15/12/2025
പണ്ട് ഒരു തെരഞ്ഞെടുപ്പു കമ്മീഷണർ മാത്രമാണ് ഉണ്ടായിരുന്നത്. 1990 കളിൽ ടി.എൻ ശേഷൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയപ്പോഴാണ് ജനങ്ങൾ ഈ പദവി ഇത്രയധികം അധികാരമുള്ളതാണെന്ന് മനസ്സിലാക്കാൻ തുടങ്ങിയത്.
അദ്ദേഹം തിരഞ്ഞെടുപ്പു രംഗത്ത് പല പരിഷ്കാരങ്ങളും നടപ്പാക്കി. വോട്ടർ ഐഡി കാർഡ് അന്നാണ് ആദ്യമായി തുടങ്ങിയത്, കള്ളവോട്ട് ഒരു പരിധി വരെ കുറക്കാൻ ഈ നയം കൊണ്ട് സാധിച്ചു. സ്ഥാനാർത്ഥികളുടെ ചെലവുകൾ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കി.
ഇതെല്ലാം രാഷ്ട്രീയ പാർട്ടിക്കാരെ ചൊടിപ്പിച്ചു .നരസിംഹറാവു സർക്കാർ ഒന്നിന് പകരം ഒരേസമയം മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്ന നിയമം ഉണ്ടാക്കി.
മുൻപുള്ള കമ്മീഷണർമാർ പലരും കാലാവധിക്ക് ശേഷം കേന്ദ്രമന്ത്രിസഭയിൽ വരെ എത്തിയവർ ഉണ്ട്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറോടുള്ള ദേഷ്യം വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായ കള്ളവോട്ടുകൾ നീക്കം ചെയ്യുന്നതിനാലാണ്.
ബംഗാളിന്റെ കാര്യം തന്നെ എടുക്കുക. 2002 മുതൽ 2024 വലിയുള്ള കാലത്ത് അവിടെ 13% ജനസംഖ്യ വർധനയുണ്ടായി, അത് സ്വാഭാവികം തന്നെയാണ്. എന്നാൽ ഇതേ കാലയളവിൽ 66% വോട്ടർമാർ കൂടിയത് കണ്ണടച്ച് അംഗീകരിക്കാൻ വയ്യാത്തതാണ്.
അന:ധികൃത കൂടിയേറ്റക്കാർ പട്ടികയിൽ ഉണ്ടെങ്കിൽ അവരെ അതിൽ നിന്ന് പുറത്താക്കുകയും വേണം ഇവിടെ ഓടിക്കുകയും വേണം. ഇതെല്ലാം പല സമാധാനക്കാർക്ക് സഹിക്കാവുന്ന കാര്യമല്ല.
കടപ്പാട്
Aan maria✒️