Muslim Youth League - ITI Unit

Muslim Youth League - ITI Unit Official page of Muslim youth League,ITI unit committee - The youth wing of the Indian Union Muslim League. www.facebook.com/mylitiunit

നിയർ ഐ ടി ഐ യൂനിറ്റ് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ ടി ഇബ്രാംഹീം സ്വാലിഹ് തങ്ങൾ എന്ന ഞങ്ങളുടെ ഇണ്ണിമാൻ തങ്ങൾ മരണപ്പെട...
13/07/2024

നിയർ ഐ ടി ഐ യൂനിറ്റ് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ ടി ഇബ്രാംഹീം സ്വാലിഹ് തങ്ങൾ എന്ന ഞങ്ങളുടെ ഇണ്ണിമാൻ തങ്ങൾ മരണപ്പെട്ടിരിക്കുന്നു.

ശ്രേഷ്ഠവും നിസ്വാർത്ഥവുമായ മത രാഷ്ട്രീയ സംഘടനാ ജീവതത്തിന്റെയും കലാ കായിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കിടെ രോഗത്തെ അതിജീവിച്ച് പിന്നീട് ആ രോഗത്തോടു കൂടി സര്‍വശക്തന്റെ വിളിക്കുത്തരം നല്‍കി നാഥനിലേക്ക് മടങ്ങിയ അദ്ദേഹത്തിന്റെ പാരത്രിക ജീവിതം നാഥന്‍ ധന്യമാക്കട്ടെ. ജീവിത കാലത്ത് ചെയ്ത സുകൃതങ്ങളത്രയും പരലോകത്ത് വെളിച്ചമേകട്ടെ.

മരണം അനിവാര്യമായ യാഥാര്‍ഥ്യമാണ്. നിശ്ചിത സമയമെത്തിയാല്‍ എല്ലാവരും നാഥനിലേക്ക് മടങ്ങിപ്പോവുക തന്നെ വേണം. അതിന് ചെറുപ്പ വലിപ്പങ്ങളോ കാല സമയങ്ങളോ ഇല്ല. നിര്‍ണിത സമയത്തേക്കുള്ള യാത്രയിലാണ് നാമെല്ലാവരും.


വിയോഗം മൂലം അനാഥരാക്കപെട്ട പിഞ്ചു മക്കൾക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മുസ്‌ലിംലീഗ് പ്രവർത്തകർക്കും ഉണ്ടായ അതീവ ദു:ഖത്തില്‍ പങ്കുചേർന്ന് എല്ലാവരും പ്രാർത്ഥിക്കുക..

അഹങ്കാരത്തിന്റെഅന്ധതക്ക്മേൽസ്നേഹത്തിന്റെ നന്മയുടെ വിജയംസമഗ്രാധിപത്യത്തിന്റെനാളുകൾ അവസാനിച്ചു.ആ കോട്ടകൾ തകർന്നു തുടങ്ങി. ...
22/12/2023

അഹങ്കാരത്തിന്റെ
അന്ധതക്ക്മേൽ
സ്നേഹത്തിന്റെ നന്മയുടെ വിജയംസമഗ്രാധിപത്യത്തിന്റെ
നാളുകൾ അവസാനിച്ചു.
ആ കോട്ടകൾ തകർന്നു തുടങ്ങി. 💚

അരീക്കോട് ഐ ടി ഐ കോളേജിന്റെ
ജനറൽ ക്യാപ്റ്റൻ നിഹാൽ അബ്ദുള്ളക്കും ജന്മനാടിന്റെ ഹരിതാഭിവാദ്യങ്ങൾ !

ഐ ടി ഐ കോളേജിൽ പുതു വസന്തം തീർത്ത UDSF നും ഹരിതാഭിവാദ്യങ്ങൾ

മുസ്‌ലിം യൂത്ത് ലീഗ് നിയർ ഐ ടി ഐ യൂനിറ്റ്💚

Poster Day
24/09/2023

Poster Day

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ഐ ടി ഐ യൂണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച ബൈത്തുറഹ്മയുട...
16/05/2022

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ഐ ടി ഐ യൂണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

