CPIM ആമ്പല്ലൂർ

CPIM ആമ്പല്ലൂർ CPI(M)ആമ്പല്ലൂർ ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന_____________________________അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ...
02/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_____________________________
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ അതിന്റെ തനിനിറം വീണ്ടും പുറത്തുകാണിച്ചു. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ചരിത്രത്തിലില്ലാത്തവിധം വര്‍ധിപ്പിച്ചിരിക്കുകയാണ്‌. ഇതിനെതിരെ സംസ്ഥാനത്തെങ്ങും പ്രക്ഷോഭമുയര്‍ത്താന്‍ ബഹജുനങ്ങളോടും പാര്‍ടി ഘടകങ്ങളോടും ആഹ്വാനംചെയ്യുന്നു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില ആയിരം രൂപയോളമാണ്‌ ഒറ്റയടിക്ക്‌ വര്‍ധിപ്പിച്ചത്‌. ഇത്‌ വിലക്കയറ്റത്തിന്‌ കാരണമാകുമെന്നതില്‍ ബിജെപിക്കു മാത്രമേ സംശയമില്ലാതിരിക്കൂ. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കും. ഇതിന്റെ ആത്യന്തികമായ ആഘാതം ജനങ്ങളാണ്‌ അനുഭവിക്കേണ്ടത്‌. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ പാചകവാകത ക്ഷാമമുണ്ടാക്കിയ പ്രയാസങ്ങള്‍ കുറഞ്ഞിട്ടില്ല. ചെറുകിട ഹോട്ടലുകള്‍ പലതും അടഞ്ഞുകിടക്കുകയാണ്‌. അത്‌ തൊഴിലാളികളെയും ബാധിക്കും. ഭക്ഷ്യസാധനങ്ങള്‍ക്ക്‌ ഇപ്പോള്‍തന്നെ വില കൂടി. ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നത്‌ ജനങ്ങള്‍ക്ക്‌ താങ്ങാനാകാത്തതാകും. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന ബിജെപി ജനങ്ങളുടെ പ്രയാസം തിരിച്ചറിയില്ല. രണ്ട്‌ മാസത്തിനിടെ ഇത്‌ രണ്ടാം തവണയാണ്‌ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടുന്നത്‌. പെട്രോളിനും ഡീസലിനും ഗാര്‍ഹിക സിലണ്ടറിനും കൂടി അടുത്ത ദിവസങ്ങളില്‍ വില കൂട്ടും എന്നാണ്‌ റിപ്പോര്‍ട്ട്‌. വിലക്കയറ്റം രൂക്ഷമാക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയരണം. ഈ മാസം ആറിന്‌ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ട്‌ പ്രതിഷേധിക്കാന്‍ ആ മേഖലയിലെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്‌. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന്‌ പ്രതിഷേധിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു.

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചതിന് പിന്നാലെ 5 കിലോയുടെ ഛോട്ടുഗ്യാസ്‌ സിലിണ്ടറുകളുടെ വിലയും കൂട്ടി. കേരള...
02/05/2026

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചതിന് പിന്നാലെ 5 കിലോയുടെ ഛോട്ടുഗ്യാസ്‌ സിലിണ്ടറുകളുടെ വിലയും കൂട്ടി. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ ഉൾപ്പെടെ വില കുത്തനെ കൂട്ടിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയും ഛോട്ടുഗ്യാസിന് 261 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്.

കുറഞ്ഞ വരുമാനക്കാർക്കും അതിഥി തൊഴിലാളികൾക്കും എളുപ്പത്തിൽ ലഭ്യമാകുന്ന അഞ്ചു കിലോ സിലിണ്ടര്‍ വില വര്‍ധനവ് സാധാരണക്കാരന്‍റെ ജീവിതത്തെ സാരമായി ബാധിക്കും. നിരവധി പേർ ഉപയോ​ഗിക്കുന്ന ഛോട്ടുഗ്യാസ്‌ സിലിണ്ടറിന് നേരത്തെ ക്ഷാമം നേരിട്ടിരുന്നു. ഇപ്പോൾ വില വർധനവ് കൂടിയായതോടെ പ്രതിസന്ധി രൂക്ഷമാകും. വലിയ സിലിണ്ടറുകളുടെ വിതരണത്തിൽ പ്രാദേശികമായി എന്തെങ്കിലും തടസമുണ്ടായാൽ ബദൽ സംവിധാനമായി ഛോട്ടുഗ്യാസിനയാണ് പലരും ആശ്രയിച്ചിരുന്നത്.

