Rajesh Kumar K K Memorial Trust

Rajesh Kumar K K Memorial Trust A collective of Rajesh Kumar K K's friends including those from NIT Calicut, CUSAT, SFI, DYFI, CPI(M). http://www.rajeshkumarkkmemorialtrust.com/

Leader, visionary, friend, philosopher Rajesh meant different things to different people. His untimely demise brought together his friends to form this trust which would work towards promoting and acknowledging excellence in various fields. The trust would also work towards the betterment of youth and student community and people of India.

സിനിമയാണ് രാഷ്ട്രീയ കാഴ്ചപ്പാടുകളിലേക്ക് തന്നെ നയിച്ചത്: പായൽ കപാഡിയസിനിമയാണ് രാഷ്ട്രീയ കാഴ്ചപ്പാടുകളിലേക്ക് തന്നെ നയിച്...
07/11/2024

സിനിമയാണ് രാഷ്ട്രീയ കാഴ്ചപ്പാടുകളിലേക്ക് തന്നെ നയിച്ചത്: പായൽ കപാഡിയ

സിനിമയാണ് രാഷ്ട്രീയ കാഴ്ചപ്പാടുകളിലേക്ക് തന്നെ നയിച്ചതെന്ന് വിഖ്യാത ചലച്ചിത്ര സംവിധായിക പായൽ കപാഡിയ. രാജേഷ് കുമാർ കെ കെ സ്മാരക അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസ കാലത്ത് കണ്ട സിനിമകളും അവിടുത്തെ വിദ്യാർത്ഥി പ്രസ്ഥാനവുമാണ്, പ്രത്യേക രാഷ്ട്രീയ ചായ്‌വുകൾ ഇല്ലാതിരുന്ന തന്നിലെ രാഷ്ട്രീയ ബോധ്യത്തെ പരുവപ്പെടുത്തിയത്. ഏറ്റവും തുറന്നതും മനോഹരവുമായ ബന്ധമാണ് സൗഹൃദം. മറ്റ് ബന്ധങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രായ,ജാതി,വർഗ്ഗ വ്യത്യാസങ്ങൾക്കതീതമായ ബന്ധമാണ്. 'പ്രഭയായ് നിനച്ചതെല്ലാം' എന്ന തൻ്റെ ചിത്രം സൗഹൃദത്തെ ആസ്പദമാക്കിയാണെന്നും അവർ പറഞ്ഞു.

യുവപ്രതിഭകൾക്കായി രാജേഷ് കുമാർ കെ കെ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ സലിം അഹമ്മദ്, അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ചലച്ചിത്ര സംവിധായിക പായൽ കപാഡിയക്ക് സമ്മാനിച്ചു.

യുവപ്രതിഭകൾക്കായി രാജേഷ് കുമാർ കെ കെ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ  അവാർഡ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ സലിം അഹമ്മദ...
07/11/2024

യുവപ്രതിഭകൾക്കായി രാജേഷ് കുമാർ കെ കെ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ സലിം അഹമ്മദ്, അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ചലച്ചിത്ര സംവിധായിക പായൽ കപാഡിയക്ക് സമ്മാനിച്ചു. എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ സംഘടനയായ ടെക്നോസിൻ്റെ സ്‌ഥാപക ചെയർമാനും കോഴിക്കോട് എൻ ഐ ടി യിലെ വിദ്യാർത്ഥി പാർലമെന്റിന്റെ പ്രഥമ സെക്രട്ടറി ജനറലുമായിരുന്ന കെ കെ രാജേഷ് കുമാറിൻ്റെ സ്മരണയ്ക്കായി നല്കിവരുന്നതാണ് ഇരുപത്തയ്യായിരം രൂപയും ട്രോഫിയുമടങ്ങുന്ന അവാർഡ്. 2024 നവംബർ 4 തിങ്കളാഴ്ച അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തിൽ നടന്ന പതിനൊന്നാമത് അനുസ്മരണയോഗത്തിൽ വെച്ചാണ് അവാർഡ് സമ്മാനിച്ചത്.

