A2Z Internet Sevana Kendram

A2Z Internet Sevana Kendram Various online services including Photostat and Lamination

31/01/2023
08/10/2022

വൈദ്യുതി സംബന്ധമായ പരാതികൾ അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനുമുള്ള 24/7 ടോൾ ഫ്രീ കസ്റ്റമർകെയർ നമ്പരാണ് 1912.
മൊബൈലിൽ നിന്നോ ലാൻഡ് ഫോണിൽ നിന്നോ ആകട്ടെ, കേവലം നാലക്കം മാത്രം ഡയൽ ചെയ്താൽ മതി.

04/10/2022

വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ?

കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.
www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.

വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.

30/09/2022

അറിയിപ്പ് :-

1. 2022 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (30.09.2022) അവസാനിക്കുന്നതാണ്.

2. 2022 ഒക്ടോബർ‍ മാസത്തെ റേഷൻ വിതരണം നാളെ (01.10.2022) മുതൽ ആരംഭിക്കുന്നതാണ്.

3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 ഒക്ടോബർ‍ മാസത്തെ റേഷൻ വിഹിതം ചുവടെ...

28/09/2022

*മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കുക*

ജില്ലയിൽ പലയിടങ്ങളിലും മഞ്ഞപ്പിത്തം (എ, ഇ) റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു. മലിനമായ ഭക്ഷണത്തിൽ കൂടിയും, മലിനജലത്തിൽ കൂടിയും കൂടാതെ വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കാത്തവരിലും രോഗം ബാധിക്കുന്നു. ആയതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തണുത്തതും പഴകിയതും തുറന്നു വെച്ചതുമായ ഭക്ഷണ പാനീയങ്ങൾ കഴിക്കാതിരിക്കുക. വഴിയോരത്തു അനാരോഗ്യകരമായ തരത്തിൽ വിൽപന നടത്തുന്ന ഭക്ഷ്യ വസ്തുക്കൾ കഴിക്കാതിരിക്കുക. പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകി മാത്രം ഉപയോഗിക്കുക. മലമൂത്ര വിസർജനം കക്കൂസുകളിൽ തന്നെ നടത്തുന്നു എന്ന് ഉറപ്പു വരുത്തുക. രോഗിയുമായി അടുത്തിടപഴകാതിരിക്കുക. കുടിവെളള സ്രോതസ്സുകൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണു വിമുക്തമാക്കുക. ലക്ഷണങ്ങൾ കണ്ടെത്തുന്നവർ സർക്കാർ ആശുപ്രതികളിൽ എത്തി രോഗ നിർണ്ണയം നടത്തി ആവശ്യമായ ചികിൽസ ഉറപ്പു വരുത്തുക. അതോടൊപ്പം മഞ്ഞപ്പിത്ത രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു

28/09/2022

കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

കാർഷികമേഖലയിൽ ചെലവു കുറഞ്ഞ
രീതിയിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്ര വൽക്കരണ ഉപ പദ്ധതി -SMAM).

ഈ പദ്ധതിയിൻ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര- വിളസംസ്കരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നൽകി വരുന്നു. ഇതനുസരിച്ച് വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40% മുതൽ 60% വരെയും കർഷകരുടെ കൂട്ടായ്മകൾ, FPO കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും യന്ത്രവൽക്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80%
എന്ന നിരക്കിൽ 8 ലക്ഷം രൂപ സാമ്പത്തിക സഹായവും അനുവദിക്കുന്നു.

ഈ പദ്ധതി പൂർണ്ണമായും ഓൺലൈനായാണ് നടപ്പിലാക്കുന്നതെന്നതിനാൽ കർഷകർക്ക് സർക്കാർ ഓഫീസുകളിൽ പോകേണ്ടതില്ല. ഈ പദ്ധതിയിൽ അംഗമാകുന്നതിന് http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 2022-2023 സാമ്പത്തിക വർഷത്തിലെ അപേക്ഷകൾ ഓൺലൈൻ ആയി ഈ
പോർട്ടലിൽ 30.09.2022 മുതൽ നൽകാവുന്നതാണ്. കാർഷിക യന്ത്ര വൽക്കരണ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിലെ 0471-2306748, 9497003097, 8943485023, 9895440373, 9567992358 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

25/09/2022

വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെസൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്. അതിനാൽ നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്.

