28/10/2020
സഖാവെ , സുഹൃത്തെ
മലപ്പുറം ജില്ലയിലെ തല മുതിർന്ന കമ്മ്യൂണിസ്റ്റും, പാർട്ടിയുടെ ജില്ലാ കമ്മറ്റി അംഗവും ഏറനാട് താലൂക്ക് സെക്രടറിയുമായിരുന്നു സ: എം അബ്ദുറഹ്മാൻ .പ്രതിസന്ധിയുടെ കാലഘട്ടങ്ങളിൽ പാർട്ടിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും കെട്ടിപ്പടുത്തുന്നതിൽ എക്കാലത്തും ഓർക്കപ്പെടേണ്ട പേരാണ് സഖാവിന്റെത്.ആദ്യകാലത്ത് കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചും, മലപ്പുറം ജില്ല രൂപീകരണത്തിന് ശേഷം ജില്ലയിലും പാർട്ടിയുടെ സജീവ പ്രചാരകനും പ്രവർത്തകനുമായിരുന്നു അദ്ദേഹം.സഖാക്കൾ: കൊളാടി ഗോവിന്ദൻ കുട്ടി, പി പി ബീരാൻ കുട്ടി, പള്ളീരി ഗോപാലൻ, കോയക്കുഞ്ഞി നഹ, പി ഗംഗാധരൻ, ആളൂർ പ്രഭാകരൻ, എൻ സി മൊയ്തീൻ, സി കുഞ്ഞുണ്ണി, ടി കെ മാധവൻ, എടക്കോട്ട് മുഹമ്മദ്, സി പി അഹമ്മദ് കുട്ടി തുടങ്ങിയ അക്കാലത്തെ പ്രഗൽഭരോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്ത് പറയാറുണ്ട്. സോവിയറ്റ് യൂണിയൻ സന്ദർശിക്കാൻ അവസരം ലഭിച്ചതും ഏഴ് മാസം അവിടെ ചിലവൊഴിച്ച അനുഭവങ്ങളും അദ്ദേഹത്തിന് എക്കാലത്തും മരിക്കാത്ത ഓർമ്മകളായിരുന്നു.കലാ -സാംസ്കാരിക പ്രവർത്തനങ്ങളിൽ ആകൃഷ്ടനും, സംഘാടകനുമായും പ്രവർത്തിച്ചിട്ടുണ്ട്. ലോക രാഷ്ട്രീയത്തെ കുറിച്ചുള്ള വിശകലനവും, കമ്യൂണിസ്റ്റ് ഇൻറർനാഷണലിന്റെ തീരുമാനങ്ങളും തുടങ്ങി സാധാരണക്കാരന്റെ പ്രയാസങ്ങൾ വരെ അദ്ദേഹത്തിന്റെ ചർച്ചകളിൽ ഉൾപ്പെടുത്തുന്ന ഒരു മാതൃകാ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം.
അക്കാലത്ത് മത ന്യൂനപക്ഷങ്ങളിൽ നിന്ന് പാർട്ടിയിലേക്ക് കടന്നു വരികയും ഏറനാടൻ മേഖലകളിൽ പാർട്ടി കെട്ടിപ്പടുക്കുകയും ചെയ്ത അരീക്കോട്ടെ ഒരു 'ഇന്റർനാഷണൽ കമ്യൂണിസ്റ്റ് ' ആയിരുന്നു മരണം വരെ സ: എം അബ്ദുറഹ്മാർ. അദ്ദേഹത്തെ അനുസ്മരിക്കുന്നതിന് വേണ്ടി സി പി ഐ ഏറനാട് മണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച്ച (30-10 -2020) വൈകു: 5 മണിക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് അരീക്കോട് ബസ് സ്റ്റാന്റ് പരിസരത്ത് ചേരുന്ന അനുസ്മരണ യോഗം സി പി ഐ മലപ്പുറം ജില്ലാ സെക്രട്രറി സ: പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.സ: കെ പ്രഭാകരൻ (സി പി ഐ ജില്ലാ എക്സി: കമ്മിറ്റി അംഗം)
സ: കെ ഭാസ്കരൻ (സി പി ഐ എം ), പി പി സഫറുള്ള ( മുസ്ലിം ലീഗ്), കെ പി നൗഷാദ് അലി (കോൺഗ്രസ്സ്), പി അബ്ദുള്ള (ഐ എൻ എൽ), വി സി അബ്ദുറഹ്മാൻ മാസ്റ്റർ (കൺവീനർ എൽ ഡി എഫ് ഏറനാട് ), യു ഷമീർ (ജനതാദൾ) തുടങ്ങിയ വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ഇതൊരു അറിയിപ്പായി കണ്ട് താങ്കളും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ഷഫീർ കിഴിശ്ശേരി
സെക്രടറി
സി പി ഐ ഏറനാട് എം സി