CPIM Neervilakam

CPIM Neervilakam CPI(M) NEERVILAKAM is always with the welfare of common people with LEFT socio-political views. Let’s unite for the needs of folk. Red Salute

ആറൻമുള പഞ്ചായത്ത് 19-ാം വാർഡിൽ, ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയി മൽസരിക്കുന്ന നീർവിളാകത്തിൻ്റെ വികസന നായിക സ:അശ്വ...
09/11/2025

ആറൻമുള പഞ്ചായത്ത് 19-ാം വാർഡിൽ, ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയി മൽസരിക്കുന്ന നീർവിളാകത്തിൻ്റെ വികസന നായിക സ:അശ്വതി വിനോജ് നെ വിജയിപ്പിക്കുക.

പുത്തൻകാവ് - കിടങ്ങന്നൂർപൊതുമരാമത്ത്  റോഡിന്റെ നീർവിളാകം കുന്നേൽ പടി  മുതൽ തുലാക്കുഴി പാലം വരെ അവശേഷിക്കുന്ന ഭാഗത്ത് BM&...
08/02/2025

പുത്തൻകാവ് - കിടങ്ങന്നൂർപൊതുമരാമത്ത് റോഡിന്റെ നീർവിളാകം കുന്നേൽ പടി മുതൽ തുലാക്കുഴി പാലം വരെ അവശേഷിക്കുന്ന ഭാഗത്ത് BM&BC ടാറിംഗും ബാംഗ്ലൂർ റോഡിലെ പാലം പുനർനിർമ്മിക്കുന്നതിനും സംസ്ഥാന ബഡ്ജറ്റിൽ തുക വക ഇരുത്തി.
മന്ത്രി വീണാ ജോർജ്ജിനും പാർട്ടി ജില്ലാ നേതൃത്വത്തിനും അഭിവാദ്യങ്ങൾ.

സഖാവ് ലെപാ റാഡിക്  രക്തസാക്ഷിദിനം രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികള്‍ക്കെതിരെ പോരാടിയ യൂഗോസ്ളാവിയന്‍ കമ്മ്യൂണിസ്റ്റ് പാര...
08/02/2025

സഖാവ് ലെപാ റാഡിക് രക്തസാക്ഷിദിനം

രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികള്‍ക്കെതിരെ പോരാടിയ യൂഗോസ്ളാവിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗവും സായുധ പോരാളിയുമായിരുന്നു ലെപാ റാഡിക് .

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സ്വന്തം അമ്മാവനായ വ്ലാഡിറ്റ റാഡിക്കിന്റെ സ്വാധീനം മൂലം കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് യുഗോസ്ലാവിയയിലും അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഗോസ്ലോവിയലും അംഗമായി .

1941 രണ്ടാം ലോക മഹായുദ്ധ സമയത് സഹോദരിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടച്ചെങ്കിലും മറ്റു പാർട്ടി സഖാക്കളുടെ സഹായത്തോടെ ജയിൽ ചാടി . വെറും 17 വയസുള്ള ഒരു പെൺകുട്ടിയാണ് ഇത്രയും വലിയ ഒരു പോരാട്ടം നയിച്ചതെന്ന് ഓർക്കുക . യുദ്ധമുഖത്തു പടയാളിയായി , യുദ്ധത്തിൽ അപകടം സംഭവിക്കുന്ന യോദ്ധാക്കളെ സുരക്ഷിതരായി താവളത്തിലെത്തിക്കുക എന്നതായിരുന്നു ലേപാ റാഡിക്കിന്റെ യുദ്ധ കാലത്തെ ചുമതല .

