Indian National Congress- ഉള്ളിയേരി മണ്ഡലം കമ്മിറ്റി

  • Home
  • India
  • Calicut
  • Indian National Congress- ഉള്ളിയേരി മണ്ഡലം കമ്മിറ്റി

Indian National Congress- ഉള്ളിയേരി മണ്ഡലം കമ്മിറ്റി ഒരേ ഒരിന്ത്യ ഒരൊറ്റ ജനത
ജനാധിപത്യം മ?

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ദുബായ് ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പ്രവർത്തനോത്‌ഘാടനം ദുബായ് കറാമ വൈഡ്...
16/02/2025

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ദുബായ് ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പ്രവർത്തനോത്‌ഘാടനം ദുബായ് കറാമ വൈഡ്റേഞ്ച് റസ്റ്റോറൻ്റിൽ വെച്ചു നടന്നു. പ്രവർത്തനോത്ഘാടനം കോഴിക്കോട് മുൻ DCC പ്രസിഡണ്ട് KC അബുക്ക നിർവഹിച്ചു.ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും,ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളും ഉൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ അബുക്ക ത്രിവർണ്ണ ഷാൾ അണിയിച്ചു ആശീർവദിച്ചു.ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹത്തിൻ്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെയും എല്ലാവിധ പുന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.ചടങ്ങിൽ ഇൻകാസ് കോഴിക്കോട് ജനറൽ സെക്രട്ടറി മുഹമ്മദ് ഏറാമല സ്വാഗതവും നിയുക്ത കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിജയ് രാജൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സെൻട്രൽ കമ്മിറ്റി നേതാക്കളായ ഷാജി പരീത്,ഷൈജു അമ്മാനപ്പാറ,പ്രജീഷ് ബാലുശ്ശേരി,ബഷീർ നാരാണിപ്പുഴ,BN നാസർ,സറ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് റഫീഖ് മട്ടന്നൂർ,പവിത്രൻ തൃശൂർ
,ജിജു കാർത്തികപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

ഉള്ളൂർ കടവ് പാലം പണി അവസാനഘട്ടത്തിലേക്ക്
07/11/2024

ഉള്ളൂർ കടവ് പാലം പണി അവസാനഘട്ടത്തിലേക്ക്

ഇന്ത്യ എൻ്റെ രാജ്യമാണ്...എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീ സഹോദരൻമാരാണ്.എല്ലാ സഹോദരീ സഹോദരൻമാർക്കും എൻ്റെ സ്വാതന്ത്ര്യദിന...
15/08/2024

ഇന്ത്യ എൻ്റെ രാജ്യമാണ്...
എല്ലാ ഇന്ത്യക്കാരും എൻ്റെ
സഹോദരീ സഹോദരൻമാരാണ്.

എല്ലാ സഹോദരീ സഹോദരൻമാർക്കും എൻ്റെ സ്വാതന്ത്ര്യദിനാശംസകൾ.

ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികൾക്കു പ്രണാമം.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ജീവനുതുല്യം സ്നേഹിച്ച മനാർ മമ്മദ്കോയക്കയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലികൾ.അദ്ദേഹത്തിന് പ...
31/03/2024

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ജീവനുതുല്യം സ്നേഹിച്ച മനാർ മമ്മദ്കോയക്കയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലികൾ.അദ്ദേഹത്തിന് പരലോക സൗഖ്യങ്ങൾ നൽകുമാറാകട്ടെ🥰

കണ്ടില്ലേ പിണറിയി വിജയൻ്റെ ബി ജെ പി വിരുദ്ധത....പിണറായി വിജയൻ്റെ മന്ത്രി സഭയിലെ മന്ത്രിമാരുടെ ഫോട്ടോസഹിതം ബി ജെ പി തെരഞ്...
30/03/2024

കണ്ടില്ലേ പിണറിയി വിജയൻ്റെ ബി ജെ പി വിരുദ്ധത....പിണറായി വിജയൻ്റെ മന്ത്രി സഭയിലെ മന്ത്രിമാരുടെ ഫോട്ടോസഹിതം ബി ജെ പി തെരഞ്ഞെടുപ്പ് പോസ്റ്റർ ഇറക്കിയിരിക്കുന്നു.ബി ജെ പിയും ഇടതുപക്ഷവും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങൾ ആണെന്നതിന് ഇനി വേറെ എന്തു ഉദാഹരണമാണ്വേണ്ടത്

ബിജു ബോബന്റെ ആരോഗ്യ നില അനുദിനം വള്ളായി വരുകയാണ് എത്രയും പെട്ടെന്ന് അവന്റെ വൃക്ക മാറ്റിവെയ്ക്കേണ്ടതായിട്ടുണ്ട്. സുമനസ്സു...
11/01/2024

ബിജു ബോബന്റെ ആരോഗ്യ നില അനുദിനം വള്ളായി വരുകയാണ് എത്രയും പെട്ടെന്ന് അവന്റെ വൃക്ക മാറ്റിവെയ്ക്കേണ്ടതായിട്ടുണ്ട്. സുമനസ്സുകൾ സഹായിക്കുക.🙏

28/08/2023

Happy Onam to all

നിയമസഭ തല്ലിപ്പൊളിച്ചവൻ മന്ത്രിയും അവനെതിരെ പ്രതിഷേധിച്ചവൻ പ്രതിയും ആകുന്ന മഹത്തായ കേരളം, .... അടിച്ചമർത്തി  ബുദ്ധിമുട്ട...
11/07/2023

നിയമസഭ തല്ലിപ്പൊളിച്ചവൻ മന്ത്രിയും അവനെതിരെ പ്രതിഷേധിച്ചവൻ പ്രതിയും ആകുന്ന മഹത്തായ കേരളം, .... അടിച്ചമർത്തി ബുദ്ധിമുട്ടിച്ച് പേടിപ്പിച്ച് നിർത്താനാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തിലെതിനു സമാനമായ ഭരണകൂട ഭീകരതയാണ് ഇത് എന്ന് നിസംശയം പറയാം.

