Atholi Grama Panchayath

Atholi Grama Panchayath Atholi is a grama panchayath in Kozhikode district of Kerala state.

-Official Page Of Atholi grama

 #അത്തോളി_പഞ്ചായത്ത്‌_സ്റ്റേഡിയം  #നാമകരണം_ചെയ്തു.അത്തോളി ഗ്രാമ പഞ്ചായത്ത്‌ സ്റ്റേഡിയം "സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ...
10/11/2025

#അത്തോളി_പഞ്ചായത്ത്‌_സ്റ്റേഡിയം #നാമകരണം_ചെയ്തു.

അത്തോളി ഗ്രാമ പഞ്ചായത്ത്‌ സ്റ്റേഡിയം
"സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേഡിയം" എന്ന് നാമകരണം നടത്തി.

അത്തോളി ഗ്രാമ പഞ്ചായത്തിന് മുസ്ലിം ലീഗ് നേതാവ് സാജിത് കോറോത്ത് 1 ഏക്കർ 17 സെന്റ് സ്ഥലം സംഭാവനയായി നൽകിയ ഗ്രൗണ്ടിനാണ് "സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ" സ്റ്റേഡിയമെന്ന് നാമകരണം നടത്തിയത്‌. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ്, സാജിത് കോറോത്ത് എന്നിവർ പങ്കെടുത്തു. ഗ്രൗണ്ടിന് വേണ്ടി മണ്ണെടുക്കൽ പ്രവൃത്തി നടന്നുവരികയാണ്. സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾക്കായി ഗ്രാമ പഞ്ചായത്ത്
പത്ത് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.

 #വയോജനങ്ങൾക്കൊരു_കരുതൽ2024 - 25 വാർഷിക പദ്ധതി - ഭിന്നശേഷി / വയോജന ഉപകരണങ്ങൾ വിതരണം ചെയ്തു.
03/02/2025

#വയോജനങ്ങൾക്കൊരു_കരുതൽ

2024 - 25 വാർഷിക പദ്ധതി - ഭിന്നശേഷി / വയോജന ഉപകരണങ്ങൾ വിതരണം ചെയ്തു.

22/03/2023

2023-2024 ബഡ്ജറ്റ്

ഇനി അഞ്ച് ദിവസം മാത്രം! വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയോ?സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ടോ നിങ്ങൾ? എങ്കിൽ ബന്ധപ്പെട...
23/02/2023

ഇനി അഞ്ച് ദിവസം മാത്രം! വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയോ?

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ടോ നിങ്ങൾ? എങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയോ? ഇല്ലെങ്കിൽ ഉടൻ സമർപ്പിച്ചോളൂ. ഫെബ്രുവരി 28 നകം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ മാർച്ച് മാസം മുതൽ പെൻഷൻ ലഭിക്കില്ല. സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഇനി 5 ദിവസം മാത്രം.

ആരെല്ലാം സമർപ്പിക്കണം?

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. കർഷകത്തൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, ഡിസബിലിറ്റി പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

എവിടെ നൽകണം?

പെൻഷൻ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഫെബ്രുവരി 28 നുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെൻഷൻ ഗുണഭോക്‌തൃ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ഇത്തരക്കാർക്ക് 2023 മാർച്ച് മുതൽ പെൻഷൻ അനുവദിക്കില്ല. എങ്കിലും പിന്നീടു സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെൻഷൻ പുന:സ്ഥാപിച്ചു നൽകും. എന്നാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതു മൂലം തടയപ്പെട്ട കാലത്തെ പെൻഷൻ കൂടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹത ഉണ്ടാവില്ല.

വരുമാനപരിധി കൂടിയാൽ

സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. അതിൽ കൂടുതൽ വരുമാനമുള്ളവരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കും. പൊതുജന സേവന കേന്ദ്രങ്ങളിലൂടെയാണ് വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകേണ്ടത്.

2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടവർ മാത്രമേ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുള്ളൂ. അതിനു ശേഷമുള്ള ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.

11/02/2023

( സൂര്യകിരീടം - 23 )
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

11/02/2023

സൂര്യകിരീടം 23 ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തിൽ നിന്നും.

11/02/2023

സൂര്യകിരീടം 23 ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തിൽ നിന്നും.

Address

Atholi Grama Panchayath Office
Atholi
673315

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914962672235

Website

Alerts

Be the first to know and let us send you an email when Atholi Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share