വില വര്‍ധനയോടെ ഹോട്ടലുകളും റസ്റ്റോറന്‍റുകളിലും ഉപയോഗിക്കുന്ന 19 കിലോ വരുന്ന എൽപിജി സിലിണ്ടര്‍ വില 3000 രൂപയായി ഉയര്‍ന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു 19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില.

കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി. 19 കിലോ വരുന്...
02/05/2026

കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു 19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില.

അഞ്ച് കിലോ സിലിണ്ടറുകളുടെ വിലയും കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. അഞ്ച് കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ഉപയോ​ഗിക്കുന്ന ഛോട്ടുഗ്യാസ്‌ സിലിണ്ടറിന് നേരത്തെ ക്ഷാമം നേരിട്ടിരുന്നു. നിരവധിപേർ നാട്ടിലേക്ക്‌ മടങ്ങുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇപ്പോൾ വില വർധനവ് കൂടിയായതോടെ പ്രതിസന്ധി രൂക്ഷമാകും.

യുദ്ധം വ്യാപാര- വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുമ്പോഴാണ് കേന്ദ്രം വിലവർധവും നടത്തുന്നത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടിയത്. മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയത്. വാണിജ്യ എൽപിജി സിലിണ്ടർ വില വർദ്ധനവ് ഹോട്ടൽ വ്യവസായത്തെ ​ഗുരുതരമായി ബാധിക്കും. എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം സംസ്ഥാനത്തെ ഒട്ടേറെ ഹോട്ടലുകൾ അടച്ചിട്ടിരുന്നു. ഇതിനിടെയാണ് ഗ്യാസ് വിലക്കയറ്റം. ഗാർഹികാവശ്യത്തിനുള്ള എൽപിജി വിതരണകേന്ദ്രങ്ങൾക്ക്‌ മുന്നിൽ സിലിണ്ടറിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ്‌ തുടരുകയാണ്‌. ഇത്തരം ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നു വരും.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ...
30/04/2026

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം. ല...
30/04/2026

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്‌ട‌‌‌പ്പെടുകയും ചെയ്യുന്നവരുടെ ദിനമാണിത്.
ഒരു ദിവസം എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമം എന്ന അവകാശം നേടിയെടുക്കാൻ ചിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്യുകയും രക്തസാക്ഷികളാവുകയും ചെയ്‌തതിന്റെ ഉജ്ജ്വല സ്മരണയാണ് മെയ്ദിനം. വിവിധ ഭൂഖണ്ഡങ്ങളിൽ, രാജ്യങ്ങളിൽ, വിവിധ കാലങ്ങളിൽ എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും. അവ ഇനിയും പൂർണമായിട്ടില്ല. ആഹാരം, വിദ്യാഭ്യാസം, പാർപ്പിടം, ശുദ്ധജലം, ശുദ്ധവായു എന്നിവയ്ക്കും സ്വതന്ത്രചിന്തയ്ക്കും അഭിപ്രായപ്രകടനത്തിനും അഭിരുചികൾക്കനുസരിച്ച് വളരാനുള്ള അവസരം, എല്ലാ വിഭാഗീയതയിൽ നിന്നുമുള്ള മോചനം...
അങ്ങനെയങ്ങനെ അനിഷേധ്യങ്ങളായ മനുഷ്യാവകാശങ്ങൾ ഇനിയും നിറവേറാത്ത സ്വപ്നങ്ങളാണ്. ആ സ്വപ്‌നങ്ങൾ സൂക്ഷിക്കുന്നവർക്കും അവയ്ക്കായി പൊരുതുന്നവർക്കും മെയ്ദിനം ആവേശം പകരും.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം യാതൊരു ഉത്കണ്ഠയുമില്ല, പുറത്ത് വന്ന സര്‍വേ രണ്ട് കാര്യ...
30/04/2026

