25/11/2025
#സഖാവ്_കെ_ഐ_കുര്യാക്കോസിൻ്റെ_സ്മരണ_പുതുക്കി
അങ്കമാലി :- സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ലോക്കൽ സെക്രട്ടറി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഏരിയ ട്രഷറർ കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി നഗരസഭ കൗൺസിലർ വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച കെ ഐ കുര്യാക്കോസിൻ്റെ രണ്ടാം ചരമവാർഷികം സമുചിതമായി ആചരിച്ചു. സിപിഐ എം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുഴുവൻ ബ്രാഞ്ചുകളിലും അനുസ്മരണ യോഗവും പതാക ഉയർത്തലും സംഘടിപ്പിച്ചു. നായത്തോട് സ്കൂൾ ജംഗ്ഷനിൽ ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി സജി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി വൈ ഏല്യാസ്, ജിജോ ഗർവ്വാസീസ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ സച്ചിൻ ഐ കുര്യാക്കോസ്, ഗ്രേസി ദേവസി സഹകരണ ബാങ്ക് പ്രസിഡൻ്റ് ടിജി ബേബി നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു