MA Gafoor

MA Gafoor Serving the society is my passion..

*മുന്നൂറു മീറ്റർ സഞ്ചരിക്കാൻ ഞാൻ ആ ബൈക്ക് എടുത്തിട്ടില്ലായിരുന്നെങ്കിൽ ....*പുലർച്ചെ നാലരയോടടുത്താണ് മൊബൈലിലേക്ക് സുഹൃത്...
08/10/2023

*മുന്നൂറു മീറ്റർ സഞ്ചരിക്കാൻ ഞാൻ ആ ബൈക്ക് എടുത്തിട്ടില്ലായിരുന്നെങ്കിൽ ....*

പുലർച്ചെ നാലരയോടടുത്താണ് മൊബൈലിലേക്ക് സുഹൃത്ത് നിയാസിന്റെ വിളി. അവൻ ടോയ്‌ലെറ്റിൽ പോകാൻ എണീറ്റപ്പോഴാണ് അയൽവാസിയുടെ അടുക്കളയിൽ നിന്ന് വെളിച്ചം ഉയരുന്നത് കണ്ടത് . എന്റെ വീട്ടിൽ നിന്ന് കഷ്ടിച്ച് 300 മീറ്റർ മാത്രം അകലെമേയുള്ളൂവെങ്കിലും ആ സന്ദർഭത്തിൽ സെക്കന്റുകളുടെ വിലയറിയുന്നത് കൊണ്ട് ബൈക് സ്റ്റാർട്ട് ചെയ്തു. ആ വീടിനടുത്തെത്തി ജനലിലൂടെ നോക്കുമ്പോൾ കാണുന്നത് വാഷിംഗ്‌ മെഷീൻ കത്തിയുരുകിയൊലിച്ച് വീട്ടിനകത്ത് സൂക്ഷിച്ച എൽ.പി. ജി സിലിണ്ടറിന് ചുറ്റും തീ ആളിപ്പടരുന്നതാണ്. സാധാരണ ഞങ്ങൾ ഫയർ സർവീസുകാർ "ഫസ്റ്റ് റെസ്പോൺഡേഴ്‌സ് " ആയി എത്താറില്ലല്ലോ. ഒരപകടം നടന്ന സ്ഥലത്തെ സമീപവാസികൾ ആണല്ലോ ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്താറുള്ളത്. ഇത്തവണ പക്ഷേ നാട്ടിലാണെന്നതും അതും പുലർച്ചെ ആയതിനാലും ഫസ്റ്റ് റെസ്പോൺഡർ ആയി ഗ്യാസ് സിലിണ്ടറിന് മുന്നിലേക്ക്. സാധാരണ ബോധവത്കരണ ക്ലാസ്സുകളിൽ പൊതുജനങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട രക്ഷാ പ്രവർത്തനം നാം തന്നെ ആദ്യ ഘട്ടത്തിൽ ചെയ്യേണ്ട അവസ്ഥ. LPG സിലിണ്ടർ കണ്ട ആ മൂന്ന് സെക്കൻഡിൽ കാര്യത്തിന്റെ ഗൗരവം മനസിലായി. കുറേ നേരം സിലിണ്ടറിന് പുറത്ത് ചൂടേറ്റ് ഏത് സമയവും BLEVE (Boiling Liquid Expanding Vapour Explosion - സിലിണ്ടറിനുള്ളിൽ കമ്പ്രെസ്സ് ചെയ്ത് ദ്രാവക രൂപത്തിൽ നിറച്ചു വെച്ച വാതക ഇന്ധനത്തിന്റെ സിലിണ്ടറിന് പുറത്ത് തുടർച്ചയായി ചൂട് ലഭിക്കുന്നത് മൂലം ദ്രാവകം വികസിച്ച് വാതകമായി മാറി സിലിണ്ടറിനുള്ളിലെ മർദ്ദം താങ്ങാനാവാതെ സിലിണ്ടർ പൊട്ടിത്തെറിക്കുന്ന പ്രതിഭാസം) സംഭവിച്ച് പൊട്ടിത്തെറിക്കാൻ പാകത്തിൽ ബൾജ് ചെയ്യാൻ തുടങ്ങുന്ന സിലിണ്ടർ കണ്ട മാത്രയിൽ പിന്നെ ഒന്നും ആലോചിച്ചില്ല.
"Hazchem" കോഡിലെ " E" (Evacuation) മനസ്സിൽ തെളിഞ്ഞു.