ട്രസ്റ്റിൻ്റെ മാനേജിങ് ട്രസ്റ്റി സിയാദ് സയിദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചലച്ചിത്ര താരം ദിവ്യപ്രഭ മുഖ്യാതിഥിയായിരുന്നു. പായൽ കപാഡിയയും ദിവ്യപ്രഭയും സദസുമായി സംവദിച്ചു. അഭിനേത്രിയും തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രൻ ചോദ്യോത്തര വേളയ്ക്ക് നേതൃത്വം നൽകി.

രാജേഷ് കുമാർ കെ കെ മെമ്മോറിയൽ ട്രസ്റ്റും DYFIയും ചേർന്ന് സംഘടിപ്പിച്ച ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സിപിഐഎം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ കെ കെ ഷിബു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി കെ പി റജീഷ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗ്ഗീസ്, മെഡിക്കോസ് മുൻ സംസ്ഥാന ചെയർമാൻ ഡോ. എം സജീഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അങ്കമാലി നഗരസഭ കൗൺസിലറും ട്രസ്റ്റ് അംഗവുമായ ടി വൈ ഏല്യാസ് സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി കെ സജീഷ് ബാബു നന്ദിയും പറഞ്ഞു.

Media Reports
03/11/2024

Media Reports

രാജേഷ് കുമാർ കെ കെ അനുസ്മരണവും അവാർഡ് ദാനവും നവംബർ 4 തിങ്കളാഴ്ച വൈകിട്ട് 5ന് സി എസ് എ ഓഡിറ്റോറിയം, അങ്കമാലി
29/10/2024

രാജേഷ് കുമാർ കെ കെ അനുസ്മരണവും അവാർഡ് ദാനവും
നവംബർ 4 തിങ്കളാഴ്ച വൈകിട്ട് 5ന്
സി എസ് എ ഓഡിറ്റോറിയം, അങ്കമാലി

The Rajesh Kumar K.K. Memorial Award, instituted by the Rajesh Kumar K.K. Memorial Trust in memory of Rajesh Kumar, who ...
24/10/2024

The Rajesh Kumar K.K. Memorial Award, instituted by the Rajesh Kumar K.K. Memorial Trust in memory of Rajesh Kumar, who was the founding chairman of Technos, the engineering students' organization in Kerala, and the first Secretary-General of the Student Parliament at NIT Calicut, has been announced. The 2024 award will be given to internationally acclaimed filmmaker Payal Kapadia. Renowned filmmaker Salim Ahamed will present the award at the memorial event, which will be held on Monday, November 4, at 5 PM at the CSA Auditorium, Angamaly. The award consists of ₹25,000 and a trophy. Payal Kapadia, the first Indian filmmaker to win the Grand Prix at the Cannes Film Festival, is eminently notable for her unwavering stand against authority and personalised depiction of struggles within and around, right from her film school days. The awardee was selected by a jury comprising filmmaker Salim Ahamed, editor Bina Paul, and actress Surabhi Lakshmi.

Roji M. John MLA, T V Rajesh (KCCPL Chairman), P K Biju (Ex-MP), Mathew Thomas (Chairman, Angamaly Municipality), K.K. Shibu (CPI(M) Angamaly Area Secretary), K.P. Rejish (Aluva Taluk Library Council Joint Secretary) and Adv. Bibin Varghese (DYFI State Committee member) will attend the memorial event. Several prominent figures from social and cultural fields will also be present at the ceremony.

RAJESH KUMAR K K (1980 – 2013)
Rajesh Kumar, born on August 28, 1980, in Angamaly to K.R. Kumaran Master (former District Secretary of the Purogamana Kalasahitya Sangham) and M.S. Thankamma Teacher, completed his education at MPMGHSS Bellikkoth, MGMGHSS Nayathode, UC College Aluva, NIT Calicut (B.Tech), and Cochin University of Science and Technology (M.Tech). As a student, Rajesh Kumar was actively involved in student organizations as well as in the arts and cultural sectors. He was the founding chairman of Technos, an organization for engineering students in Kerala. Rajesh also served as a member of the SFI state committee, the first Secretary-General of the Student Parliament at NIT Calicut, and the President of the DYFI Angamaly Municipal Committee. In 2008, Rajesh Kumar received several accolades, including the "Sargaprathibha" award at the Cochin University Arts Festival. He tragically passed away on April 27, 2013, due to illness. In his memory, his friends established a trust, and this is the Ninth time the trust is presenting the award.

