01/06/2026
തനിക്ക് പുതിയ കാർ വേണ്ടാ..
നിലവിൽ ഉള്ള കാറിൽ തന്നെ യാത്ര ചെയ്യും..
കേട്ടവർ... ഓഹോ.. ഹോ.. എന്തൊരു എളിമ.
ക്ലിഫ് ഹൗസ് മോഡി പിടിപ്പിക്കേണ്ട... ഇപ്പൊ എങ്ങനെയാണോ അവിടെ താസിക്കും.
കേട്ടവർ...
ഹോ ഹോ മഹാ മനസ്കൻ. ലാളിത്യം അത് സതീശൻ മുഖ്യമന്ത്രിയെ കണ്ടു പഠിക്കണം..
മാധ്യമം പ്രവർത്തകർക്ക് താൻ വിലക്ക് കല്പിക്കില്ല. എപ്പോ വേണമെങ്കിലും അവർക്ക് എന്നോട് ചോദ്യങ്ങൾ ചോദിക്കാം.. കടക്ക് പുറത്തെന്ന് പറയില്ല .
കേട്ട മാധ്യമപ്രവർത്തകർ. എന്തൊരു നല്ല മനുഷ്യൻ. മുഖ്യമന്ത്രിയായാൽ ഇങ്ങെനെ വേണം. പൂക്കി മുഖ്യമന്ത്രി.
ശേഷം
കാർ പഴയതുമതി.. പക്ഷേ ഡ്രൈവർമാർ നാല് പേര് വേണം.. ഒരാൾക്ക് നാല് ഡ്രൈവർമാർ എന്തിനാണെന്ന് ചോദിക്കരുത്
ക്ലിഫ് ഹൗസിൽ ചില അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. അതിനായി 1.72 കോടി രൂപാ അനുവദിച്ചു. പണി ഇതുവരെ തീർന്നിട്ടില്ല. അതുകൊണ്ട് കണ്ടോന്മെന്റ് ഹൗസ് ഒഴിഞ്ഞിട്ടില്ല. ലാളിത്യം. അത് പ്രത്യേകം എടുത്ത് പറയണം
മാധ്യമ പ്രവർകാരോട് മിണ്ടില്ല. നിങ്ങൾക്ക് ചോദ്യം ചോദിക്കാം. പക്ഷേ എപ്പോ ഉത്തരം പറയണമെന്ന് ഞാൻ തീരുമാനിക്കും. പറഞ്ഞതിൽ ഒരു സംശയവും ഒരു മാപ്രകൾക്കുമില്ല .
കടക്ക് പുറത്തെന്ന് പറഞ്ഞില്ല. പുറത്തിറക്കി കതക് അടക്കാൻ മാത്രമേ പറഞ്ഞുള്ളൂ..
എന്തൊരു എളിമ.. പൂക്കി മേനോൻ പൊളിക്കുകയാണ്..