എൺപതോളം വയസ്സുള്ള വൃദ്ധ ദമ്പതികളും ഒന്നര വയസ്സ് പ്രായമുള്ള പിഞ്ചു കുഞ്ഞുമടങ്ങുന്ന ആറംഗ കുടുംബത്തെ പെട്ടെന്ന് സുരക്ഷിതമായി സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മാറ്റി. അതിനിടയിലാണ് മുക്കം ഫയർ സ്റ്റേഷനിലേക്ക് വിളിച്ച് കോൾ അറിയിച്ചതും. അവരെത്തുന്നത് വരെ തണുപ്പിക്കാൻ ആ വീട്ടിലുള്ള ചെടി നനക്കുന്ന ഹോസ് എടുക്കാൻ ഓടിപ്പോവുന്ന സമയമാണ് ആ ഭയാനകമായ പൊട്ടിത്തെറി നടക്കുന്നത്. വൻ ശബ്ദവും കുലുക്കവും. ഞാനും നിയാസും മതിലിലേക്കായി വീണതും ജനൽ ചില്ലുകൾ തെറിച്ചു വന്നതും ഒരേ സമയം. ആയിരം വട്ടം ബോധവൽക്കരണ ക്ലാസ്സുകളിൽ പഠിപ്പിച്ച
"BLEVE" എന്ന ഗ്യാസ് സിലിണ്ടറിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥക്ക് ഞാനും ഇരയായിരിക്കുന്നു.
ഒരു സെക്കന്റ് സ്റ്റക്ക് ആയി നിന്നു പോയി.. പെട്ടെന്ന് തന്നെ ഹോസ് എടുത്ത് കണക്ട് ചെയ്ത് സുരക്ഷ ഉറപ്പാക്കി ചുമരിന് മറ നിന്ന് ജനൽ വഴി അടുക്കളയിലേക്ക് വെള്ളം ചീറ്റി. അല്പമൊന്നു തണുത്തപ്പോൾ അടുക്കളയിലുണ്ടായിരുന്ന രണ്ടാമത്തെ സിലിണ്ടർ എടുത്ത് പെട്ടെന്ന് പുറത്തേക്ക് മാറ്റി തണുപ്പിച്ചു. അപ്പോഴേക്കും ശബ്ദം കേട്ട അയൽവാസികൾ എത്തി. പിന്നാലെ മുക്കം ഫയർ സർവീസിലെ സഹപ്രവർത്തകരും. നിമിഷ നേരം കൊണ്ട് തീ പൂർണമായും കെടുത്തി. ഇത്തരം അപകടങ്ങൾ ഉണ്ടാവുമ്പോൾ എന്തു ചെയ്യണം, എന്തു ചെയ്യാൻ പാടില്ല എന്നാണ് ഞങ്ങൾ നിരന്തരമായി സമൂഹത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളെ ഫലപ്രദമായി "ഡീൽ" ചെയ്യാൻ പൊതുസമൂഹം കൂടുതൽ സജ്ജരാവേണ്ടതുണ്ട്. പരിശീലനം ലഭിച്ച സിവിൽ ഡിഫെൻസ്, ആപ്താ മിത്ര പോലെയുള്ള വിവിധ സന്നദ്ധ പ്രവർത്തകർ നാട്ടിലുണ്ടാവുക എന്നതും ദുരന്തമില്ലാതാക്കാനോ അവയുടെ തോത് കുറക്കാനോ സഹായിക്കും. അതോടൊപ്പം വീടുകളിൽ LPG കുറേക്കൂടി സീരിയസ് ആയി "കൈകാര്യം" ചെയ്യേണ്ടതുണ്ട്. സിലിണ്ടറുകൾ വീടിന് പുറത്ത് സ്ഥാപിച്ച് പൈപ്പുകൾ വഴി അകത്തേക്ക് ഗ്യാസ് എത്തിക്കുക എന്നതാണ് സുരക്ഷിതമായ മാർഗം. നല്ല വായു സഞ്ചാരം ഉറപ്പാക്കാനും അപകടസാധ്യത കുറക്കാനും ഇതുപകരിക്കും. അതോടൊപ്പം രാത്രി കിടക്കുന്നതിനു മുൻപ് റെഗുലേറ്റർ അടച്ചു എന്നുറപ്പാക്കേണ്ടതുണ്ട്. ഇലക്ട്രിക് ഉപകരണങ്ങൾ ആവശ്യം കഴിഞ്ഞാൽ നിർബന്ധമായും ഓഫ്‌ ചെയ്‌തെന്ന് ഉറപ്പുവരുത്തുക. ഇലക്ട്രിക്കൽ സേഫ്റ്റി ഉറപ്പുവരുത്തുന്നതിന് MCB, ELCB എന്നിവ സ്ഥാപിക്കുക.