28/08/2021
Adv. രൂപേഷ് പന്ന്യൻ..  സഖാവ് പന്ന്യൻ രവീന്ദ്രന്റെ പുത്രൻ എഴുതിയ പോസ്റ്റ്.... പാഠം ഒന്ന് രാഹുൽ ...താളുകൾ മറിയ്ക്കുന്തോറും...
27/04/2021

Adv. രൂപേഷ് പന്ന്യൻ.. സഖാവ് പന്ന്യൻ രവീന്ദ്രന്റെ പുത്രൻ എഴുതിയ പോസ്റ്റ്....

പാഠം ഒന്ന് രാഹുൽ ...

താളുകൾ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുൽ നിങ്ങൾ...

നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊൻവെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങൾക്ക് മുന്നിലില്ല രാഹുൽ ....

അംബാനിമാരുടെയും അദാനി മാരുടെതുമല്ല ഈ നാട് എന്നുറക്കെ... ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കുമാവുന്നില്ലല്ലോ രാഹുൽ..

സമ്പന്നതയുടെ മടിതട്ടിൽ പിറന്നു വിണിട്ടും സമ്പന്നരോടകലം പാലിക്കുന്ന നിങ്ങളെ..
ദരിദ്രരായി പിറന്നു വീണ്...
സമ്പന്നരെ മാത്രം അടുപ്പക്കാരാക്കാൻ തിടുക്കം കൂട്ടുന്ന ഈ കാലത്തെ നേതാക്കളുമായി ഞങ്ങളെങ്ങിനെ കൂട്ടിക്കെട്ടും രാഹുൽ ..

ബാരാ കോട്ടിൽ രാജ്യത്തോടൊപ്പം നിന്ന്..ശത്രുവിന് മുന്നിൽ നമ്മളൊന്നാണെന്ന ശരാശരി ഇന്ത്യക്കാരന്റെ മനസ്സ് പങ്കുവെച്ചപ്പോൾ .. നിങ്ങൾ ഇടിച്ചു കയറിയത് ഓരോ ഭാരതീയന്റെയും ഇടനെഞ്ചിലേക്കായിരുന്നു രാഹുൽ ...

വയനാട്ടിൽ പറന്നിറങ്ങിയ നിങ്ങളെ വാക്കുകൾ കൊണ്ടാവോളം നോവിച്ചവരെ ഹൃദയപക്ഷമായി ചേർത്തു പിടിച്ചപ്പോൾ നിങ്ങൾ കൈമാറിയ സന്ദേശം പക്വതയുടെയും പാകതയുടെയും മാത്രമായിരുന്നില്ല ഇടതുപക്ഷമെന്ന നന്മപക്ഷവുമായി ഇടഞ്ഞു നില്ക്കാനുള്ളതല്ല കാലം നിങ്ങളെ ഏൽപ്പിച്ച നിയോഗം എന്ന തിരിച്ചറിവു തന്നെയായിരുന്നു രാഹുൽ ...

നെഞ്ചകം നോവും നിരാശ മാത്രം ബാക്കിയാക്കിയ അഞ്ചു വർഷങ്ങൾക്ക് ശേഷം പ്രത്യാശയുടെ ഇളം കാറ്റ് തേടിയലയുന്ന ഞങ്ങളുടെ കാഴ്ചയിൽ മമതയും മായാവതിയും നായിഡുവും ഒരിക്കലുമുണ്ടായിട്ടില്ല രാഹുൽ ...

ചിരി തൂകും ആ മുഖത്തിന് പിന്നിൽ.. സ്നേഹവും നന്മയും ലാളിത്യവും ചങ്കൂറ്റവും മാത്രമാണെന്ന് ഞങ്ങളറിയാതെ ഞങ്ങളുടെ മനസ്സിനെ കൊണ്ടു പറയിച്ചത്...
വിനയവും ലാളിത്യവും രാജ്യ സ്നേഹവും സാധാരണക്കാരോടുള്ള അസാധാരണ അടുപ്പവും നിങ്ങളുടെ മുഖത്തും പ്രവൃത്തിയിലും കലർപ്പില്ലാതെ എഴുതി ചേർത്തത് ആർക്കും എളുപ്പത്തിൽ വായിക്കാൻ പറ്റുന്നത്രയും തെളിമയോടെ തെളിഞ്ഞു നില്ക്കുന്നതു കൊണ്ടു മാത്രമാണ് രാഹുൽ...

രാജ്യനന്മയ്ക്കായി.. നല്ലൊരിന്ത്യക്കായി നിങ്ങളോട് ചേർന്നു നില്ക്കാതെ ഞങ്ങളെങ്ങിനെ ഹൃദയപക്ഷമാകും രാഹുൽ ...

(LDF കുടുംബയോഗത്തിൽ സംസാരിച്ചപ്പോഴും.. ഇടതുപക്ഷം ജയിക്കണം രാഹുലിന് കരുതലായി.. എന്ന സന്ദേശത്തിലൂന്നി തന്നെയായിരുന്നു ഞാൻ സംസാരിച്ചതും... മനസ്സ് ആഗ്രഹിച്ചതും) ( അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം)

UDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
30/11/2020

UDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

Address

Ulliyeri
Calicut
673323

Website

Alerts

Be the first to know and let us send you an email when Indian National Congress- ഉള്ളിയേരി മണ്ഡലം കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share