല്ലെങ്കിൽ ഞങ്ങളെ സമീപിച്ചു യഥാർത്ഥ വസ്തുതകൾ ചോദിച്ച് മനസ്സിലാക്കി അനുവാദത്തോടെ വേണം പോസ്റ്റ് ഇടുവാൻ. ഇതൊന്നും ചെയ്യാതെ തോന്നിയ പോലെ ഒരു കഥ മെനഞ്ഞു ഉണ്ടാക്കുക എന്നിട്ട് തോന്നിയ ഇടത്ത് പോസ്റ്റ് ചെയ്യുക അതും ജാതി ഗ്രൂപ്പുകളിൽ. ഇത് അത്യന്തം അപലപനീയം ആണ്.
ജാതിയും, മതത്തിനും, അയിത്തിനും, അസമത്വങ്ങൾക്കും, എതിരെ പോരാടിയ ഒരു വ്യക്തിയാണ് ആയ്യത്താൻ ഗോപാലൻ. അദ്ദേഹത്തിന്റെ പേര് "ചില" ജാതി സംഘടനകൾ ഉപയോഗിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് ഒരിക്കൽ കൂടെ പറയട്ടെ.
ദയവു ചെയ്ത് കള്ള കഥകളും കുപ്രചരണങ്ങളും എഴുതി പ്രചരിപ്പികരുത് എന്ന് അഭ്യർത്ഥി്കുന്നു.
ആയ്യത്താൻ ഗോപാലൻ ഒരു ജാതി സംഘടനയുടെയൊ സമുദായത്തിന്റെയോ വക്താവല്ല, അത് പോലെ കൊച്ചു മണി ചാന്നാർ ന്റെ മകളെ ഈഴവർ ആകുന്നത് തടയാൻ ഒന്നുമല്ല വിവാഹം ചെയ്തത് അവർ ബ്രഹ്മസമാജികർ ആയതിനാൽ മാത്രം ആണ്, അതും ബ്രഹ്മവിധി പ്രകാരം ബ്രഹ്മസമജത്തിൽ വെച്ച് നടത്തിയ ആദ്യ ബ്രഹ്മ വിവാഹം ആണ് (ജാതി ഇല്ലാതെ) ഉള്ള വിവാഹം നടത്തിയത്.
അയ്യത്താൻ ഗോപാലൻ, അവരുടെ മക്കൾ, മരുമക്കൾ, ഭാര്യ, തുടങ്ങിയവരുടെ പേരോ, ഫോട്ടോയോ copyright protection ഉള്ളത് ആണെന്നും അത് ദുരുപയോഗം ചെയ്യുന്നതോ വ്യാജ പ്രചരണങ്ങൾ നടത്തുകയോ, അടിസ്ഥാന രഹിതമായ അപവാദ പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ അല്ലെങ്കിൽ പത്രങ്ങളിൽ അടിച്ച് ഇറക്കി ഇൗ പുസ്തകത്തിൽ പറയാത്ത എന്തെങ്കിലും കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
The first true and authoritative biography of Dr. Ayathan Gopalan is been written and published by Ayathan Alok. and is available through Amazon, Flipkart and other online stores.
https://www.amazon.in/dp/1685863418/ref=cm_sw_r_wa_apa_glt_i_9TD7BCQ09BSG6H6RBA9X
https://dl.flipkart.com/s/uoqdcFNNNN
- Ayathan Alok.
For ,Calicut Brahmosamaj.