01/09/2026
പാലക്കാട് ജില്ലാ ആന്വൽ പോലീസ് സ്പോർട്സ് മീറ്റ് 2026-27 അത്‌ലറ്റിക് മത്സരങ്ങളിൽ അഗളി സബ് ഡിവിഷന് ഓവർ ഓൾ ചാംപ്യൻഷിപ്.
പാലക്കാട് ജില്ലാ ആന്വൽ പോലീസ് സ്പോർട്സ് മീറ്റ് 2026-27 അത്‌ലറ്റിക് മത്സരങ്ങൾ 31-08-2026 & 01-09-2026 തിയ്യതികളിലായി പാലക്കാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്ക് ഗ്രൗണ്ടിൽ നടന്നു. ജില്ലയിലെ 8 സബ് ഡിവിഷനുകളിൽ നിന്നും 500 ഓളം താരങ്ങൾ പങ്കെടുത്ത കായിക മാമാങ്കത്തിൽ, മറ്റ് സബ് ഡിവിഷനുകളെ ബഹുദൂരം പിന്നിലാക്കി 178 പോയിന്റുമായി അഗളി സബ് ഡിവിഷൻ ഈ നേട്ടം കരസ്ഥമാക്കിയത് (രണ്ടാം സ്ഥാനക്കാരായ പാലക്കാട് സബ് ഡിവിഷന് 156 പോയ്ന്റ്സ്). അഗളി DySP ശ്രീ. അശോകൻ സാറിന്റെയും അഗളി SI ശ്രീ.ഹർഷാദ് സാറിന്റെയും
നേതൃത്വത്തിൽ അഗളി സബ് ഡിവിഷനെ പ്രതിനിധീകരിച്ച് അഗളി, ഷോളയൂർ , പുതൂർ എന്നീ പോലീസ് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങളും, ANF,SOG,തണ്ടർബോൾട്ട് സേനാംഗങ്ങളും , ഹോം ഗാർഡ് സേനാംഗങ്ങളും ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. വിവിധ പ്രായപരിധിയിൽ നടന്ന മത്സരങ്ങളിൽ മറ്റ് സബ് ഡിവിഷനെകാളും അഗളി സബ് ഡിവിഷനിൽ മത്സരാത്ഥികൾ കുറവായിരുന്നിട്ട് പോലും പങ്കെടുത്ത ഇനങ്ങളിൽ എല്ലാം മെഡൽ നേടാൻ എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിച്ചു എന്നത് പ്രശംസിനീയമാണ്. പുരുഷ-വനിതാ വിഭാഗങ്ങളിലെ 4x100 mtr & 4x400 mtr റിലേ മത്സരങ്ങളിൽ അഗളി സബ് ഡിവിഷന്റെ സർവാധിപത്യമാണ് കാണാൻ കഴിഞ്ഞത്. മേളയുടെ തിളക്കമാർന്ന ഇനമായ വടംവലിയിൽ വനിതകൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് എല്ലാവിധ ആശംസകളും 👏👏