Previous award winners
(Year, Field, Award Winner, Presented By)

2023 Music: Arivu, P. Rajeev
2022 Physics: Dr. Ajith Parameshwaran, M.B. Rajesh
2019 Healthcare: Sister Lini, Rima Kallingal
2018 Journalism: Josy Joseph, Venkitesh Ramakrishnan
2017 Cinema: Rajeev Ravi, Sibi Malayil
2016 Sports: Tintu Luka, P.T. Usha
2015 Music: Biji Pal, Resul Pookutty
2014 Literature: Subhash Chandran, Kamal

കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സംഘടനയായ ടെക്നോസിന്റെ സ്ഥാപകചെയര്‍മാനും കോഴിക്കോട് എന്‍. ഐ. ടി-യിലെ വിദ്യാര...
24/10/2024

കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സംഘടനയായ ടെക്നോസിന്റെ സ്ഥാപകചെയര്‍മാനും കോഴിക്കോട് എന്‍. ഐ. ടി-യിലെ വിദ്യാര്‍ത്ഥി-പാര്‍ലമെന്റിന്റെ പ്രഥമ സെക്രട്ടറി ജനറലുമായിരുന്ന രാജേഷ്‌ കുമാറിന്റെ സ്മരണക്കായി രാജേഷ്‌ കുമാര്‍ കെ. കെ. മെമ്മോറിയല്‍ ട്രസ്റ്റ്‌ നല്‍കുന്ന രാജേഷ്‌ കുമാര്‍ കെ. കെ. മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ ചലച്ചിത്ര സംവിധായിക പായൽ കപാഡിയക്കാണ് 2024-ലെ അവാർഡ്. നവംബർ 4 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് അങ്കമാലി സി. എസ്. എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വിഖ്യാത ചലച്ചിത്ര സംവിധായകൻ സലിം അഹമ്മദ് അവാര്‍ഡ്‌ സമ്മാനിക്കും. 25000 രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്‌. കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ സംവിധായികയായ പായൽ കപാഡിയ, അധികാര സ്ഥാനങ്ങൾക്കെതിരായ അചഞ്ചലമായ നിലപാടുകൾ കൊണ്ടും സിനിമാ സ്കൂൾ കാലഘട്ടം മുതൽ തന്നെ ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങളുടെ വ്യക്തിഗതമായ ആവിഷ്കാരം കൊണ്ടും വർത്തമാനകാലത്ത് പ്രസക്തയാണ്. സംവിധായകൻ സലിം അഹമ്മദ്, എഡിറ്റർ ബീന പോൾ, നടി സുരഭി ലക്ഷ്മി എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

അനുസ്മരണസമ്മേളനത്തില്‍ റോജി എം. ജോണ്‍ MLA, KCCPL ചെയര്‍മാന്‍ ടി വി രാജേഷ്‌, മുൻ പാർലമെൻറ് അംഗം പി കെ ബിജു, അങ്കമാലി നഗരസഭാ ചെയര്‍മാന്‍ മാത്യു തോമസ്‌, സി പി ഐ എം അങ്കമാലി ഏരിയാ സെക്രട്ടറി കെ കെ ഷിബു, ആലുവ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ പി റെജീഷ്, ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിന്‍ വര്‍ഗീസ്‌ എന്നിവര്‍ പങ്കെടുക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

രാജേഷ്‌ കുമാര്‍ കെ. കെ. (1980-2013)

