10/10/2024
💪💪💪💪💪💪💪💪💪
നമ്മൾ ചരിത്രം തിരുത്തുന്നു...
എൻ.സി.പി. സ്റ്റുഡൻ്റ്സ് യൂണിയൻ എൻ.എസ്. സി ക്ക് മിന്നും വിജയം.
മലപ്പുറം : കുറ്റിപ്പുറം എം. ഇ. എസ് ആർട്സ് & സയൻസ് കോളേജിൽ എൻ.സി.പി. യുടെ വിദ്യാർത്ഥി സംഘടനയായ എൻ. എസ്. സി ക്ക് മിന്നും ജയം. കോളജിലെ 12-ൽ 12- സീറ്റും നേടിയെടുത്ത് കൊണ്ടാണ് എൻ.എസ്. സി ചരിത്ര വിജയം നേടിയത്.
കേരളത്തിലാദ്യമായാണ് എൻ.സി.പി.യുടെ വിദ്യാർത്ഥി സംഘടനയായ എൻ. എസ്. സി കോളേജിൽ ഭരണം പിടിക്കുന്നത്. ഈ ചരിത്ര വിജയത്തിൽ എൻ.സി.പി. ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡൻ്റുമായ എൻ. എ. മുഹമ്മദ് കുട്ടി വിജയികളെ അനുമോദിച്ചു. തിങ്കളാഴ്ച നടക്കുന്ന വിജഹ്ലാദ പരിപാടി എൻ.എ. മുഹമദ് കുട്ടി ഉദ്ഘാടനം ചെയ്യും.മുഹമ്മദ് നിഷാദ് (ചെയർമാൻ) അർഷിദ് (ജനറൽ സെക്രട്ടറി )
ഹബീബ് (യു. യു. സി) ഉല ഉസ്മാൻ (വൈസ് ചെയർപേഴ്സൺ) നാഫിസത്തുൽ മിൻസ (ജോയൻ്റ് സെക്രട്ടറി)
സെന സിദ്ര,ജിഷാൻ, ഹന്ന പർവീൻ, ആശിഖ്, എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.