20/09/2022

📵 ഡ്രൈവ് ചെയ്യുമ്പോൾ പിൻ സീറ്റിലോ ഡാഷ് ബോർഡിലോ കൈയ്യെത്താ ദൂരത്ത് നിങ്ങളുടെ ഫോൺ മാറ്റി വയ്ക്കുക.

📵 സംസാരിക്കാനോ മെസ്സേജ് ചെയ്യാനോ ഫോൺ ഉപയോഗിക്കണമെങ്കിൽ വാഹനം സുരക്ഷിതമായി ഒതുക്കി നിറുത്തിയ ചെയ്ത ശേഷം ആകാം.

📵 വാഹനമോടിക്കുമ്പോൾ ഒരിക്കലും ഫോണിൽ സംസാരിക്കുകയോ സന്ദേശമയക്കുകയോ ചെയ്യരുത്.

18/09/2022

ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിലെ ബില്ലിൽ fssai Licence / Registration Number നിർബന്ധമായി കാണിച്ചിരിക്കണം.
ഇതുവരെയും ബില്ലിൽ FSSAI ലൈസൻസ് / രജിസ്ടേഷൻ നമ്പർ പ്രദർശിപ്പിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണ്.

17/09/2022

വൈദ്യുതി ബില്‍ : പുത്തന്‍ ശൈലിയില്‍ ഓണ്‍‍ലൈന്‍ തട്ടിപ്പുമായി വ്യാജന്മാന്‍ രംഗത്ത്

എത്രയും വേഗം ബില്ലടച്ചില്ലെങ്കില്‍ ഇന്നു രാത്രി വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ ചില വ്യാജ വാട്സാപ് സന്ദേശങ്ങള്‍ കെ എസ് ഇ ബി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി പരാതി.

കെ എസ് ഇ ബിയുടെ ലോഗോ പ്രൊഫൈല്‍ ചിത്രമാക്കിയ ഫോണ്‍‍ നമ്പരുകളില്‍ നിന്നാണ് വ്യാജ വാട്സാപ് സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. മുന്മാസ ബില്‍ കുടിശ്ശികയായതിനാല്‍ ഇന്നു രാത്രി 10.30-ഓടെ വൈദ്യുതി വിച്ഛേദിക്കുമെന്നും ബില്‍ അടച്ചിട്ടുണ്ടെങ്കില്‍ ബില്‍ വിശദാംശങ്ങള്‍ അയക്കണം എന്നുമാണ് സന്ദേശത്തിലുള്ളത്.

സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളത്.

ഇത്തരം വ്യാജസന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത്. കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിള്‍ 13 അക്ക കണ്‍‍സ്യൂമര്‍ നമ്പര്‍, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല.
തട്ടിപ്പുകള്‍‍ക്കെതിരെ ജാഗ്രത പുലര്‍ത്താം

15/09/2022

“യോദ്ധാവ്' - മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പൊലീസ് രൂപീകരിച്ച പദ്ധതി.

ലഹരിക്കടിമപ്പെടുന്ന യുവതയെ അതിൽ നിന്ന് മുക്തമാക്കാനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നമുക്കൊരുമിച്ച് കൈകോർക്കാം.
ലഹരിവില്പന, ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ
99 95 96 66 66
എന്ന വാട്‍സ് ആപ്പ് നമ്പറിലൂടെ അറിയിക്കൂ.

Address

Near GHS Chattukappara, Kannur Road
Area
670592

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 4pm

Telephone

+918848145242

Website

Alerts

Be the first to know and let us send you an email when A2Z Internet Sevana Kendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to A2Z Internet Sevana Kendram:

Share

Category