06/07/2025
"ആറ്റിങ്ങൽ-വെഞ്ഞാറമൂട് റോഡിൽ ഗതാഗതക്രമീകരണം
ആറ്റിങ്ങൽ അവനവഞ്ചേരി ജങ്ഷനു സമീപം കലുങ്ക് പണിയുടെ തുടർപ്രവർത്തനങ്ങൾക്കായി ഏഴുമുതൽ ഓഗസ്റ്റ് ഏഴുവരെ ഒരുമാസത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
വെഞ്ഞാറമൂട്ടിൽനിന്നു വരുന്ന വലിയ വാഹനങ്ങൾ ടോൾമുക്ക് ജങ്ഷൻ വഴി അവനവഞ്ചേരി സ്‌കൂളിനു മുന്നിലൂടെ ആറ്റിങ്ങലിലേക്കുപോകണം.
ആറ്റിങ്ങലിൽനിന്ന് വെഞ്ഞാറമൂട്ടിലേക്കുള്ള വലിയ വാഹനങ്ങൾ ചെമ്പകമംഗലം-ഊരുപൊയ്ക-വാളക്കാട് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു."