20/02/2022
# സേവനം_സമർപ്പണത്തിലൂടെ
1980 ൽ വാപ്പാലിശ്ശേരി ഗ്രാമം ദത്തെടുത്തുകൊണ്ടാണ് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സേവന വിഭാഗമായ ഗ്രാമ സേവാ സമിതിയുടെ പ്രവർത്തനം തുടങ്ങുന്നത്, അധികം താമസിക്കാതെ, 1989-ൽ കുട്ടികളെ പരിപാലിക്കുന്നതിനായി സംഘടിപ്പിച്ച ഒരു ചാരിറ്റബിൾ സ്ഥാപനമാണ് മാതൃച്ഛായ ബാലഭവൻ.,
അത്തരമൊരു സ്ഥാപനം ആരംഭിക്കാൻ അവരെ പ്രേരിപ്പിച്ചത് "ഒരു ആൺകുട്ടിയും പെൺകുട്ടിയും ഭാരതത്തിൽ അനാഥരായി ജീവിക്കേണ്ടതില്ല" എന്ന സ്വർഗീയ ബാലസാഹിബ് ദേവറസ് ജിയുടെ വാക്കുകളാണ്. സമൂഹത്തിലെ നിരവധി ബാലഭവനുകളിൽ മാതൃച്ഛായ ബാലഭവൻ, പേര് അർത്ഥവത്താക്കിക്കൊണ്ട്, ഈ സ്ഥാപനത്തെ 'ഗുരുകുല' സമ്പ്രദായത്തിൽ നിശ്ചയിച്ചത് തീർത്ഥപാദ പരമ്പരയിലെ സന്ന്യാസിയായ ശ്രീമദ് ഗരുഡധ്വജാനന്ദ സ്വാമികളാണ്. ഗുരു സങ്കല്പത്തിൽ നിന്ന് അതിവേഗം അകന്നുപോകുന്ന ആധുനിക ലോകത്തിന് ഇത് പ്രചോദനമായിട്ടുണ്ട്.
ഗ്രാമ സേവാ സമിതിക്ക്, ബാലഭവൻ ഒരു തുടക്കം മാത്രമായിരുന്നു, അന്ധരായ സ്ത്രീകൾക്ക് വേണ്ടി, അവരെ സമൂഹത്തിൽ കൈ പിടിച്ചുയർത്തുന്നതിനു വേണ്ടിയുള്ള ഭക്തസൂർദാസ് സ്വാശ്രയ കേന്ദ്രം, ബാലികമാർക്കു വേണ്ടി മാധവം ബാലിക സദനം, ഗ്രാമത്തിൽ രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു വേണ്ടി സാന്ത്വനം പാലിയേറ്റീവ് കെയർ, പ്രായമായവർക്ക് താങ്ങായി വാനപ്രസ്ഥ കേന്ദ്രം എന്നിവ ഗ്രാമസേവാസമിതിയുടെ പ്രവർത്തന മികവിൻറെ മകുടോദാഹരണങ്ങൾ ആണ്. ഗ്രാമത്തെ പരമ വൈഭവത്തിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ മുഴുകി ലക്ഷ്യത്തിലേക്കടുക്കുകയാണ് സമിതി പ്രവർത്തകർ
നന്മയ്ക്കായി...
നല്ലൊരു നാളേക്കായി...
നമ്മുക്കൊരുമിക്കാം...
https://youtu.be/RZKQUgpgSuo
സേവാഭാരതി സേവാനിധി സമാഹരണം
2022 ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ
സേവാഭാരതിയുടെ സേവാപ്രവർത്തനങ്ങൾ തുടർന്നും ലഭിക്കാൻ
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ..
https://www.youtube.com/c/SevaKeralam
1980 ൽ വാപ്പാലിശ്ശേരി ഗ്രാമം ദത്തെടുത്തുകൊണ്ടാണ് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സേവന വിഭാഗമായ ഗ്രാമ സേവാ സമി.....