ഒരു ഘട്ടത്തിൽ യുദ്ധ മുഖത്തുവച്ചു ലെപ റാഡിക് നാസി പട്ടാളത്തിന്റെ പിടിയിലായി .ദിവസങ്ങളോളം ഉള്ള കൊടും പീഡനത്തിനൊടുവിൽ ലെപ റാഡിക്കിനെ നാസി പട്ടാളം തൂക്കികൊല്ലാൻ തീരുമാനിച്ചു .കൂടെ ഉള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേര് വിവരങ്ങൾ തന്നാൽ തൂക്കിക്കൊലയിൽ നിന്നും ഒഴിവാക്കാം എന്നും സുരക്ഷ നൽകാമെന്നും നാസി പട്ടാള മോധവി പറഞ്ഞു .
റാഡിക് പറഞ്ഞു "ഞാൻ എന്നെ തന്നെ വഞ്ചിക്കുന്നതിന് തുല്യമാണത് , ഞാൻ ഒരിക്കലും പാർട്ടിയെ വഞ്ചിക്കുന്നവളും എന്റെ സഖാക്കളെ ഒറ്റുകൊടുക്കുന്നവളും ആവില്ല .ഞാൻ കൊല്ലപ്പെട്ടേക്കാം പക്ഷെ എന്റെ ആശയവും സഖാക്കളും പുറത്തുണ്ട് . നിങ്ങൾ ചോദിച്ചില്ലേ എന്റെ സഖാക്കളുടെ പേര് , എന്റെ മരണത്തിനു പകരം ചോദിക്കാൻ അവർ വരും ,എന്റെ സഖാക്കൾ ,അപ്പോൾ നിങ്ങളുടെ മുൻപിൽ നിവർന്നു നിന്നുകൊണ്ട് അവർ പറയും അവരുടെ പേരുകൾ ".ലോകത്തെ ഓരോ കമ്മ്യൂണിസ്റ്റ് പോരാളികൾക്കും ആവേശമുണ്ടാക്കുന്ന വാക്കുകളാണ് ലെപാ റാഡിക് മരണത്തിനു മുന്നിൽ നിൽക്കുമ്പോഴും പറഞ്ഞത് .

സഖാവ് സ്റ്റാലിന്റെ പട്ടാളം ആണ് ഹിറ്റ്ലറിന്റെ നാസി പടയെ തൂത്തെറിഞ്ഞത് എന്നത് പിന്നീടുള്ള ചരിത്രം . വെറും 17 വയസ്സു മാത്രം പ്രായമുള്ളപ്പോളാണ് സഖാവിനെ തൂക്കികൊന്നത് . ആ ചെറു പ്രായത്തിൽ സഖാവ് ലോക പോരാളികൾക് സമ്മാനിച്ച പ്രചോദനം ആളവറ്റതും വാക്കുകളിൽ ഒതുങാത്തതും ആണ് .

ലെപാ റാഡിക്: പോരാളികളുടെ മാലാഖ✊🏻

27/12/2024

PWD4U ആപ്പ് നിങ്ങളുടെ പിന്തുണയോടെ മുന്നോട്ട് തന്നെ..

പത്തനംതിട്ട ജില്ലയിലെ പുത്തൻകാവ് കിടങ്ങന്നൂർ റോഡിനെ സംബന്ധിച്ച് PWD4U ആപ്പിൽ വന്ന പരാതി പരിഹരിച്ചു.

#ജനങ്ങൾകാഴ്ചക്കാരല്ലകാവൽക്കാരാണ്

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും ...
24/12/2024

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്.
എല്ലാ ആഘോഷങ്ങളും സ്നേഹത്തിൻ്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിൻ്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിൻ്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തൻ്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിൻ്റേയും സാഹോദര്യത്തിൻ്റേയും മനോഹരാവിഷ്കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്.
അതിനെ ദുർബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിൻ്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വർഗീയശക്തികൾ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണം.
അവരെ ചെറുക്കാനും ഈ നാടിൻ്റെ യഥാർത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിൻ്റെ ജന്മദിനം മാനവികതയുടേയും സ്നേഹത്തിൻ്റേയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്നേഹത്തിൻ്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിൻ്റേത്. ത്യാഗത്തിൻ്റെയും രക്ത്സാക്ഷിത്വത്തിൻ്റേയ്യും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേർത്തു നിർത്തിയ യേശു അനീതികൾക്കെതിരെ വിമോചനത്തിൻ്റെ ശബ്ദമുയർത്തുകയാണ് ചെയ്തത്.
യേശുവിൻ്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിൻ്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിയ്ക്കു പുറത്തു നിർത്താം. എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് ആശംസകൾ നേരുന്നു.

