30/05/2026
ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടന്ന പഞ്ചാബ് മുൻസിപ്പൽ ഇലക്ഷനിൽ ആം ആദ്മി തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി.
മുൻസിപ്പൽ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, നഗരപഞ്ചായത്തുകളിലായി 1977 സീറ്റുകളിൽ നടന്ന ഇലക്ഷനിൽ 957 സീറ്റുകളും AAP നേടിയതോടെ, പഞ്ചാബിൽ ശക്തമായ ഭരണാനുകൂല തരംഗമാണെന്ന് തെളിഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെതിരെയുള്ള വ്യക്തിഹത്യയും, AAP നേതാക്കൾക്കെതിരെയുള്ള ED റെയ്ഡും, കള്ളക്കേസിൽ മന്ത്രി സഞ്ജീവ് അറോറയുടെ ED അറസ്റ്റും നടന്നിട്ടും, ഓപ്പറേഷൻ ലോട്ടസിലൂടെ മറ്റു പാർട്ടിയിലെ എംപിമാരെ കൂടെക്കൂട്ടിയിട്ടും ബിജെപി അതിദയനീയമായി തകർന്നടിഞ്ഞു. കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ബിജെപി ശിരോമണി അകാലിദളിനും താഴെക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ വർഷം നടന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടി വൻ മുന്നേറ്റമാണ് നടത്തിയത്. പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിന്റെ “ആം ആദ്മി മോഡൽ” ജനക്ഷേമ-വികസന ഭരണത്തിൽ ജനങ്ങൾ പൂർണ്ണ തൃപ്തരാണ് എന്നാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്.