Indian Youth Congress - Anakkara

Indian Youth Congress - Anakkara The IYC or Indian Youth Congress (Bharatiya Yuva Congress) is the youth wing of the Indian National Congress party.

05/04/2026

നൂറ്റിനാൽപ്പത്തിൽ ഒന്നല്ല ഒന്നാമതാണ് തൃത്താലയെന്നത് ഈ നാടൊന്നിച്ച് പറഞ്ഞത് നിങ്ങളുള്ളപ്പോഴാണ്..🤍
ഒരു ജനപ്രതിനിധിക്ക് എന്തൊക്കെയാണ് ചെയ്യാൻ കഴിയുക എന്നത് ഈ തൃത്താലയെ പഠിപ്പിച്ചത് നിങ്ങളാണ്.
വിജയിക്കും, തീർച്ച! നിങ്ങളാണ് ബെസ്റ്റ് 🤍

29/03/2026
22/03/2026

“നന്മയുടെ തിരിച്ചുവരവ്;
നാടിന്റെ വീണ്ടെടുപ്പ് ..!!!”

20/03/2026

പ്രിയ സുഹൃത്തേ,

നമ്മൾ തമ്മിലുള്ളത് ഒന്നര പതിറ്റാണ്ടിൻ്റെ ഹൃദയ ബന്ധമാണ്. പത്ത് വർഷം നമ്മുടെ തൃത്താലയുടെ ജനപ്രതിനിധിയായിരിക്കുമ്പോഴും അതിനുശേഷം ഇക്കഴിഞ്ഞ അഞ്ച് വർഷവും നിങ്ങളെനിക്ക് നൽകിയത് അളവറ്റ സ്നേഹവും പിന്തുണയുമാണ്. വീണുപോവുമ്പോഴും കൈ പിടിച്ചെഴുന്നേൽപ്പിക്കാനും ചേർത്തു നിർത്താനും എന്നും ഈ നാടുണ്ടാവുമെന്ന് എനിക്കുറപ്പായത് ഈ കാലയളവിലാണ്. ആ ദൃഢവിശ്വാസത്തിൻ്റേയും പ്രതീക്ഷയുടേയും കരുത്തിലാണ് വീണ്ടുമൊരിക്കൽക്കൂടി തൃത്താല മനസ്സിൻ്റെ അംഗീകാരം തേടി ഞാൻ കടന്നുവരുന്നത്.

ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അധികം ദിവസങ്ങളില്ല. ഓരോരുത്തരേയും നേരിൽ കാണണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും സമയക്കുറവ് ഒരു പ്രതിബന്ധമാവുന്നുണ്ട്. എന്നാൽ ഒരു തൃത്താലക്കാരനായി എന്നും ഈ നാട്ടിൽ ജീവിക്കുന്ന, നിങ്ങൾക്കിടയിൽ നിരന്തരം പ്രവർത്തിക്കുന്ന എനിക്ക് തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണപരമായി ഒരുപാട് ചെയ്യാനുണ്ടെന്ന് കരുതുന്നില്ല. അല്ലെങ്കിൽത്തന്നെ നാലേമുക്കാൽ വർഷവും നാടിനെ അവഗണിച്ച് നടക്കുകയും അവസാന മൂന്ന് മാസം പ്രഹസനങ്ങളും കാട്ടിക്കൂട്ടലുമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയും ചെയ്യുന്നതല്ലല്ലോ നമ്മുടെ ശൈലിയാവേണ്ടത്. തുടർച്ചയായ വികസനത്തിൻ്റേയും നിരന്തരമായ ജനകീയ ഇടപെടലുകളുടേയും നല്ല സംസ്‌ക്കാരം തൃത്താലക്കായി നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.

തൃത്താലയുടെ നല്ല കാലം നമുക്ക് തിരിച്ചുകൊണ്ടുവരാം. ഇടക്കുവച്ച് മുറിഞ്ഞുപോയ വികസന സ്വപ്‌നങ്ങളെ പുനരുജ്ജീവനത്തിലേക്ക് നയിക്കാം. നമ്മുടെ മക്കൾക്കായി കൂടുതൽ മെച്ചപ്പെട്ട തൃത്താലയെ ഒരുക്കിയെടുക്കാം. അതിന് നമ്മെ സഹായിക്കുന്ന ഒരു സർക്കാർ ഇത്തവണ കേരളത്തിലുണ്ടാവും.
യുഡിഎഫിനനുകൂലമായി ഒരു ജനകീയ തരംഗമാണ് ഇന്ന് സംസ്ഥാനത്ത് കാണുന്നത്. പത്ത് വർഷത്തെ ദുർഭരണത്തിന് അറുതി വരുത്തുന്ന ഒരു നല്ല മാറ്റത്തിന് നാട് തയ്യാറെടുക്കുകയാണ്. തൃത്താലയിലും ആ മാറ്റമുണ്ടാവണം.
തീർച്ചയായും ഉണ്ടാവും, നിങ്ങൾ കൂടെയുണ്ടെങ്കിൽ.

യുഡിഎഫ് സ്ഥാനാർത്ഥിയായി തൃത്താല മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന ഞാൻ നാളെ (21 മാർച്ച് 2026) നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്. കാലത്ത് 11 മണിയോടെയാണ് പട്ടാമ്പി താലൂക്ക് ഓഫീസിൽ സമയം നിശ്ചയിച്ചിരിക്കുന്നത്. നിങ്ങളേവരുടേയും മനസ്സും പ്രാർത്ഥനയും ആശീർവാദങ്ങളും ഈ പോരാട്ടത്തിൽ എനിക്കൊപ്പമുണ്ടാവണം. കൈപ്പത്തി ചിഹ്‌നത്തിൽ വോട്ടുകൾ നൽകി നല്ല ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിക്കണമെന്ന് ഏവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സ്വന്തം
വി.ടി. ബൽറാം

VT Balram ✍️

16/03/2026

തൃത്താലയുടെ വി ടി
പ്രവാസികളുടെയും...!!!




Address

Anakkara
679551

Alerts

Be the first to know and let us send you an email when Indian Youth Congress - Anakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress - Anakkara:

Share