-സ. പിണറായി വിജയൻ
മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ്‌ പ്രക്രിയയുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക്‌ രേഖകൾ രാഷ്ട്രീയ പാർടികൾക്കും സ്ഥാനാർഥികൾക്കും ലഭ്യമാകുന്നത്‌ ത...
24/12/2024

തെരഞ്ഞെടുപ്പ്‌ പ്രക്രിയയുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക്‌ രേഖകൾ രാഷ്ട്രീയ പാർടികൾക്കും സ്ഥാനാർഥികൾക്കും ലഭ്യമാകുന്നത്‌ തടയാനുള്ള തെരഞ്ഞെടുപ്പ്‌ ചട്ട ദേഭഗതിനീക്കം കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണം. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കാൻ രാഷ്‌ട്രീയ പാർടികളുമായി കൂടിയാലോചിച്ചശേഷം തെരഞ്ഞെടുപ്പ്‌ കമീഷൻ അവതരിപ്പിച്ചതാണ്‌ വീഡിയോ ചിത്രീകരണമടക്കമുള്ള ഡിജിറ്റൽ മാർഗങ്ങൾ.
ചട്ടഭേദഗതിക്കായി കമീഷനുമായി കേന്ദ്രസർക്കാർ കൂടിയാലോചന നടത്തിയെന്നാണ്‌ മാധ്യമ റിപ്പോർട്ട്‌. എന്നാൽ കീഴ്‌വഴക്കങ്ങൾക്ക്‌ ലംഘിച്ച്‌, രാഷ്‌ട്രീയ പാർടികളുമായി ചർച്ച നടത്താതെയാണ്‌ കമീഷൻ യോജിപ്പറിയിച്ചിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രക്രിയയെ ചോദ്യം ചെയ്യാൻ പരാതിക്കാരന്‌ അവകാശമില്ലെന്ന കേന്ദ്രവാദം ദുരൂഹമാണ്‌. നടപടിക്രമങ്ങളിൽ രാഷ്ട്രീയ പാർടികൾക്കുള്ള പങ്കാളിത്തം പൂർണമായും ഇല്ലാതാക്കുന്നതാണ്‌ ഈ സമീപനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഉയർന്ന തെരഞ്ഞെടുപ്പ്‌ അട്ടിമറി ആരോപണം പോളിങ്‌ ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുന്നതിലേക്കും തുടർന്ന്‌ രണ്ടു മണ്ഡലങ്ങളിലെയും പകുതിയോളം ബൂത്തുകളിലെ റീപോളിങ്ങിലേക്കും നയിച്ചതാണ്‌ സിപിഐ എമ്മിന്റെ അനുഭവം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിലുള്ള സർക്കാരിന്റെ നടപടി പിന്തിരിപ്പനാണ്‌. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിർദേശം ഉടൻ പിൻവലിക്കണം.
-സിപിഐ എം പോളിറ്റ്‌ ബ്യൂറോ

24/12/2024

“ഇത് ഗുജറാത്തല്ല
കേരളമാണ്….”
VHP വർഗീയ വാദികൾ
കരോൾ തടസപ്പുടുത്തിയ
നല്ലേപ്പിള്ളിയിൽ

DYFI നേതൃത്വത്തിൽ നടത്തിയ
സൗഹൃദ കരോൾ 💥

പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽപാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം ത...
22/12/2024

പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്

പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി.

നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം എല്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസ് എടുത്തു.

അറസ്റ്റിലായ കെ അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. ബജരംഗദൾ ജില്ലാ സംയോജകാണ് വി. സുശാസനൻ. വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് കെ വേലായുധൻ

https://www.twentyfournews.com/2024/12/22/vhp-leaders-arrested-in-palakkad.html?fbclid=IwY2xjawHUrvhleHRuA2FlbQIxMQABHfCierCIz7tOqeNQMB4JYqzCCLRKKSX8IdlQRkaJA_woO2Ilgcd8qa3mJg_aem_ghbgdHvln_HS9trSbn3mvg

ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി,പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അ....

36 മാസത്തെ ശമ്പളം കുടിശ്ശിഖ,ക്ഷാമബത്ത  മുടങ്ങി,ഡിസംബർ 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ കർണാടക ആർടിസി ജീവനക്കാര്...
21/12/2024

36 മാസത്തെ ശമ്പളം കുടിശ്ശിഖ,
ക്ഷാമബത്ത മുടങ്ങി,
ഡിസംബർ 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ കർണാടക ആർടിസി ജീവനക്കാര്‍.

