DYFI അങ്കമാലി മേഖല കമ്മിറ്റി

  • Home
  • India
  • Angamaly
  • DYFI അങ്കമാലി മേഖല കമ്മിറ്റി

DYFI അങ്കമാലി മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI അങ്കമാലി മേഖല കമ്മിറ്റി, Political organisation, Angamaly.

       #അങ്കമാലിക്കൊരു_മാറ്റംLDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
17/11/2025


#അങ്കമാലിക്കൊരു_മാറ്റം
LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

 ിത_കൈകൊട്ടിക്കളി_മത്സരം  #അസ്ത്ര_ഞാറക്കൽ_ജേതാക്കൾ #അങ്കമാലി :-  ഡിവൈഎഫ്ഐ അങ്കമാലി മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ ഓണാഘ...
17/09/2025

ിത_കൈകൊട്ടിക്കളി_മത്സരം #അസ്ത്ര_ഞാറക്കൽ_ജേതാക്കൾ #
അങ്കമാലി :- ഡിവൈഎഫ്ഐ അങ്കമാലി മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നായത്തോട് സ്കൂൾ ജംഗ്ഷനിൽ സംഘടിപ്പിച്ച വനിത കൈ കൊട്ടിക്കളി മത്സരത്തിൽ അസ്ത്ര ഞാറക്കൽ ജേതാക്കളായി കേരളത്തിലെ പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ മഹാദേവ നോർത്ത് പറവൂർ , ബാലമുരുകൻ കലാസമിതി പുല്ലൂറ്റ് എന്നീ ടീമുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി. ആയിരത്തിൽ പരം പേരാണ് മത്സരം വീക്ഷിക്കാൻ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഒത്തുകൂടിയത്. മത്സരത്തിൻ്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി വൈ എല്യാസ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗ്ഗീസ്, ജില്ലാ പ്രസിഡൻ്റ് നിഖിൽ ബാബു ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ് സിപിഐഎം ഏരിയ സെക്രട്ടറി കെ പി റെജീഷ് ചലചിത്ര അവാർഡ് ജേതാവ് മനോജ് അങ്കമാലി, യുവ ചലചിത്ര താരം മിഥുൻ എം ദാസ് സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് കലാമണ്ഡലം ശിശിര ശിവപ്രസാദ് , മഴവിൽ മനോരമ ഫെയിം കുമാരി കൽഹാരസംഘാടക സമിതി കൺവീനർ രാഹുൽ രാമചന്ദ്രൻ മേഖല പ്രസിഡൻ്റ് എബിൻ ചെറിയാൻ എന്നിവർ സംസാരിച്ചു


 #തിരു_നായത്തോട്_റോഡിലെ  #മരണക്കുഴി_ഡിവൈഎഫ്ഐ  #പ്രതിഷധിച്ചുഅങ്കമാലിനഗരസഭ 16-ാം വാർഡിലെ തിരുനായത്തോട് റോഡിൽ കാൽനടയാത്രക്ക...
08/06/2025

#തിരു_നായത്തോട്_റോഡിലെ #മരണക്കുഴി_ഡിവൈഎഫ്ഐ #പ്രതിഷധിച്ചു

അങ്കമാലി

നഗരസഭ 16-ാം വാർഡിലെ തിരുനായത്തോട് റോഡിൽ കാൽനടയാത്രക്കാർക്കും ടൂവീലറിനും മരണക്കെണിയൊരുക്കി വശം ചേർന്ന് നീളത്തിൽ വൻ ഗർത്തം രൂപപ്പെട്ടതിൽ ജനങ്ങളുടെ വലിയ പ്രതിഷേധം.
എത്രയും വേഗം കുഴിയടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്
ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം അനില ഡേവിഡ് ഉദ്ഘാടനം ചെയ്തു. ചപ്പാത്ത് നിർമ്മിക്കാൻ വേണ്ടിയാണ് വലിയ ആഴത്തിൽ കുഴി വെട്ടിയിരിക്കുന്നത്.കഴിഞ്ഞ ഒരു ടൂ വീലർ യാത്രക്കാരൻ അപകടത്തിൽപ്പെട്ടു. സാങ്കേതിക വൈദഗ്ധ്യത്തിൻ്റെ അഭാവമാണ് പ്രതിസന്ധിക്ക് കാരണം.
അത് പരിഹരിക്കാൻ നഗരസഭ അധികൃതർ തയ്യാറാകണം.നഗരസഭ ചെയർമാൻ അഡ്വ.ഷിയോ പോൾ പ്രതിനിധീകരിക്കുന്ന വാർഡാണിത്. സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, പ്രസിഡൻ്റ് എബിൻ ചെറിയാൻ, സി.പി.ഐ.എം. ലോക്കൽ കമ്മിറ്റിയംഗം ജിജോ ഗർവാസീസ്, ബ്രാഞ്ച് സെക്രട്ടറി എം. എൻ. വിശ്വനാഥൻ, യൂണിറ്റ് സെക്രട്ടറി ശരത്ത് പി.വി., മേഖല കമ്മിറ്റിയംഗങ്ങളായ ജിഷ്ണു എൻ. പി., നവിൻ തോമസ് എന്നിവർ സംസാരിച്ചു.
എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി കോ ഓപറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റിയിൽ അർബൻ ബാങ്ക് തട്ടിപ്പിന് സമാനമായ ക്രമക്കേടോ?സമഗ...
19/04/2025

കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി കോ ഓപറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റിയിൽ അർബൻ ബാങ്ക് തട്ടിപ്പിന് സമാനമായ ക്രമക്കേടോ?
സമഗ്രമായി അന്വേഷിക്കണം-ഡിവൈഎഫ്ഐ

അങ്കമാലി:കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി കോ ഓപറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റിയിൽ ഓഡിറ്റ് വിഭാഗം വൻ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നു പ്രസിഡൻ്റിൻ്റെയും സെക്രട്ടറിയുടെയും ഭരണ സമിതി അംഗങ്ങളുടെയും ബിനാമികൾ വഴി കോടിക്കണക്കിന് രൂപയുടെ അനധികൃത ലോണുകൾ കണ്ടെത്തിയെന്നാണ് അറിയാൻ കഴിഞ്ഞത് സഹകരണ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട് ചെത്തിക്കോട് ബ്രാഞ്ച് ഓഫീസിന് വേണ്ടി സ്ഥലം വാങ്ങിയ വകയിൽ വൻ അഴിമതിയും കമ്മീഷൻ ഇടപാടും നടന്നതായി ആരോപണവുമുണ്ട് ഈ വിഷയം ഗൗരവത്തിൽ കണ്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് അങ്കമാലിയിൽ മറ്റൊരു അർബൻ ബാങ്ക് ആവർത്തിക്കാതിരിക്കാൻ വേണ്ട ഇടപെടൽ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അങ്കമാലി എംഎൽഎയും എംപിയും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തി വിഷയത്തിൽ ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് റോജിസ് മുണ്ടപ്ലാക്കലും സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസും പ്രസ്താവനയിൽ പറഞ്ഞു

02/04/2025

ലഹരി മാഫിയക്കും,ക്രിമിനൽ സംഘങ്ങൾക്കും നെടുമ്പാശ്ശേരി പോലീസിൻ്റെ തലോടൽ...

ലഹരി മാഫിയക്കെതിരെ നില കൊണ്ട നിരപരാധിയായ DYFI പ്രവർത്തകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കള്ളകേസും.

നെടുമ്പാശ്ശേരി പോലീസിലെ കള്ളനാണയങ്ങളെ ഒറ്റപ്പെടുത്തുക.

#ഉണ്ടായ_സംഭവം👇👇👇

നായത്തോട് പ്രദേശത്തെ നൂറോളം യുവാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 3-ാമത് നായത്തോട് പ്രീമിയർ ലീഗ് [NPL] ഫുട്ബോൾ ടൂർണമെന്റ് AKG ഗ്രൗണ്ടിൽ നടക്കുന്ന സമയം കഞ്ചാവിനും മയക്ക് മരുന്നിനും അടിമപെട്ട ഒരു കൂട്ടം ക്രിമിനൽ സംഘം ഗ്രൗണ്ടിലെത്തി കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചും,കൊലവിളി നടത്തിയും അഴിഞ്ഞാടി....
ഇതിൻ്റെ വീഡിയോ ദൃശ്യമുൾപ്പെടെ പോലീസിൽ നൽകിയിട്ടും വാദിയെ പ്രതിയാക്കി നെടുമ്പാശ്ശേരി പോലീസ്!

നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന കൊടും ക്രിമിനലുകൾക്കെതിരെ
ശക്തമായ പ്രതിഷേധം ഉയരണം 💪💪

30/03/2025
പാവപ്പെട്ട രോഗികളോട് വേണോ ഈ    #തീവെട്ടിക്കൊള്ള ?? ുപത്രിയിലെ ഒരു ഭാഗത്തെ പാർക്കിങ്ങ് ഏരിയ കച്ചവട താൽപ്പര്യത്തിനുവേണ്ടി ...
27/12/2024

പാവപ്പെട്ട രോഗികളോട് വേണോ ഈ #തീവെട്ടിക്കൊള്ള ??

ുപത്രിയിലെ ഒരു ഭാഗത്തെ പാർക്കിങ്ങ് ഏരിയ കച്ചവട താൽപ്പര്യത്തിനുവേണ്ടി അനധികൃതമായി കെട്ടി ഇല്ലാതാക്കി...

ബാക്കിയുള്ള പാർക്കിങ്ങ് ഏരിയയിൽ ഇനി വണ്ടി വയ്ക്കണമെങ്കിൽ ഫീസ് കൊടുക്കണം..

പാർക്കിങ്ങ് ഏരിയ കാണിച്ച് കെട്ടിടം പണിതിട്ട് ഇപ്പൊ എന്ത് തോന്ന്യാസവും കാണിക്കാം....

#പ്രതികരിക്കുക

 ിത_കൈ_കൊട്ടിക്കളി_മത്സരം  #ആതിര_നിലാവ്_വെണ്ണൂരും_ശിവകാർത്തികേയ_തട്ടാം_പടിയും_ഒന്നാം_സ്ഥാനം_പങ്കിട്ടുഅങ്കമാലി :- ഡിവൈഎഫ്...
24/09/2024

ിത_കൈ_കൊട്ടിക്കളി_മത്സരം

#ആതിര_നിലാവ്_വെണ്ണൂരും_ശിവകാർത്തികേയ_തട്ടാം_പടിയും_ഒന്നാം_സ്ഥാനം_പങ്കിട്ടു
അങ്കമാലി :- ഡിവൈഎഫ്ഐ അങ്കമാലി മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നായത്തോട് സ്കൂൾ ജംഗ്ഷനിൽ സംഘടിപ്പിച്ച വനിത കൈ കൊട്ടിക്കളി മത്സരത്തിൽ ആതിര നിലാവ് വെണ്ണൂരും , ശിവകാർത്തികേയ തട്ടാം പടിയും 101.5 പോയിൻ്റ് വീതം കരസ്ഥമാക്കി തുല്യ ശക്തികളായി ഒന്നാം സ്ഥാനം പങ്കിട്ടു. കേരളത്തിലെ പ്രമുഖരായ ആറ് ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ അലംകൃത തുമ്പൂർ , ശ്രീ ദേവയാനി മാള എന്നീ ടീമുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി. അങ്കമാലി മുനിസിപ്പൽ പരിധിയിൽ ആദ്യമായാണ് ഇത്തരമൊരു മത്സരം അരങ്ങേറിയത്. ആയിരത്തിൽ പരം പേരാണ് മത്സരം വീക്ഷിക്കാൻ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഒത്തുകൂടിയത്.
കൈ കൊട്ടിക്കളി മത്സരത്തിൻ്റെ ഉദ്ഘാടനം ചലചിത്ര സംവിധായകൻ വിനോദ് ലീല നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി വൈ എല്യാസ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗ്ഗീസ് ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ് ചലചിത്ര താരം മിഥുൻ എം ദാസ് സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് കലാമണ്ഡലം ശിശിര ശിവപ്രസാദ് ,അനില ഡേവിഡ് എന്നിവർ സംസാരിച്ചു സംഘാടകസമിതി കൺവീനർ രാഹുൽ രാമചന്ദ്രൻ സ്വാഗതവും അതുൽ ഡേവിസ് നന്ദിയും രേഖപെടുത്തി.
സമാപനസമ്മേളനവും സമ്മാന ദാനവും ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ പിയു ജോമോൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു കെ ആർ കുമാരൻ മാസ്റ്റർ, ഷാജിയോഹന്നാൽ വിനീതദിലീപ് സംഘാടക സമിതി കൺവീനർ തുടങ്ങിയവർ സംസാരിച്ചു.

Address

Angamaly

Website

Alerts

Be the first to know and let us send you an email when DYFI അങ്കമാലി മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share