28/10/2025
നവംബർ ഒന്നിന് കേരളത്തെ രാജ്യത്തെ
ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം ആയി പ്രഖ്യാപിക്കുകയാണ്. ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളിൽ ഉൾപ്പെടാതെ പോയ അതിദരിദ്രരെ കണ്ടെത്തി, അവരെ അതിജീവനത്തിന് സഹായിക്കുന്ന സമഗ്രമായ പദ്ധതിയാണ്
കേരള സർക്കാർ നടപ്പിലാക്കുന്നത്.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം,
അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി
എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി, ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സർവേയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തി അവർക്ക് ജീവനോപാധികൾ ഒരുക്കുകയായിരുന്നു.
അവസാനത്തെ മനുഷ്യനും ക്ഷേമം ഉറപ്പാക്കാനും അന്തസ്സുള്ള ജീവിതം ലഭ്യമാക്കാനുമുള്ള
ഈ പദ്ധതി, നവകേരള നിർമ്മിതിയിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണ്.