1980 ഓഗസ്റ്റ്‌ 28-ന് കെ. ആര്‍. കുമാരന്‍ മാസ്റ്ററുടെയും (പുരോഗമന കലാസാഹിത്യ സംഘം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി) എം.എസ്. തങ്കമ്മ ടീച്ചറുടെയും മകനായി അങ്കമാലിയില്‍ ജനിച്ച രാജേഷ്‌ കുമാര്‍, എം.പി.എം.ജി.എച്ച്.എസ്.എസ് ബെള്ളിക്കോത്ത്, എം.ജി.എം.ജി.എച്ച്.എസ്.എസ്. നായത്തോട്, ആലുവ യു.സി. കോളേജ്, എന്‍.ഐ.ടി. കോഴിക്കോട് (ബി.ടെക്), കൊച്ചിന്‍ യൂണിവേഴ്സിറ്റി (എം.ടെക്) എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനങ്ങളിലും കലാ-സാംസ്കാരിക മേഖലകളിലും രാജേഷ്‌ കുമാര്‍ സജീവമായിരുന്നു. കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ സംഘടനയായ ടെക്നോസിന്റെ സ്ഥാപക ചെയര്‍മാന്‍ ആയിരുന്ന രാജേഷ്‌ എസ്.എഫ്.ഐ. സംസ്ഥാനകമ്മിറ്റി അംഗം, കോഴിക്കോട് എന്‍.ഐ.ടി-യിലെ വിദ്യാര്‍ത്ഥി പാര്‍ലമെന്റ് പ്രഥമ സെക്രട്ടറി ജനറല്‍, ഡി.വൈ.എഫ്.ഐ. അങ്കമാലി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008-ല്‍ കൊച്ചി സര്‍വകലാശാലാ കലോത്സവത്തില്‍ “സര്‍ഗ്ഗപ്രതിഭ” പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2013 ഏപ്രില്‍ 27-ന് അസുഖബാധിതനായി അകാലത്തില്‍ പൊലിഞ്ഞ രാജേഷ്‌ കുമാറിന്റെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ ട്രസ്റ്റ്‌ ഇത് ഒമ്പതാം തവണയാണ് ഈ അവാര്‍ഡ്‌ നല്‍കുന്നത്.

മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ്‌ ജേതാക്കള്‍
(വര്‍ഷം, മേഖല, അവാര്‍ഡ്‌ ജേതാവ്, അവാര്‍ഡ്‌ നല്‍കിയത്)
2023 സംഗീതം: അറിവ്, പി. രാജീവ്
2022 ഭൗതികശാസ്ത്രം: ഡോ. അജിത് പരമേശ്വരൻ, എം. ബി. രാജേഷ്
2019 ആതുരസേവനം: സിസ്റ്റര്‍ ലിനി, റിമ കല്ലിങ്കല്‍
2018 മാധ്യമപ്രവര്‍ത്തനം: ജോസി ജോസഫ്, വെങ്കിടേഷ് രാമകൃഷ്ണന്‍
2017 സിനിമ: രാജീവ്‌ രവി, സിബി മലയില്‍
2016 കായികരംഗം: ടിന്റു ലൂക്ക, പി. ടി. ഉഷ
2015 സംഗീതം: ബിജി പാല്‍, റസൂല്‍ പൂക്കുട്ടി
2014 സാഹിത്യം: സുഭാഷ് ചന്ദ്രന്‍, കമൽ

യുവപ്രതിഭകൾക്കായി രാജേഷ് കുമാർ കെ കെ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രാജേഷ് കുമാർ കെ കെ സ്മാരക അവാർഡ് നിയമ-വ്യവസായ വക...
29/05/2023

യുവപ്രതിഭകൾക്കായി രാജേഷ് കുമാർ കെ കെ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രാജേഷ് കുമാർ കെ കെ സ്മാരക അവാർഡ് നിയമ-വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സംഗീതജ്ഞൻ അറിവിന് സമ്മാനിച്ചു. എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ സംഘടനയായ ടെക്നോസിൻ്റെ സ്‌ഥാപക ചെയർമാനും കോഴിക്കോട് എൻ ഐ ടി യിലെ വിദ്യാർത്ഥി പാർലമെന്റിന്റെ പ്രഥമ സെക്രട്ടറി ജനറലുമായിരുന്ന കെ കെ രാജേഷ് കുമാറിൻ്റെ സ്മരണയ്ക്കായി നല്കിവരുന്നതാണ് ഇരുപത്തയ്യായിരം രൂപയും ട്രോഫിയുമടങ്ങുന്ന അവാർഡ്. അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തിൽ നടന്ന പത്താമത് അനുസ്മരണയോഗത്തിലാണ് അവാർഡ് സമ്മാനിച്ചത്.