ഇത്രയെ മുടങ്ങിയിട്ടൊള്ളു..😇
കോൺഗ്രസ് ഭരണം കണ്ട് പഠിക്കടോ വിജയാ 😏

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ജോയന്റ് ആക്ഷന്‍ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്ത.....

രാപകലില്ലാതെ അടുക്കളച്ചൂടിൽ ഉരുകിത്തീരുന്ന വീട്ടമ്മമാർക്ക്‌ കരുതലേകി സംസ്ഥാന സർക്കാർ. സൗകര്യങ്ങളില്ലാത്തതും അനാരോഗ്യകരവു...
21/12/2024

രാപകലില്ലാതെ അടുക്കളച്ചൂടിൽ ഉരുകിത്തീരുന്ന വീട്ടമ്മമാർക്ക്‌ കരുതലേകി സംസ്ഥാന സർക്കാർ. സൗകര്യങ്ങളില്ലാത്തതും അനാരോഗ്യകരവുമായ അടുക്കളകൾ നവീകരിച്ച്‌ സ്‌ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ‘ഈസി കിച്ചൺ’ പദ്ധതിക്ക്‌ അനുമതി നൽകി. നഗരസഭകൾക്കും ഗ്രാമ പഞ്ചായത്തുകൾക്കും 75,000 രൂപവരെ ഒരു അടുക്കള നവീകരണത്തിന്‌ ചെലവഴിക്കാം. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിയാണ്‌ പദ്ധതിക്ക്‌ അനുമതി നൽകിയത്‌. വികസനം കൂടുതൽ സ്‌ത്രീസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ്‌ നടപടി.

അടുക്കളയുടെ തറപൊളിച്ച്‌ സിറാമിക്‌ ടൈൽപാകൽ, ഗ്രാനൈറ്റ്‌ കൊണ്ടുള്ള കിച്ചൺ സ്ലാബ് സജ്ജീകരിക്കൽ, എംഡിഎഫ്‌ കിച്ചൺ കബോർഡ്, മികച്ച സിങ്ക്‌, 200 ലിറ്റർ വാട്ടർ ടാങ്ക്‌, പ്ലംബിങ്‌ ഇനങ്ങൾ, പെയിന്റിങ്‌, സോക്ക്പിറ്റ് നിർമാണം എന്നീ പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്താം. 6000 രൂപ ഇലക്‌ട്രിക്കൽ പ്രവൃത്തികൾക്കും ഉപയോഗിക്കാം.

സർക്കാരിന്റെ ഭവനപദ്ധതികളിലുള്ള വീടുകൾക്ക്‌ പദ്ധതി ഉപയോഗിക്കാൻ പാടില്ല. തദ്ദേശ സ്ഥാപനങ്ങളിൽ വ്യക്തിഗത ഗുണഭോക്താക്കളുടെ മുൻഗണനാപട്ടിക രൂപീകരിച്ച്‌, മറ്റ്‌ ആനുകൂല്യങ്ങൾ നൽകിവരുന്നതുപോലെയാണ്‌ ഇതും നടപ്പാക്കുക. ഒരു തദ്ദേശ സ്ഥാപനത്തിന്‌ ഒരു വർഷം നടപ്പാക്കാൻ കഴിയുന്നത്‌ എത്ര അടുക്കളയാണോ അതിനാവശ്യമായ തുക, ഫണ്ടിന്റെ ലഭ്യതയനുസരിച്ച്‌ മാറ്റിവയ്ക്കാം.

വഴിയോരങ്ങളിലും മറ്റും അന്തിയുറങ്ങുന്നവർക്ക്‌ ഷെൽറ്റർ നിർമിക്കാനും സ്‌ത്രീകൾക്ക്‌ നൽകിവരുന്ന സ്വയംതൊഴിൽ ഗ്രൂപ്പിനുള്ള ധനസഹായം ട്രാൻസ്‌ജെൻഡറുകൾക്കു കൂടി ബാധകമാക്കാനും യോഗം തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അനുമതി നൽകി.

Address

Neervilakom
Aranmula
689122

Website

Alerts

Be the first to know and let us send you an email when CPIM Neervilakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share