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം യാതൊരു ഉത്കണ്ഠയുമില്ല, പുറത്ത് വന്ന സര്‍വേ രണ്ട് കാര്യങ്ങള്‍ വളരെ വ്യക്തതയോടു കൂടി ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ചു.സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല എന്നതാണ് ഒന്നാമത്തെ കാര്യം. മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള പ്രമുഖനായ നേതാവ് പിണറായി വിജയനാണെന്ന് പറഞ്ഞതാണ് രണ്ടാമത്തെ കാര്യം.
ഈ രണ്ട് കാര്യവും സര്‍വേയുടെ ഭാഗമായി വന്നിട്ടുള്ളതാണ്. എല്‍ഡിഎഫിന് 60 മുതല്‍ 69 വരെയുള്ള സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 69 എന്ന് പറയുമ്പോള്‍ രണ്ട് സീറ്റിന്റെ വ്യത്യാസമാണ് ഉള്ളത്. മാത്രമല്ല, സര്‍വേയില്‍ തന്നെ അഞ്ചോ-എട്ടോ വ്യത്യാസം വരാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയ സാധ്യതയാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫില്‍ യാതൊരു വിധ ഉത്കണ്ഠയുമില്ല.
ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് പരസ്യമായി പറയാതെ രഹസ്യമായി പറയുന്ന ഒന്നാണ് എക്സിറ്റ് പോളുകള്‍. അതിന് ഉദാഹരമാണ് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്ന് എക്‌സിറ്റ് പോളുകള്‍ തന്നെ പറഞ്ഞത്. യാതൊരു വിധ സംശയവുമില്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ വീണ്ടും അധികാരത്തില്‍ വരും. പിന്നെ അസംഭവ്യമായ പല കാര്യങ്ങളും സര്‍വേയില്‍ പറയുന്നുണ്ട്. 14 സീറ്റ് വരെയാണ് ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത്. അതൊക്കെ എന്തടിസ്ഥാനത്തിലുള്ള സര്‍വേകളാണ്.? ഒരു സീറ്റ് പോലും ഇത്തവണ ബിജെപിക്ക് ലഭിക്കില്ല.
ചില സര്‍വേകളില്‍ ആത്മനിഷ്ഠ ഘടകം കൂടി ഭാഗമായിട്ടുണ്ട്. യുഡിഎഫിനെ ജയിപ്പിച്ചേ അടങ്ങു എന്ന് തീരുമാനിക്കുന്ന ചില പത്രങ്ങള്‍ സര്‍വേ നടത്തിയാല്‍, അതില്‍ ആത്മനിഷ്ഠ ഘടകം കൂടി ചേര്‍ന്നാല്‍ അവര്‍ തന്നെ ജയിക്കുമെന്ന് പ്രഖ്യാപിക്കും. എല്‍ഡിഎഫിന്റെ ആത്മനിഷ്ഠ ഘടകം പ്രഖ്യാപിക്കാന്‍ പത്രവും വാര്‍ത്തയും കേരളത്തിലും ഇന്ത്യയിലും ഇല്ല. അതുകൊണ്ട് എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം യാതൊരു സംശയവുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തില്‍ കൊണ്ടുവരുമെന്ന പരസ്യ പ്രഖ്യാപനത്തിന്റെ ഉള്ളറകളാണ് യഥാര്‍ത്ഥത്തില്‍ സര്‍വേ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാന്‍ സാധിക്കുക. സര്‍വേകളിലും മറ്റ് റിപ്പോര്‍ട്ടുകളേക്കാള്‍ ഉപരി ജനങ്ങളിലാണ് എല്‍ഡിഎഫിന്റെ വിശ്വാസം.

സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍
സിപിഐ എം സംസ്ഥാന സെക്രട്ടറി

ഉത്തർപ്രദേശ് പൊലീസിന്റെ ഒത്താശയോടെ നോയിഡയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമെതിരെ നടക്കുന്ന ...
30/04/2026

ഉത്തർപ്രദേശ് പൊലീസിന്റെ ഒത്താശയോടെ നോയിഡയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമെതിരെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകനും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അഡീഷണൽ സെക്രട്ടറിയുമായ അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ ആണ് ദേശീയ മനുഷ്യാവകാശ കമീഷനും ദേശീയ ബാലാവകാശ കമീഷനും പരാതി നൽകിയത്.
നോയിഡയിൽ കുട്ടികളടക്കമുള്ള പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ഭരണഘടനാപരമായ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പൗരത്വ അവകാശങ്ങളും തൊഴിൽ അവകാശങ്ങളും യുപി പൊലീസ് ക്രൂരമായി ലംഘിക്കുകയാണ്.
തൊഴിലാളികൾക്കും കുടിയേറ്റക്കാർക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുന്ന കുട്ടികളെയും മറ്റ് പൗരന്മാരെയും ഉടൻ മോചിപ്പിക്കണം, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം പ്രഖ്യാപിക്കണം, പൊലീസിന്റെയും അധികൃതരുടെയും ക്രൂരതയ്ക്ക് ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം, നിയമവാഴ്‌ച ലംഘിച്ച ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുകയും വേണം തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
യുപിയിലെ തൊഴിൽ മേഖലയിൽ കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും ഭരണകൂട ഭീകരതയും അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഈ നിയമപോരാട്ടം. നോയിഡ സംഭവം രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാ ഉറപ്പുകൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. നോയിഡയിലെ ഈ മനുഷ്യത്വവിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ തൊഴിൽ സംഘടനകളുടെ ഭാഗത്തുനിന്നും ഉയരുന്നത്.

