UDF Aranmula Assembly

UDF Aranmula Assembly To support all the activities of UDF that happen in Pathanamthitta District and In Kerala on its political arena

01/06/2024
20/02/2024
19/02/2024

“വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ”ആഹ്വാനം ചെയ്ത മഹാനായ ശ്രീനാരായണ ഗുരുദേവന്റേയും,“പള്ളിയോടൊപ്പം പള്ളിക്കൂടം”എന്ന മഹത്തായ ആശയം വഴി വിദ്യാഭ്യാസ രംഗത്ത് വലിയൊരു വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ച ചാവറ കുര്യാക്കോസ് അച്ചന്റേയും, അതസ്ഥിതരുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയ അയ്യങ്കാളിയുടെയും നാടാണ് നമ്മുടേത്..

“ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക, നമ്മൾ അവരെ വളർത്തുന്ന രീതിയാണ് രാജ്യത്തിൻറെ ഭാവിയെ നിർണയിക്കുക” എന്ന് പറഞ്ഞത് ജവഹർലാൽ നെഹ്റുവാണ്.ഫ്രഞ്ച് കവി വിക്ടർ ഹ്യൂഗോയുടെ "ഒരു വിദ്യാലയത്തിന്റെ വാതിൽ തുറക്കുന്നവൻ ഒരു കാരാഗ്രഹ വാതിൽ അടയ്ക്കുന്നു" എന്ന വരികൾ ഒരിക്കൽ വായിച്ചിട്ടുമുണ്ട്. ഒരു ജനപ്രതിനിധിയെന്ന നിലയിൽ ഈ വരികൾ എന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നാളെയുടെ പൗരന്മാരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസരംഗത്ത് ആത്മാർഥമായി ഇടപെടൽ നടത്താൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്.

ചെന്നീർകരയിൽ കേന്ദ്രീയ വിദ്യാലയം ആരംഭിച്ചപ്പോളും ഇന്ദിരാഗാന്ധി ഓപ്പൺ സർവ്വകലാശാലയുടെ ക്യാംപസ് പത്തനംതിട്ടയിൽ ആരംഭിച്ചപ്പോളും നിരവധി തവണ പാർലമെൻറിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തപ്പോളും ഈ വരികൾ മനസ്സിൽ നിറഞ്ഞ് നിന്നിരുന്നു.

നമ്മുടെ കുട്ടികൾക്ക് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസം ഏറ്റവും കുറഞ്ഞ ചെലവിൽ ലഭിക്കുന്ന കേന്ദ്രീയ വിദ്യാലയം കോന്നിയിലും ആരംഭിക്കാൻ സാധിച്ചത് അഭിമാനമായി കരുതുകയാണ്. ഇപ്പോൾ 29 കോടി തുകയിൽ എട്ട് ഏക്കറിൽ കോന്നി കേന്ദ്രീയ വിദ്യാലയത്തിന് മനോഹരമായ കെട്ടിടം പൂർത്തിയാക്കാൻ സാധിച്ചിരിക്കുന്നു. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലായി രണ്ട് ഡിവിഷനുകളിൽ ആയിരത്തിൽ അധികം കുട്ടികൾക്ക് പഠിക്കാൻ സൗകര്യം. 4500 ൽ അധികം ചതുരശ്ര മീറ്ററിൽ 24 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും. ജീവനക്കാർക്കായി 17 ക്വാട്ടേഴ്സ് , ഉന്നതനിലവാരത്തിലുള്ള മൾട്ടിപർപ്പസ് ഇൻഡോർ ഹാൾ, ഓഡിറ്റോറിയo, ബാസ്കറ്റ് ബോൾ കോർട്ട്, ഫുഡ്ബോൾ കോർട്ട് എന്നിവയും ഇവിടെ പൂർത്തിയായിരിക്കുന്നു. കോന്നി കേന്ദ്രിയ വിദ്യാലയത്തിൻ്റെ ഉത്ഘാടനം നാളെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓൺലൈനായി ഉത്ഘാടനം ചെയ്യുന്നതായിരിക്കും. പ്രസ്തുത സന്ദർഭത്തിൽ മുഴുവൻ അഭ്യുതയകാംഷികളെയും കോന്നി കേന്ദ്രീയ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.

സ്നേഹപൂർവ്വം
ആൻ്റോ ആൻ്റണി എംപി.

23/09/2023

രാജ്യത്തെ ഭാരതമെന്നോ ഇന്ത്യയെന്നോ വിളിച്ചോളൂ, പക്ഷെ കുടുംബങ്ങളുടെ സാമ്പത്തിക നിലയും സമ്പാദ്യവും 50 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നുവെന്നതാണ് വസ്തുത.

- ഇന്ത്യയിൽ ചികിത്സാ ചെലവ് (medical inflation) ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണ്, ആശുപത്രി ചെലവ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇരട്ടിയായി.

- വിദ്യാഭ്യാസ ചെലവ് (educational inflation) 12%ലധികം വർദ്ധിച്ചു

- ഇന്ത്യയിൽ 74% ജനങ്ങൾക്കും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാനുള്ള ചെലവ് താങ്ങാനാകുന്നില്ല

- ഒരു വെജിറ്റേറിയൻ ഊണിനുപോലും വില 24% വർദ്ധിച്ചു

രാജ്യത്തിന്റെ മൊത്തം ഗാർഹിക ആസ്തി നോക്കുക:
2021 ₹22.8 ട്രില്യൺ
2022 ₹16.96 ട്രില്യൺ
2023 ₹13.76 ട്രില്യൺ

മോദി സർക്കാർ സാമ്പത്തിക വളർച്ചയുടെ കണക്കുകളിൽ കൃത്രിമം കാണിക്കുകയാണ്. ഭാരത് v/s ഇന്ത്യ, സനാതന ധർമ്മം, ചെങ്കോൽ, പുതിയ പാർലമെന്റ് ഉത്ഘാടനം, G20 തുടങ്ങിയവയെല്ലാം യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രങ്ങളാണ്.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഈ വിഷയങ്ങളിൽ ബിജെപി സർക്കാർ എന്നെങ്കിലും സംസാരിക്കുമോ?

08/03/2023

പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SBI യുടെയും LIC യുടെയും സമ്പത്ത് കോർപ്പറേറ്റുകൾക്ക് നൽകി ബാധ്യത സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കൊടുമൺ എസ് ബി ഐ ക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉത്ഘാടനം ചെയ്തപ്പോൾ.

02/03/2023

ഭൂമിയും ആകാശവും ജലവും വായുവും പിന്നെ ഞാനും..........

Photo

Address

പത്തനംതിട്ട
Aranmula

Alerts

Be the first to know and let us send you an email when UDF Aranmula Assembly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share