Nayathode

Nayathode Nayathode, Kingdom of Cochin (now in Ernakulam district, Kerala).Famous By The Birth Of Great Malayalam Poet G.Sankara Kurup

ഏതു ഗ്രാമത്തിനും അതിഭാവുകത്വം നിറ്ഞ്ഞ കാല്പനികമായ വാമൊഴി വഴക്കങ്ങളുണ്ട്. പേരിന്റെ കാര്യത്തിലായാലും പെരുമയുടെ കാര്യത്തിലായാലും. നമ്മുടെ നായത്തോടിനും കാരണവന്മാരുടെ വാമൊഴിയിലൂടെ വന്ന ഒരുപാടു ഐതിഹ്യ കഥകള്‍ പറയാനുണ്ട്. അതില്‍ നായവെട്ടി തോടും, നായനാര്‍ തോടും, നായ ഒഴുകിയ തോടും അങ്ങനെ അങ്ങനെ ഒരുപാടു സൂചകങ്ങള്‍ ‍. ഇതൊരന്വേഷണമാണ്‌. ഗ്രാമത്തിന്റെ ആത്മാവുതേടിയുള്ള സത്യസന്ധമായ ഒരന്വേഷണം. കാത്തിരിക്കുക……

ജി. ശ

ങ്കരക്കുറുപ്പ്
സമ്പന്ന ചരിത്രങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന നായത്തോട് ഗ്രാമത്തില്‍ ജ്ന്മം കൊണ്ട അതുല്യ പ്രതിഭയാണ്‌ മഹാകവി ജി. ശങ്കരക്കുറുപ്പ്. 1901 ജൂണ്‍ 3 ന്‌ ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി നായത്തോട് ജനിച്ചു. സ്കൂള്‍ അദ്ധ്യാപകനായും പിന്നീട് മഹാരാജാസ് കോളേജ് അദ്ധ്യാപകനായും ജോലിയില്‍ പ്രവേശിച്ചു. ഉപന്യാസകന്‍ ‍, വിവര്‍ത്തകന്‍ , ഗാനരചയിതാവ്, പാര്‍ലമെന്റഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ടിച്ചു.

പ്രധാന കൃതികള്‍ – ഓടക്കുഴല്‍ , സൂര്യകാന്തി, നിമിഷം , പഥികന്റെ പാട്ട്, വിശ്വദര്‍ശനം. ജി. യുടെ ആത്മകഥ – ഓര്‍മ്മയുടെ ഓളങ്ങള്‍

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് , കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ച വച്ചു. ആദ്യ ജ്ഞാനപീഠ പുരസ്കാരം 1965 ല്‍ ഓടക്കുഴല്‍ എന്ന കൃതിക്ക് ലഭിച്ചു. പത്മഭൂഷണ്‍ ബഹുമതിയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.

വളരെയധികം നിരൂപക ശ്രദ്ധ നേടിയിട്ടുള്ള കവിതകളാണ്‌ ജി. യുടേത്. “ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു” എന്ന സുകുമാര്‍ അഴീക്കോടിന്റെ ഖണ്ഡന നിരൂപണം നിരവ്ധി അനുകൂല പ്രതികൂല സം‌വാദങ്ങള്‍ക്ക് വഴിവച്ചു.

1978 ഫെബ്രുവരി 2 ന്‌ അന്തരിച്ചു. ഇന്നും ജി. ശങ്കരക്കുറുപ്പിന്റെ കവിതകള്‍ ഏറെ വായിക്കപ്പെടുന്നു എന്നത് ജി. യുടെ കവിതയിലെ ഉള്‍ക്കാമ്പിനെ തുറന്നു കാണിക്കുന്നു.

09/05/2022

.

30/11/2020

Good work

23/11/2020

Address

Nayathode P. O
Angamali
683572

Alerts

Be the first to know and let us send you an email when Nayathode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share