Dyfi Mtl

Dyfi Mtl ഡി. വൈ. എഫ്. ഐ മേലാറ്റിങ്ങൽ യൂണിറ്റ്
Democratic youth federation of India
ചോരയുള്ള മക്കളെ നമ്മൾ ഒത്തു ചേരണം.... ❤️

എന്താ പറയുക.. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.... തുള്ളി ചാടാൻ തോനുന്നു... ഇന്നത്തെ റിസൾട്ടിൽ ഏറ്റവും ഏറ്റവും സന്തോഷിച്ച ...
13/12/2025

എന്താ പറയുക.. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.... തുള്ളി ചാടാൻ തോനുന്നു... ഇന്നത്തെ റിസൾട്ടിൽ ഏറ്റവും ഏറ്റവും സന്തോഷിച്ച നിമിഷം.....(ഏറ്റവും സങ്കടം tvm കുന്നുകുഴി വാർഡിലെ ഐപി ബിനു അണ്ണൻ്റെ പരാജയം). നന്മ ചെയ്താൽ ഫലം ഉണ്ടാകുമെന്നു തെളിയിച്ച നിമിഷം..... ജാതിയോ മതമോ പാർട്ടിയോ നിറമോ ഒന്നും നോക്കാതെ മനുഷ്യൻ എന്ന് കരുതി എല്ലാരേം സഹായിച്ചതിനു കൂടെ നിന്നതിനു ജനങ്ങൾ നൽകിയ അംഗീകാരം.....
പഠനം പകുതിയിൽ നിന്നുപോയവർക്ക് വേണ്ടി , psc പഠനത്തിന് വേണ്ടി പാർട്ടി ഓഫീസിൽ ഇടം നൽകാൻ മുൻ കൈ എടുത്ത സഖാവ്, ഞായറാഴ്ച ദിവസങ്ങളിൽ പൊതിച്ചോറ് നിറച്ച സഞ്ചികളും ആയി ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃ നിരയിൽ , കൊറോണയി സമയത്ത് , അതുപോലെ , വെള്ളപ്പൊക്കം, Okhi, വയനാട് പ്രശ്നം ഒക്കെ വന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങൾ, നമ്മുടെ മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിൻ്റെ പുരോഗതിക്ക് ചുക്കാൻ പിടിച്ചു പോയവൻ, ആരോപണങ്ങളിൽ തളരാതെ സത്യത്തിൻ്റെ പാതയിൽ മുന്നോട്ടു പോയപ്പോൾ , പാർട്ടി തിരിച്ചറിഞ്ഞു കഴിവിനെ അംഗീകരിക്കാൻ സ്ഥാനാർഥി ആക്കി . ഒരു ജനത അത് തിരിച്ചറിയുകയും അത് വോട്ടുകളായി നൽകുകയും ചെയ്തപ്പോൾ സഖാവ് വിജയിച്ചു. ഇലക്ഷന് മുന്നേ ജനമനസുകളിൽ വിജയിച്ച ഭദ്രൻ.
ഒരു കൂട്ടുകാരനായി കൂടപ്പിറപ്പായി ഏതു പാതിരാത്രിയിൽ വിളിച്ചാലും ഓടി എത്തുന്ന ഭദ്രൻ.... നിന്റെ വിജയം അത് നന്മയുടെ വിജയം... നമ്മുടെ വിജയം.... സ്ക്കൂളിൽ പഠിക്കുമ്പോൾ തൊട്ടു ഇന്ന് വരെ ചേർത്ത് നിർത്തിയ പ്രിയപ്പെട്ടവൻ... എന്നെപോലെ അവനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ❤️❤️... ഭദ്രൻ മാമൻ ജയിച്ചെന്നു അറിഞ്ഞപ്പോ എന്റെ കണ്ണനെ പോലെ തുള്ളിചാടിയ ഒരുപാട് കുഞ്ഞുങ്ങൾ കാണും.....
Words fall short of my happiness—congratulations, my dear ഭദ്രൻ! Your victory, rooted in goodness and integrity, fills my heart with warmth, pride, and endless joy.” 💖🌸🥰🥰

~ Prabhulla khosh

കഴിഞ്ഞ 22 വർഷമായി മേലാറ്റിങ്ങലിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്ന മേലാറ്റിങ്...
15/11/2025

കഴിഞ്ഞ 22 വർഷമായി മേലാറ്റിങ്ങലിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്ന മേലാറ്റിങ്ങൽ ഡിവൈഎഫ്ഐ യൂണിറ്റിന്റെ നെടുംതൂണായ സഖാവ് ശ്രീജിത്ത് (ഭദ്രൻ) ഈ വർഷത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മേലാറ്റിങ്ങൽ 32ാം വാർഡിൽ നിന്ന് ജനവിധി തേടുകയാണ്...

മേലാറ്റിങ്ങിൽ DYFI യൂണിറ്റിന്റെ തുടക്കകാലം മുതൽ അതിന്റെ രൂപീകരണത്തിൽ തുടങ്ങി ഓരോ പ്രവർത്തനങ്ങളിലൂടെയും നാടിന്റെ ഓരോ പ്രശ്നങ്ങളിലും ഇടപെട്ട് യൂണിറ്റിനെ ജില്ലയിലെ തന്നെ മികച്ച യൂണിറ്റ് ആക്കി മാറ്റിയ ശ്രീജിത്ത് പിന്നീട് ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റായും പാർട്ടി യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയായും നാട്ടിലെ കലാകായിക സാംസ്കാരിക സംഘടനകളുടെ എല്ലാം അമരക്കാരനായും പ്രവർത്തിച്ചു....

ഇന്നത്തെ കപട രാഷ്ട്രീയ പ്രവർത്തകർ ചെയ്യുന്നപോലെ Reels ഉണ്ടാക്കുന്നതിനോ Publicity ഉണ്ടാക്കുന്നതിനോ വേണ്ടിയല്ല സഖാവ് ഇതെല്ലാം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും.... തികച്ചും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സഹജീവി സ്നേഹവും സാമൂഹിക- പ്രതിബദ്ധതയും മാത്രമാണ് ഇതിനു പിന്നിൽ...
എന്നാൽ മനുഷ്യർ,പ്രത്യേകിച്ച് പുതിയതലമുറ വിവരങ്ങൾ അറിയുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും അഭിപ്രായ രൂപീകരണത്തിനുവരെ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഈ സമയത്ത് ഇത്തരം ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്തതുമായ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പൊതുജന മധ്യത്തിലേക്ക് എത്തിക്കുക എന്നത് കാലത്തിന്റെ അനിവാര്യതയാണ്....

ഈ ദൗത്യം മേലാറ്റിങ്ങൽ ഡിവൈഎഫ്ഐ യൂണിറ്റ് ഏറ്റെടുക്കുകയാണ്... ഇതൊരു ഓർമ്മപ്പെടുത്തലാണ്... കപട രാഷ്ട്രീയക്കാരും പണക്കൊതിയന്മാരും ജാതിമത ഭ്രാന്തന്മാരും പൊതുപ്രവർത്തനം എന്ന പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ഇറങ്ങുന്ന ഈ സമയത്ത് ശ്രീജിത്തിനെ പോലെയുള്ള മനുഷ്യസ്നേഹികളും ഇവിടെയുണ്ടെന്നും,

നാടിന്റെ സമ്പൂർണ്ണ വികസനത്തിനും നല്ല നാളേക്കുമായി ഇത്രയും യോഗ്യനായ ഒരു സ്ഥാനാർത്ഥി
വേറെയില്ലെന്നുമുള്ള ഓർമ്മപ്പെടുത്തൽ...

*സഖാവ് ശ്രീജിത്തിനെ വിജയിപ്പിക്കുക...*

Address

Melattingal
Attingal

Website

Alerts

Be the first to know and let us send you an email when Dyfi Mtl posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share