Erumakkad

Erumakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Erumakkad, Landmark & historical place, Aranmula.

19/05/2024
20/11/2023

മരങ്കൊത്തി : ... .. സവിശേഷആകൃതിയും പ്രകൃതിയും പ്രവൃത്തിയുംകൊണ്ട് എന്നെ ഏറെ ആകർഷിച്ചിട്ടുള്ള , രസിപ്പിച്ചിട്ടുള്ള , വിസ്മയിപ്പിച്ചിട്ടുള്ള ഒരു വികൃതിയാണിയാൾ . തത്തിത്തത്തി മരത്തിൽക്കൊത്തിക്കൊത്തി മുന്നേറുന്ന , മൂന്നും നാലും അഞ്ചും അംഗങ്ങളുള്ള മരംകൊത്തിസംഘത്തെ സകൗതുകം പിന്തുടരുന്നതു ബാല്യകൗമാരങ്ങളിൽ എനിക്കൊരു ഹരമായിരുന്നു . ... .. തരുവരന്മാരുടെ ഫാമിലി ഡോക്ടർമാരാണ് , സർജ്ജന്മാരാണ് ഇവർ . അന്നൊക്കെ എവിടെയും കണാമായിരുന്ന , ചെമ്പൻതൊപ്പിവച്ച ഈ ' മരക്കൊത്തൻ അപ്പോത്തിക്കിരിമാരെ ' വളരെ അപൂർവ്വമായേ ഇപ്പോൾ കാണാൻ കഴിയുന്നുള്ളു എന്നതിൽ ഈയുള്ളവൻ ഖിന്നനാണ് .

05/03/2018

So beautiful

02/03/2018

ബിവറേജസ് വധം ( നാടൻ തുള്ളൽ )
************************************************

പല ദേശത്തിൽ പല രൂപത്തിൽ
പല പല രീതിയിൽ വാറ്റീടുന്നവ
പേരുകൾ മൂലം ബ്രാൻഡുകൾ മൂലം
പലവിധമായ നിറങ്ങൾ മൂലം
പലതായ് തോന്നും മദ്യം അതെല്ലാം
പലതല്ലൊന്നാ,ണോർക്കുക നിങ്ങൾ.
- 2 -
റമ്മുകൾ , ബ്രാണ്ടികൾ , വോഡ്കകളൊക്കെ
ജിന്നുകൾ , വിസ്കി വിടന്മാരൊക്കെ
ഇവിടെ ജനിച്ചു മരിച്ചീടുന്നവർ
ഇവിടെ ഹരിച്ചു ഗുണിച്ചീടുന്നവർ .
- 3 -
ഇവരെ ശീമക്കാരായ് കരുതും
ചാത്തൻ സാത്താൻ എന്ന് നിനയ്ക്കും
മദ്യപർ കൺട്രികൾ മരമണ്ടന്മാർ
വിഡ്ഢി - വിരൂപ പേക്കോലങ്ങൾ .
- 4 -
കൊറിയയിൽ ക്യൂബയിൽ പല ദേശത്തും
നാടൻ വാറ്റി , നാടുകൾ നന്നായ്
നാം ഈ നാടിൻ നന്മക്കായ് തനി -
നാടൻ വാറ്റുക നാട്ടാർക്കായ് .
- 5 -
റഷ്യയിൽ ചീനയിൽ ഇൻഡോ - ചീനയിൽ
കൊറിയയിൽ ക്യൂബയിൽ ലാറ്റിൻ കാട്ടിൽ
വിപ്ലവകാരി പിള്ളേർ തന്നെ
നാടൻ അടിച്ചു നടന്നിട്ടില്ലേ ?
- 6 -
കള്ളധ്വരയുടെ ചീട്ടില്ലെങ്കിൽ
കഥകളി പോലും കഥയില്ലാക്കളി
വെള്ളത്തൊലിയുടെ ലേബൽ പോയാൽ
ഉള്ളിത്തൊലിയുടെ വിലയില്ലെന്നോ ?
- 7 -
കുപ്പിയിൽ നുരയും നാടൻ വാറ്റുകൾ
കുപ്പ മണക്കും നാടൻ പാട്ടുകൾ
ഓരോ ഗ്ലാസിൽ ഊറ്റി നിറച്ചാൽ
ഓരോ നൂറും ഒരു ശ്ലോകം .
- 8 -
ഇവിടെ ജനിച്ചവർ ഇവിടിനി വാറ്റും
ഇവിടെ തന്നെ വാറ്റി മരിക്കും
‘ഐ എം എഫ് എൽ’ വേണ്ടാ ഇവിടെ
മണ്ണിൻ മക്കൾ വാദം തന്നെ .
- 9 -
ഒഴുകട്ടങ്ങനെ നെല്ലിൻ വെള്ളം
തോടുകൾ തോറും നദികളിലേക്ക്‌
നദി ജല പാനം ചെയ്തീടുന്നവർ
ലഹരിയിൽ മുങ്ങി മദിച്ചീടട്ടെ .
- 10 -
പുഴയിലെ വെള്ളം കടലലയായി
പുഴവെള്ളം പുതു കടലുകൾ നീന്തി
ലഹരി സുനാമി തിരകൾ പോലെ
ഭുവനമതാകെ നിറഞ്ഞീടട്ടെ .
-------------------------------------------------------------------------------------------------
൧ . ഐ എം എഫ് എൽ = ഇന്ത്യൻ നിർമ്മിത വിദേശ മദ്യം
൨ .നെല്ലിൻ വെള്ളം = (കു )പ്രസിദ്ധമായ ഒരിനം നാടൻ .
വാറ്റുചാരായം
൩ . ഈ നാടൻ തുള്ളൽപാട്ട് ഏഴാം ക്ലാസ്സിലെ സ്കൂൾ
പാഠപുസ്‌തകത്തിലേക്കു ശുപാർശ ചെയ്യുമെന്ന് പാഠപുസ്‌തക
കമ്മിറ്റി അംഗമായ എന്റെ ഒരു FB - സുഹൃത്ത് ഭീഷണി .
മുഴക്കിയിട്ടുണ്ട്
-------------------
02/03/2018

Address

Aranmula
689532

Telephone

89

Website

Alerts

Be the first to know and let us send you an email when Erumakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share