നമ്മുടെ നാട്ടിന്റെ പൈതൃകത്തിന്റെയും സംസ്ക്രിതിയുടേയും പ്രതീകമാണ് തെക്കേപ്പാട് പഞ്ചായത്ത് കുളം.  ഐ ടി ഐ മുണ്ടമ്പ്ര പ്രദേശ...
15/04/2022

നമ്മുടെ നാട്ടിന്റെ പൈതൃകത്തിന്റെയും സംസ്ക്രിതിയുടേയും പ്രതീകമാണ് തെക്കേപ്പാട് പഞ്ചായത്ത് കുളം. ഐ ടി ഐ മുണ്ടമ്പ്ര പ്രദേശത്തെ കുട്ടികളടക്കം നാട്ടുകാർ ഒന്നടങ്കം ആശ്രയിക്കുന്ന വളരെ വിസ്തൃതമായ പൊതു കുളമാണിത്.

എന്നാൽ കാലഹരണപ്പെട്ട് ശ്രദ്ധിക്കാതെ കാണുന്ന മോടിക്കപ്പുറത്ത് വലിയ തരത്തിലുള്ള സുരക്ഷ കുളത്തിനുണ്ടായിരുന്നില്ല അതുപോലെ സൈഡിടിഞ്ഞും മറ്റും ശോചനാവസ്ഥയിലാരുന്നു നമ്മുടെ കുളം.

നവീകരിക്കണ പുനരുദ്ധാരണ മെന്ന നാട്ടുകാരുടെ അഭിലാഷം സഫലീകൃത മാക്കിയിരിക്കുകയാണ് നമ്മുടെ *വാർഡ് മെമ്പർ പട്ടീരി സൈനബയും അരീക്കോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും.

നിയർ ഐ ടി ഐ, മുണ്ടമ്പ്ര പ്രദേശത്തിന്റെ അടയാളങ്ങളിൽ സുപ്രധാനമാണ് ഈ പഞ്ചായത്ത് കുളം .ഭാവി തലമുറയെ മുന്നിൽ കണ്ട് പതിറ്റാണ്ടുകൾക്കു മുമ്പ് ബഹുമാനപ്പെട്ട മർഹൂം ചെറിയാപ്പു തങ്ങൾ മുൻ കൈ എടുത്തു നിർമ്മിക്കപ്പെട്ടതാണിത്. ഇത്തരത്തിൽ നിരവധി സംഭാവനകൾ നമ്മുടെ നാടിന് വേണ്ടി സമർപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. നമ്മുടെ നാടിന് വേണ്ടി ജീവകാരുണ്യ പ്രവർത്തനം നടത്തിയ ചെറിയാപ്പു തങ്ങളെയും, പൂർവ്വികരെയും നന്ദിയോടെ നമുക്ക് സ്മരിക്കാം.

കൃഷിക്കും കന്നുകാലികൾക്കും സമുദ്ധമായി കുടി വെള്ളം ലഭ്യമാക്കലായിരുന്നത്രെ ആദ്യ ലക്ഷ്യം .പിന്നീട് നീന്തൽ കുളമായി . നമ്മുടെ നാട്ടിൽ ജനിച്ചു വളർന്നവരെല്ലാം ഇതിനെ നീന്തൽ കളരിയാക്കി ജീവൻ രക്ഷ ഉറപ്പു വരുത്തി. ഈ കുളത്തിൽ പരിശീലനം നടത്തി ജില്ലാ -സംസ്ഥാന തല നീന്തൽ മത്സരങ്ങളിൽ വരെ നമ്മുടെ കുട്ടികൾ പങ്കെടുത്തു സമ്മാനങ്ങൾ നേടി നാടിന് അഭിമാനമായി.

വളരെ ശോചനാവസ്ഥയിലായിരുന്ന തെക്കൊപ്പാട് പഞ്ചായത്ത് കുളത്തിന്റെ വ്യാപ്തി കുറേ കൂടി വർദ്ധിപ്പിച്ചു .ഇറങ്ങി കുളിക്കാൻ പര്യാപ്തമായ നല്ല പടവുകൾ പണി തു .നീന്തൽ പരിശീലനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി . ഉറപ്പുള്ള, ഭംഗിയുള്ള ചുറ്റുമതിൽ കെട്ടി മനോഹരമാക്കിയിരിക്കുന്നു ഇപ്പോൾ ...