ഞാനോർത്തത് സമയത്തിന്റെ വിലയാണ്.
ഒരു പക്ഷേ ആറോ ഏഴോ മനുഷ്യ ജീവനുകളുടെ വിലയാണ്..മുന്നൂറ് മീറ്റർ സഞ്ചരിക്കാൻ ഞാൻ ആ ബൈക്ക് എടുത്തിരുന്നില്ലെങ്കിൽ....
ഒറ്റക്കാഴ്ചയിൽ ആ BLEVE സാധ്യത തിരിച്ചറിയാതെ പോയിരുന്നെങ്കിൽ...!!

എം. എ. ഗഫൂർ
ഫയർസ്റ്റേഷൻ ഓഫീസർ
മുക്കം

10/09/2022

അരീക്കോട് പഞ്ചായത്ത്‌ ആലുക്കൽ YMSA ക്ലബ്‌ നടത്തിയ ഓണാഘോഷ പരിപാടിയിൽ നിന്ന്...കണ്ണുകൾ കെട്ടി താറാവിനെ പിടിക്കാൻ ചില്ലറ കഴിവൊന്നും പോരാ 😀

ആയുർമരത്തിലെ ഒരിലകൂടി പൊഴിഞ്ഞു. പിറന്നു വീണ ദിനത്തിന് മറ്റൊരു വാർഷികം കൂടി കടന്നുപോവുന്നു. ആരവങ്ങളും ആഘോഷങ്ങളൊന്നും പിറന...
29/08/2022

ആയുർമരത്തിലെ ഒരിലകൂടി പൊഴിഞ്ഞു. പിറന്നു വീണ ദിനത്തിന് മറ്റൊരു വാർഷികം കൂടി കടന്നുപോവുന്നു. ആരവങ്ങളും ആഘോഷങ്ങളൊന്നും പിറന്നാളിനുണ്ടാവാറില്ല. ഇത്തവണയും കാര്യമായിട്ടൊന്നുമില്ല. എന്നാൽ എന്തേലും ഒരു വ്യത്യസ്തത വേണമെന്ന തോന്നൽ ആണ് ഒരായിരം ഇലകൾ പ്രകൃതിക്ക് നൽകാൻ ഒരു മരം വെക്കാൻ പ്രേരണയായത്. അതോടൊപ്പം അമ്പതോളം സഹപ്രവർത്തകരുള്ള സ്റ്റേഷനിൽ ഒരു പ്രചോദനം കൂടിയായാലോ.. എല്ലാ വർഷവും ഓരോരുത്തരുടെയും ഏതെങ്കിലും ഒരു വിശേഷപ്പെട്ട ദിവസം മലപ്പുറം സ്റ്റേഷൻ കൊമ്പൗണ്ടിൽ ഒരു ഫല വൃക്ഷ തൈ നടാനാണ് പ്ലാൻ. അതിന്റെ ഉത്‌ഘാടനം ഒരു റംബുട്ടാൻ തൈ നട്ട് നമ്മൾ തന്നെ മുന്നോട്ട് വന്നാൽ സഹപ്രവർത്തകരും ആ പാത സ്വീകരിക്കും.. എല്ലാ വർഷവും വിശേഷ ദിവസത്തിൽ ചിലവഴിക്കുന്ന പണത്തിന്റെ ചെറിയൊരു വിഹിതം മാറ്റിവെച്ചാൽ പെട്ടെന്ന് കായ്ക്കുന്ന വിവിധ ഫല വൃക്ഷതൈകൾ വാങ്ങാൻ പറ്റും. ഓരോരുത്തരുടെയും പ്രിയപ്പെട്ട ദിനം നടുന്ന തൈ ആവുന്നതുകൊണ്ട് എല്ലായ്‌പോഴും കൃത്യമായി പരിപാലിക്കാനും സമയം കണ്ടെത്തും. ഫലത്തിൽ രണ്ട് മൂന്ന് വർഷം കൊണ്ട് സ്റ്റേഷൻ കോമ്പോണ്ടിൽ നിറയെ ഫല വൃക്ഷങ്ങൾ കൊണ്ട് നിറയും. ഒരു പിറന്നാളിന്റെ ഓർമ്മക്കായി നിറയെ പൂക്കളും കായ്ക്കളും നൽകുന്ന വസന്തം കാത്തിരിക്കുന്നുണ്ട്.. അല്ലേലും നമ്മുടെ മുൻ തലമുറ നട്ടതിന്റെ ഫലമല്ലേ നമ്മളൊക്കെ ഇപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. നാളെക്കായി, പ്രകൃതിക്കായി ഒരു തൈയെങ്കിലും നടാൻ പരിസ്ഥിതി ദിനം എത്താൻ കാത്തിരിക്കണമെന്നില്ല. ഇതൊരു പ്രചോദനമാവട്ടെ എന്ന പ്രാർഥനയോടെ പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..🥰

Address

Areekode
673639

Website

Alerts

Be the first to know and let us send you an email when MA Gafoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category