24/03/2020
https://www.facebook.com/1939943252998330/posts/2618122188513763/
ക്ഷേത്രങ്ങളിൽ നിന്ന് ഉത്സവങ്ങൾ വരെ മാറ്റി വെച്ചും, പള്ളികളിൽ നിന്ന് ജുമാ നമസ്കാരം പോലും പരിമിതപ്പെടുത്തിയും, കുർബാനകൾ ഉൾപ്പെടെ ചർച്ചുകളിൽ നിന്ന് ഒഴിവാക്കിയും, കാത്തിരിപ്പുകൾക്കൊടുവിൽ നടത്തപ്പെടുന്ന വിവാഹങ്ങൾ ഉൾപ്പെടെ മാറ്റി വെച്ചും പൊതുജനം കൊറോണയെന്ന വിപത്തിനെ ചെറുത്ത് തോൽപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നു, സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പരിപൂർണ്ണമായി ഐക്യപ്പെട്ടിരിക്കുന്നു. ഒരേ സ്വരത്തിൽ ഈ ജനത സർക്കാറിനോട് ആവശ്യപ്പെടുന്നത് ജനങ്ങൾ തടിച്ചുകൂടുന്ന, വലിയൊരു ദുരന്തത്തിലേക്ക് നാടിനെ തള്ളിവിടാവുന്ന ബീവറേജുകൾ അടച്ചിടണമെന്നാണ്.
അവരോടുള്ള കേരളസർക്കാർ മറുപടി തികഞ്ഞ നിരുത്തരവാദിത്വപരമാണ്. തങ്ങളുടെ ദാർഷ്ട്യത്തെ ന്യായീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ശ്രീ.അമരേന്ദർ സിംഗിന്റെ വാക്കുകൾ വരെ തെറ്റായി വ്യാഖ്യാനിക്കേണ്ടി വരുന്ന കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ജനങ്ങളുടെ ആശങ്കകൾ ദുരീകരിക്കാൻ കഴിയാത്ത ഭരണാധികാരിയുടെ പരാജയം തുറന്ന് സമ്മതിക്കുകയാണ്.
കേരളജനത ഒന്നിച്ച് ബീവറേജുകൾ അടച്ചിടാൻ ആവശ്യപ്പെടുമ്പോൾ, സർക്കാറിനോട് പരിപൂർണ്ണമായി ഐക്യപ്പെട്ട ജനതയ്ക്ക് വേണ്ടി ബീവറേജ് ഔട്ട്ലറ്റ് അടയ്ക്കേണ്ട ഉത്തരവാദിത്വം ശ്രീ.പിണറായി വിജയനുണ്ട്.