കണക്കാക്കാൻ പറ്റാത്ത എത്രയോ ഭാവി തലമുറക്ക് ഉപകരിക്കാൻ സഹായകരമാകുന്ന ഈ മഹത് യജ്ഞത്തിന് പരിശ്രമിക്കുകയും അതിനായി അരീക്കോട് ഗ്രാമ പഞ്ചായത്ത് 2021 - 22 പദ്ധതിയിൽ ഉൾപ്പെടുത്തി 6.10 ലക്ഷം രൂപ അനുവദിച്ച് തെക്കേപ്പാട് പഞ്ചായത്ത് കുളത്തിന്റെ നവീകരണം പൂർത്തികരിച്ച അരീക്കോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കും വാർഡ് മെമ്പർ പട്ടീരി സൈനബക്കും അഭിവാദ്യങ്ങൾ

കോടികളും ലക്ഷങ്ങളും നിരത്തുന്ന പദ്ധതികൾ മാത്രമല്ല ഇതുപോലെ നിസാരമെന്ന് തോന്നുന്നതിനെ മനോഹരമാക്കുന്നതും വളരെപ്രധാനപ്പെട്ടതാണ്. പ്രിയപ്പെട്ട മെമ്പർക്കും ഭരണ സമിതിക്കും എല്ലാ വിധ പിന്തുണകളും അഭിനന്ദനങ്ങളും നേരുന്നു ....

പുതിയ കാലം.. പുതിയ വിചാരം #ചിറക്മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി താഴെ തട്ടിലെ യൂണിറ്റ് സഹപ്രവർത്തകരുടെ ഹൃദ...
02/11/2021

പുതിയ കാലം.. പുതിയ വിചാരം
#ചിറക്

മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി താഴെ തട്ടിലെ യൂണിറ്റ് സഹപ്രവർത്തകരുടെ ഹൃദയത്തോട് സംവേദനം നടത്തി മുന്നേറുകയാണ്.

ഏറെ പ്രതീക്ഷയോടെയാണ് ഈ മാറ്റങ്ങളെ നോക്കി കാണുന്നത്, സംഘടനാ രംഗത്ത് ചടുലതയാർന്ന പുത്തൻ മാറ്റങ്ങളും ഉറച്ച തീരുമാനങ്ങളുമായി പുതിയ പാത കെട്ടിപ്പടുക്കുന്ന ശരീഫ് കുറ്റൂർ സാഹിബ്,മുസ്തഫ അബ്ദുൽ ലത്തീഫ് സാഹിബ്, ബാവ വിസപ്പടി സാഹിബ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് പിന്തുണയും പ്രാർത്ഥനകളും.

💚
23/10/2021

💚

മുസ്ലിം യൂത്ത് ലീഗ് 🔥
28/08/2021

മുസ്ലിം യൂത്ത് ലീഗ് 🔥

29/07/2021

1980:
ജൂലൈ 30:
അന്നൊരു റമളാൻ 17:
ബദറിന്റെ പോരാട്ടവീര്യം പകർന്ന വർധിത ആവേശവുമായി,
വ്രതവിശുദ്ധിയുടെ കരുത്തുമായി, ഹരിതപതാകയുമേന്തി മുസ്ലിം യൂത്ത് ലീഗിന്റെ യുവരക്തങ്ങൾ സമരസജ്ജമായി മലയാളക്കരയുടെ തെരുവിലിറങ്ങി........!!

ലോക ചരിത്രത്തിൽ തന്നെ ആദ്യമായി അറബി ഭാഷയുടെ നിലനിൽപ്പിനായി നടത്തിയ ഐതിഹാസികമായ സമരം!!

സുപ്രസക്തമായ ആ മുദ്രവാക്യം കേരളത്തിന്റെ അന്തരീക്ഷത്തിൽ അലയടിച്ചു:
അറബി നാട്ടിലെ പണിയും വേണം,
അറബി നാട്ടിലെ പണവും വേണം,
അറബി ഭാഷ പഠിക്കാൻ മാത്രം കേരള മണ്ണിൽ ഇടമില്ലേ.........!!