കേരളം മാലിന്യസംസ്‌കരണ രംഗത്ത് കൈവരിച്ചത് വലിയ കുതിപ്പെന്ന് കണക്കുകൾ. തദ്ദേശ വകുപ്പിനുകീഴിലെ ക്ലീൻ കേരള കമ്പനിയുടെ വാർഷിക...
29/04/2026

കേരളം മാലിന്യസംസ്‌കരണ രംഗത്ത് കൈവരിച്ചത് വലിയ കുതിപ്പെന്ന് കണക്കുകൾ. തദ്ദേശ വകുപ്പിനുകീഴിലെ ക്ലീൻ കേരള കമ്പനിയുടെ വാർഷിക വരുമാനം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒമ്പതുമടങ്ങ് വർധിച്ചു. 2021-22 സാമ്പത്തികവർഷം 7.37 കോടിയായിരുന്നു വരുമാനം. 2025-26-ൽ വാർഷിക വരുമാനത്തിൽ 66.39 കോടിയായി വർധിച്ചു. 2022-23ൽ 29.5 കോടിയും 2023-24ൽ 46.2 കോടിയും 2024-25ൽ 63.1 കോടിയുമായിരുന്നു വരുമാനം.
മാലിന്യശേഖരണരംഗത്ത് 3.36 മടങ്ങ് വർധനയുണ്ടായി. 2021-22-ൽ 21,839 ടൺ മാലിന്യമാണ് ശേഖരിച്ചത്. നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്‌തതിന്റെ ഫലമായി 2025--26ൽ മാലിന്യശേഖരണം 73,403 ടണ്ണായി ഉയർന്നു. ഇതിൽത്തന്നെ തരംതിരിച്ച് പുനരുപയോഗ യോഗ്യമാക്കിയ മാലിന്യത്തിന്റെ അളവ് അഞ്ചുവർഷംമുന്പ് 5587 ടണ്ണായിരുന്നത് ഇപ്പോൾ 37,853 ടണ്ണിലെത്തി-577 ശതമാനം വളർച്ച. 2021ൽ ആകെ ശേഖരിച്ച മാലിന്യത്തിന്റെ 25.6 ശതമാനംമാത്രം തരംതിരിച്ചിരുന്ന സ്ഥാനത്ത് 51.6 ശതമാനമായി ഉയർന്നു.
ഗ്ലാസ് മാലിന്യശേഖരണം അഞ്ചുവർഷത്തിനിടെ 213 ടണ്ണിൽനിന്ന് 2389 ടണ്ണായി. കൂടാതെ, തുണിമാലിന്യശേഖരണത്തിൽ മൂന്നുമടങ്ങ് വർധനയും ഇ-മാലിന്യശേഖരണത്തിൽ 150 ശതമാനത്തിലധികം വളർച്ചയും നേടി. പുനഃചംക്രമണയോഗ്യമല്ലാത്ത മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി രണ്ട് ആർഡിഎഫ് പ്ലാൻ്റുകളുമായും ഒന്‌പത് സിമൻ്റ് പ്ലാൻ്റുകളുമായും കരാറുണ്ട്. ഇതിനുപുറമെ 3625.159 ടൺ ഷഡഡ് പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുകയും ഇതുപയോഗിച്ച് സംസ്ഥാനത്ത് 5926 കിലോമീറ്റർ റോഡ് നിർമിക്കുകയും ചെയ്തു. ഹരിതകർമസേനയ്ക്ക് അഞ്ച് സാമ്പത്തികവർഷങ്ങളിലായി 38.88 കോടി രൂപയാണ് കൈമാറിയത്.

അമേരിക്കൻ യുദ്ധവെറിയും മാറുന്ന ലോകവും....എറണാകുളം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ടി കെ രാമകൃഷ്ണൻ കൾച്ചറൽ...
28/04/2026

അമേരിക്കൻ യുദ്ധവെറിയും മാറുന്ന ലോകവും....

എറണാകുളം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ടി കെ രാമകൃഷ്ണൻ കൾച്ചറൽ സെൻ്ററിൽ വച്ച് നടത്തുന്ന പ്രഭാഷണ പരിപാടി സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി 2026 മെയ് 2 ന് വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും.

സൈന്യത്തിലേക്ക് യുവജനങ്ങളെ വാര്‍ത്തെടുക്കുന്ന സൈനിക സ്‌കൂളുകളുടെ നടത്തിപ്പും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി മോദി സര്‍ക്...
28/04/2026

സൈന്യത്തിലേക്ക് യുവജനങ്ങളെ വാര്‍ത്തെടുക്കുന്ന സൈനിക സ്‌കൂളുകളുടെ നടത്തിപ്പും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി മോദി സര്‍ക്കാര്‍. അദാനി ഗ്രൂപ്പിന് സൈനിക സ്‌കൂള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ആന്ധ്രാപ്രദേശിലെ അദാനി വേള്‍ഡ് സ്‌കൂളിനാണ് അംഗീകാരം.
നെല്ലൂര്‍ ജില്ലയിലെ കൃഷ്ണപട്ടണം തുറമുഖത്തിന് സമീപമാണ് അദാനി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അദാനി ഗ്രൂപ്പാണ് ഈ തുറമുഖവും നിയന്ത്രിക്കുന്നത്. അദാനി കമ്മ്യൂണിറ്റി എംപവര്‍മെന്റ് ഫൗണ്ടേഷന് കീഴിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം. ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയാണ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍.
സൈന്യത്തെ സംഘപരിവാര്‍വല്‍ക്കരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് നീക്കമെന്ന വിമര്‍ശം ശക്തമായി. സൈന്യത്തിന്റെ മതനിരപേക്ഷ സ്വഭാവം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ശക്തം. സൈനിക സ്‌കൂളിന്റെ നടത്തിപ്പാവകാശം ലഭിച്ചതോടെ വലിയ സാന്പത്തിക സഹായം സര്‍ക്കാരില്‍ നിന്ന് അദാനി ഗ്രൂപ്പിന് ലഭിക്കും.
വര്‍ഷം പത്തുലക്ഷം രൂപ വീതം പരിശീലന ഗ്രാന്റ് സ്‌കൂളിന് നല്‍കും. വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസിന്റെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും. ഈയിനത്തില്‍ പ്രതിവര്‍ഷം സ്‌കൂളുകള്‍ക്ക് 1.2 കോടി രൂപ ധനസഹായം സര്‍ക്കാരില്‍നിന്ന് ലഭിക്കും. ഇതിനുപുറമെ വാര്‍ഷിക ഫീസായി രണ്ടര ലക്ഷം രൂപ വരെ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കൂളുകള്‍ വാങ്ങുന്നുണ്ട്.
2021ലാണ്. സൈനിക സ്‌കൂള്‍ നടത്താന്‍ സ്വകാര്യ കന്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. ആ വര്‍ഷത്തെ ബജറ്റില്‍ 100 സൈനിക സ്‌കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്ന 40 സ്‌കൂളില്‍ 25 എണ്ണവും( 62 ശതമാനം) ലഭിച്ചിരിക്കുന്നത് സംഘപരിവാര്‍ കൂട്ടാളികള്‍ക്കാണ്.

മലേഗാവ് സ്‌ഫോടനത്തിലെ പ്രതികള്‍ക്ക് പരിശീലനം നല്‍കിയതിന്റെ പേരില്‍ പ്രതിസ്ഥാനത്തുള്ള നാഗ്പുരിലെ ഭോന്‍സാല മിലിട്ടറി സ്‌കൂളിനും സൈനിക് സ്‌കൂള്‍ അംഗീകാരം നല്‍കി. 11 സ്‌കൂളുകള്‍ ബിജെപി നേതാക്കള്‍ക്ക് ലഭിച്ചു.
ബിജെപി നേതാവും അരുണാചല്‍ മുഖ്യമന്ത്രിയുമായ പേമ ഖണ്ഡു, തീവ്ര ഹിന്ദുത്വ പ്രചാരകയായ സാധ്വി ഋതംബര, ഗുജറാത്ത് സ്പീക്കര്‍ ശങ്കര്‍ ചൗധരി, ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി അശോക്കുമാര്‍ ഭവസംഗ്ഭായ് ചൗധരി, യുപി ബിജെപി എംഎല്‍എ സരിത ബദൗരി തുടങ്ങിയവരാണ് സൈനിക് സ്‌കൂള്‍ കൈക്കലാക്കിയത്. ബാക്കി ആറ് സ്‌കൂളുകള്‍ ലഭിച്ചത് ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകള്‍ക്കും സംഘപരിവാറിന്റെ വേണ്ടപ്പെട്ടവര്‍ക്കുമാണ്.

Address

CPIM LC OFFICE P SUNDARAYYA MANDIRAM , ARAYANKAV
Amballur
682315

Telephone

+919656682044

Website

Alerts

Be the first to know and let us send you an email when CPIM ആമ്പല്ലൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM ആമ്പല്ലൂർ:

Share