മതം പൗരത്വത്തിന് അടിസ്ഥാനമാകുന്നത് മതനിരപേക്ഷതയിൽ നിന്ന് മതാത്മകതയിലേക്കുള്ള മാറ്റമാണെന്നും അത് ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കുള്ള പ്രയാണമാണെന്നും അനുസ്‌മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പി രാജീവ് പറഞ്ഞു. നമ്മുടെ കാഴ്ചപ്പാട് വാസുധൈവ കുടുംബകം എന്നതാണ്; ലോകമേ തറവാട്‌. അതിൽ നിന്ന് വ്യത്യസ്തമായി വല്ലാതെ ചുരുങ്ങുന്ന ഒന്ന് ഇന്ന് നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ആകുലതകളുടെ ഒരു കാലഘട്ടത്തിൽ അതിനെതിരെ നിരന്തരം കലഹിക്കുന്ന അറിവിനെ അവാർഡ് നൽകി അംഗീകരിക്കുന്നു എന്നത് സന്തോഷകരമാണ്. ഒരു സൂക്ഷ്മ ന്യൂനപക്ഷം സമ്പത്തും അധികാരവും കയ്യടക്കിവെക്കുന്ന കാലഘട്ടത്തിൽ നിരന്തരമായ പ്രതിരോധം ആവശ്യമാണെന്നും അതിന് സാധ്യമായ എല്ലാ രൂപങ്ങളെയും സ്വീകരിക്കേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ്, അതിനായി പോരാട്ടത്തിന്റെ ഇടം കണ്ടെത്തുന്ന അറിവിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

സൂര്യനും മഴയുമെല്ലാം ആളുകൾക്ക് വിവേചനം കല്പിക്കാത്തത് പോലെ വേർതിരിവില്ലാതെ സ്നേഹിക്കുന്നവരാണ് മനുഷ്യരെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ അറിവ് പറഞ്ഞു. ബ്രഹ്മണ്യവും മുതലാളിത്തവുമാണ് മുഖ്യശത്രുക്കൾ എന്ന് നാം തിരിച്ചറിയണം.
മരണശേഷവും ഇത്രയും പേർ രാജേഷിനെ ഓർമ്മിക്കുന്നു എന്നത് ജീവിച്ചിരുന്നപ്പോൾ എങ്ങനെയാണ് അദ്ദേഹം ചുറ്റുമുള്ളവരോട് ഇടപ്പെട്ടിരുന്നത് എന്നതിന്റെ തെളിവാണ് എന്നും അറിവ് പറഞ്ഞു.

ട്രസ്റ്റ് അംഗം സിയാദ് സയിദ് അധ്യക്ഷനായി. പിന്നണി ഗായിക സിതാര കൃഷ്ണകുമാർ മുഖ്യാതിഥിയായി. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം റോജി എം. ജോൺ എം എൽ എ നിർവഹിച്ചു.

സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി കെ ശബരീഷ് അനുസ്മരണ പ്രഭാഷണം നടത്തി. അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ്, സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ പി റെജീഷ്, ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ബിബിൻ വർഗീസ്,
ട്രസ്റ്റ് അംഗവും അങ്കമാലി നഗരസഭാ കൗൺസിലറുമായ ടി വൈ ഏല്യാസ്, ട്രസ്റ്റ് അംഗം കെ സജീഷ് ബാബു എന്നിവർ സംസാരിച്ചു.

27/05/2023

Address

Angamaly
683572

Alerts

Be the first to know and let us send you an email when Rajesh Kumar K K Memorial Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rajesh Kumar K K Memorial Trust:

Share

Our Story

Leader, visionary, friend, philosopher Rajesh meant different things to different people. His untimely demise brought together his friends to form this trust which would work towards promoting and acknowledging excellence in various fields. The trust would also work towards the betterment of youth and student community.