മലപ്പുറത്ത് അവർ സമരത്തെ ചോരയിൽ മുക്കി,
നയനാർ പോലീസിന്റെ വെടിയേറ്റ് മൂന്ന് പേർ പിടഞ്ഞു വീണു മരിച്ചു.
ധീരരക്തസാക്ഷികൾ മജീദ്, റഹിമാൻ, കുഞ്ഞിപ്പ!!!

പക്ഷേ!
മുസ്ലിം യൂത്ത് ലീഗിന്റെ സമരവീര്യത്തെ അടിച്ചമർത്താൻ അധികാരികൾക്കായില്ല.
സെക്രട്ടറിയേറ്റിലേക്ക് ലക്ഷം പേരുടെ "ഗ്രേറ്റ് മാർച്ച്" പ്രഖ്യാപിച്ചു.
സമരത്തിന്റെ തീക്ഷണത കണ്ടവർ പേടിച്ചരണ്ടു,
അവസാനം നയനാർ സർക്കാർ മുട്ടുമടക്കി!!!

അക്കമഡേഷൻ, ക്യാളിഫിക്കേഷൻ
ഡിക്ലറേഷൻ എന്നീ കരിനിയമങ്ങളിലൂടെ അറബി ഭാഷയെ ഉന്മൂലനം ചെയ്യുക എന്ന നയനാറിന്റെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ കുടില തന്ത്രങ്ങളെ അറബികടലിൽ കെട്ടിതാഴ്ത്തിയ ഉജജ്യലമായ സമരം ലോക മുസ്ലിം ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്!!

പിന്നീടുള്ള ഓരോ തലമുറകൾക്കും മുന്നോട്ടുള്ള പ്രയാണങ്ങളിൽ ചാലകശക്തിയാണ് അറബിഭാഷാ സമരം!

മജീദ് റഹിമാൻ കുഞ്ഞിപ്പ ധീര രക്തസാക്ഷികളെ,
നിങ്ങൾ കൊളുത്തിയ സമര തീപ്പൊരി ഉള്ളിൽ കത്തിക്കയറുമ്പോൾ അഭിമാനത്താൽ ഞങ്ങൾ വിളിക്കും
"മുസ്ലിം യൂത്ത് ലീഗ് സിന്ദാബാദ്"

Salman Haneef

23/07/2021

ഏറനാടൻ പുലി 🔥

വീട്ടുമുറ്റത്തു എം എസ് എഫ്.വീടുകളിലെത്തി കോവിഡ് വാക്സിനേഷന്റെ രജിസ്ട്രേഷൻ. അരീക്കോട് ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ തുടക്...
21/06/2021

വീട്ടുമുറ്റത്തു എം എസ് എഫ്.

വീടുകളിലെത്തി കോവിഡ് വാക്സിനേഷന്റെ രജിസ്ട്രേഷൻ. അരീക്കോട് ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ തുടക്കമായി.

അരീക്കോട് ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിലെ സമ്പൂർണ്ണ വാക്‌സിനേഷന്റെ മുന്നോടിയായി വാർഡ് മെമ്പർ പി സൈനബയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിനേഷനായി ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് എം എസ് എഫ് പ്രവർത്തകരാണ് വീടുകളിലെത്തി രജിസ്ട്രേഷൻ ചെയ്തു നല്കുന്നത്.

എം എസ് എഫ് നിയർ ഐ ടി ഐ യൂണിറ്റ് നേതാക്കളായ മഷ്ഹൂദ് വി, മുബഷീർ മാനു, പൂക്കോട്ടു ചോല യൂണിറ്റ് സെക്രട്ടറി റാഷിദ് എന്നിവരുടെ നേതൃത്വത്തിലാണ് ഓൺ ലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നത്.

വരും ദിവസങ്ങളിൽ ബാക്കിയുള്ള വാർഡിലെ മുഴുവൻ വീടുകളിലും നേരിട്ടത്തി രജിസ്‌ട്രേഷൻ പൂർത്തീകരിക്കും.

18/06/2021

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി അരീക്കോട് ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നിയർ ഐ ടി ഐ അങ്ങാടിയിൽ നടത്തിയ പ്രതിശേധം

Address

@Mylitiunit
Areekode
673639

Website

Alerts

Be the first to know and let us send you an email when Muslim Youth League - ITI Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share