കരവാരം എന്റെ ഗ്രാമം Karavaram ente Gramam

  • Home
  • India
  • Attingal
  • കരവാരം എന്റെ ഗ്രാമം Karavaram ente Gramam

കരവാരം എന്റെ ഗ്രാമം Karavaram ente Gramam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കരവാരം എന്റെ ഗ്രാമം Karavaram ente Gramam, Public & Government Service, Karavarm Grama Panchayat, Nedumparampu/kallambalam Road, Thottakkadu (p. o), Attingal.

കല്ലമ്പലം, കടുവയിൽ, ചാത്തൻപാറ, വഞ്ചിയൂർ, കട്ടപ്പറമ്പ്, ഞാറക്കാട്ടുവിള, നെടുംമ്പറമ്പ്, വടകോട്ട്കാവ് തോട്ടക്കാട്, തലവിള, പുല്ലൂർമുക്ക് തുടങ്ങി കരവാരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ വികസന സ്വപ്നങ്ങൾ പങ്ക് വെക്കാൻ ഒരു ഇടം. തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂര്‍ ബ്ലോക്കു പരിധിയിലാണ് കരവാരം, ആലംകോട് എന്നീ വില്ലേജുകളില്‍പ്പെടുന്ന കരവാരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നിമ്നോന്നത

മായ ഭൂപ്രകൃതിയുള്ള കരവാരം പഞ്ചായത്ത് കേരളത്തിന്റെ മൂന്നു ഭൂപ്രകൃതി വിഭാഗങ്ങളിലൊന്നായ മലനാടിന്റെ സ്വഭാവ സവിശേഷതകള്‍ ഉള്ളതാണെങ്കിലും, ഭൂമിശാസ്ത്രപരമായി ഇടനാട്ടിലാണ് ഉള്‍പ്പെടുന്നത്. കരവാരം ഗ്രാമം ഭൂമധ്യരേഖയില്‍ നിന്നും എട്ടര ഡിഗ്രി വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. കരവാരം ഗ്രാമപഞ്ചായത്ത് സമീപ പട്ടണമായ ആറ്റിങ്ങലില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. മൊത്തം ജനസംഖ്യയുടെ 70%-വും കാര്‍ഷിക വൃത്തി പ്രധാന ഉപജീവന മാര്‍ഗ്ഗമാക്കി ജീവിക്കുന്നു. 25% മറ്റു പരമ്പരാഗത കൈത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 5% മാത്രമാണ് സര്‍ക്കാര്‍- സാര്‍ക്കേരേതര സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരായി ജോലി നോക്കുന്നത്. 2001-ലെ സെന്‍സസ് പ്രകാരം 16774 ആണ് ഈ പഞ്ചായത്തിലെ ജനസംഖ്യ. ആകെ ജനസംഖ്യയില്‍ പുരുഷന്മാരുടെ എണ്ണം 7948-ഉം, സ്ത്രീകളുടെ എണ്ണം 8826-ഉം ആണ്.
ചരിത്രം
1953-ലാണ് കരവാരം പഞ്ചായത്ത് രൂപീകൃതമാവുന്നത്. ആലങ്കോട് വില്ലേജിന്റെയും കരവാരം വില്ലേജിന്റെയും കുറെ പ്രദേശങ്ങള്‍ ചേര്‍ത്താണ് കരവാരം പഞ്ചായത്ത് രൂപീകരിച്ചത്. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡണ്ട് കോവിലഴികം എന്‍.സുരേന്ദ്ര നാഥ് ആയിരുന്നു. കട്ടമ്പറമ്പ് ഗവ. എല്‍.പി. സ്കൂളാണ് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂള്‍. പ്രസ്തുത സ്കൂളിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. മേവര്‍ക്കല്‍ ഗവ. എല്‍.പി. സ്കൂളാണ് അതുകഴിഞ്ഞാല്‍ ഏറ്റവും പഴക്കമുള്ള സ്കൂള്‍. വടക്കോട്ടുകാവ് ധര്‍മ്മശാസ്താം ക്ഷേത്രം, തൃക്കോവില്‍ മഹാദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍; കല്ലമ്പലം, പാവല്ല, മണ്ണൂര്‍ ഭാഗം ജമാ-അത്തു പള്ളികള്‍ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍.

Address

Karavarm Grama Panchayat, Nedumparampu/kallambalam Road, Thottakkadu (p. O)
Attingal
695605

Opening Hours

Monday 10am - 5:30pm
Tuesday 10am - 5:30pm
Wednesday 10am - 5:30pm
Thursday 10am - 5:30pm
Friday 10am - 5:30pm
Saturday 10am - 5:30pm

Website

Alerts

Be the first to know and let us send you an email when കരവാരം എന്റെ ഗ്രാമം Karavaram ente Gramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share