29/04/2026
പ്രദീപ് സാറിന് അന്ത്യാഭിവാദ്യങ്ങൾ..
1992 അഞ്ചൽ സെൻറ് ജോൺസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് പ്രദീപ് സാറിനെ പരിചയപ്പെടുന്നത് അഞ്ചലിലെ സിപിഐ നേതാവായിരുന്ന പ്രദീപ് സാറിലൂടെ ജില്ലയിലെയും താലൂക്കിലെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം മനസ്സിലാക്കാൻ കഴിഞ്ഞു. അഞ്ചലിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നിട്ട നാൾവഴികളെക്കുറിച്ച് അറിയാനും കഴിഞ്ഞു എ ഐ എസ് എഫ് പ്രവർത്തകരായ ഞങ്ങളോട് പ്രത്യേക താൽപര്യവും വാത്സല്യവും സാറിനുണ്ടായിരുന്നു കോളേജ് സമയം കഴിഞ്ഞാൽ ഞങ്ങളുടെ പ്രധാന താവളം ആയിരുന്നു അഞ്ചലിലെ പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസ് അവിടെ സാറിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടായിരുന്നു സാറിലൂടെ പഴയകാല സമരങ്ങൾ എഐഎസ്എഫ് ചരിത്രം പാർട്ടി നേതാക്കളുടെ സ്മരണകൾ അഞ്ചലിലെയും പുനലൂർ മേഖലയിലെയും രാഷ്ട്രീയ ചരിത്രം എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു. സാറിന് അന്നേ കാഴ്ചയുടെ ചെറിയ പരിമിതികൾ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിച്ചു കൊടുക്കുന്ന ചുമതല കൂടി ഞങ്ങൾക്കായിരുന്നു റേഡിയോയിലൂടെയും ഇത്തരത്തിലുള്ള പത്രവായനയിലൂടെയും കൃത്യമായ ഒരു രാഷ്ട്രീയ ധാരണ സാർ രൂപപ്പെടുത്തിയിരുന്നു അത് മികച്ച നിലയിൽ അവതരിപ്പിക്കുവാനും കഴിയുമായിരുന്നു മികച്ച പ്രാസംഗികനും അധ്യാപകനും ആയിരുന്നു പ്രദീപ് സാർ അഞ്ചലിൽ നിന്ന് വാളകത്തെ വീട്ടിലേക്ക് താമസം മാറിയതിനു ശേഷം സ്ഥിരമായി ഫോണിലൂടെ വിശേഷങ്ങൾ തിരക്കുമായിരുന്നു തെരഞ്ഞെടുപ്പ് ഉൾപ്പെടയുള്ള സന്ദർഭങ്ങളിൽ സാറിൻറെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെച്ചിരുന്നു. കഴിഞ്ഞ പാർട്ടി മണ്ഡലം സമ്മേളനം നടന്നപ്പോൾ പൊതുസമ്മേളനത്തിന്റെ ഭാഗമായി സാറിനെ ആദരിക്കുവാൻ തീരുമാനിച്ചിരുന്നു ഈ വിവരം സാറിനെ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ അടുത്ത പാർട്ടി കോൺഗ്രസ് വരെ ജീവിച്ചിരിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ എന്നെ നിങ്ങൾ ആദരിക്കുന്നത് എന്ന് തമാശയ്ക്ക് പറഞ്ഞ് പൊട്ടിച്ചിരിച്ചിരുന്നു. ഉൾക്കാഴ്ചയുള്ള ഒരു പഴയകാല നേതാവിനെയാണ് പാർട്ടിക്ക് നഷ്ടമായത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സ്വീകരണ കേന്ദ്രങ്ങളിൽ ആനുകാലിക രാഷ്ട്രീയ സംഭവങ്ങൾ വിവരിച്ചുകൊണ്ട് പ്രസംഗിച്ചിരുന്നു
ഇത്തവണ പക്ഷേ സാറിന് ശാരീരിക അവശതകൾ ഉള്ളതുകൊണ്ട് സംസാരിക്കാൻ ഒരിടത്തും വരാൻ കഴിഞ്ഞിരുന്നില്ല എന്നാൽ ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചലിൽ സ്വീകരണം നടന്ന വേളയിൽ സാർ വന്നിരുന്നു അന്നാണ് സാറിന് അവസാനമായി കണ്ടത് പിന്നീട് കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത് പക്ഷേ ചേതനയറ്റ സഖാവിന്റെ ശരീരമാണ് കണാൻ കഴിഞ്ഞത്...
സാറിൻറെ ഓർമ്മകൾ എന്നും ജ്വലിച്ചു നിൽക്കും സഖാവ് എംപി പ്രദീപ് കുമാർ സാറിൻറെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു..