DYFI പഴയങ്ങാടി വടക്ക് യൂണിറ്റ്

  • Home
  • India
  • Ambalapuzha
  • DYFI പഴയങ്ങാടി വടക്ക് യൂണിറ്റ്

DYFI പഴയങ്ങാടി വടക്ക് യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പഴയങ്ങാടി വടക്ക് യൂണിറ്റ്, Political organisation, purakkad, Ambalapuzha.

ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി തട്ടി കൊണ്ടുപോയി കൊല ചെയ്ത അഞ്ചു വയസുകാരി ചാന്ദ്നിക്ക് ആദരാഞ്ജലികൾ 💐
29/07/2023

ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി തട്ടി കൊണ്ടുപോയി കൊല ചെയ്ത അഞ്ചു വയസുകാരി ചാന്ദ്നിക്ക്
ആദരാഞ്ജലികൾ 💐

കേരളത്തിൽ വർഗീയ വിദ്വേഷ പ്രചരണങ്ങൾ സംഘടിപ്പിച്ചു  കലാപ കലുഷിതമായ അന്തരീക്ഷത്തിലേക്ക് കൊണ്ടു പോകാൻ RSS ബി ജെ പി സംഘ പരിവാ...
11/04/2023

കേരളത്തിൽ വർഗീയ വിദ്വേഷ പ്രചരണങ്ങൾ സംഘടിപ്പിച്ചു കലാപ കലുഷിതമായ അന്തരീക്ഷത്തിലേക്ക് കൊണ്ടു പോകാൻ RSS ബി ജെ പി സംഘ പരിവാർ ശക്തികൾ തുടർച്ചയായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തിയിട്ടുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞ ചില കാര്യങ്ങൾ മുസ്ലിം സമം ഭീകരവാദി എന്ന തലത്തിലേക്കാണ് കൊണ്ടു പോവുന്നത്. ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷത ശക്തിപ്പെടുത്താൻ ഡി വൈ എഫ് ഐ നേതൃനിരയിൽ പ്രവർത്തിച്ച മുഹമ്മദ് റിയാസിനെതിരെ ഹീനമായ ആക്ഷേപമാണ് നടത്തിയത്. ഒരു ജനപ്രതിനിധി കൂടിയായ അദ്ദേഹത്തെ മതം മാത്രം അടിസ്ഥാനപ്പടുത്തി ആക്ഷേപിക്കുന്ന ആർ.എസ്.എസ് വർഗ്ഗീയത നവോത്ഥാന കേരളം അംഗീകരിക്കില്ല.
ഇന്ത്യയിലാകെ ന്യൂനപക്ഷ വേട്ട നടത്തിയ സംഘ പരിവാർ കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി ക്രിസ്ത്യൻ ന്യൂനപക്ഷ പ്രേമവുമായി വന്നിരിക്കയാണ്.
RSS മുഖമാസികയായ ഓർഗനൈസർ ക്രിസ്തുമസ്സ് ആഘോഷത്തെ വിനാശകരമായ ആഘോഷം എന്നാണ് വിശേഷിപ്പിച്ചത്.
ലോകം മുഴുവൻ ബഹുമാനിച്ച മദർ തെരേസയെ കള്ളപ്പണക്കാരിയെന്നും അവർക്ക് നൽകിയ ഭാരത രത്ന തിരിച്ചെടുക്കണമെന്നും ഇവർ പറഞ്ഞിരുന്നു. കേരളത്തിലെ ക്രിസ്ത്യാനികളെ കുരിശ് കൃഷിക്കാരെന്ന് കെ.സുരേന്ദ്രൻ മുമ്പ് വിശേഷിപ്പിച്ചിട്ടുണ്ട്. ഒളവണ്ണയിൽ ഉൾപ്പെടെ ക്രിസ്ത്യൻ മത വിശ്വാസികൾ കേരളത്തിലും ആക്രമിക്കപ്പെട്ടു.
രാജ്യത്തുടനീളം 2022 ൽ മാത്രം 598 അക്രമങ്ങൾ ക്രിസ്ത്യൻ മതസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ ഉണ്ടായിട്ടുണ്ട്.. ഇവരുടെ ഹീനമായ വർഗ്ഗീയ പ്രചരണങ്ങളെ പ്രബുദ്ധ കേരളം തുറന്ന് കാട്ടും.
രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമങ്ങൾ തുറന്ന് കാട്ടാൻ ഓർമ്മപ്പെടുത്തൽ എന്ന പേരിൽ ഡി വൈ എഫ് ഐ പരിപാടി സംഘടിപ്പിക്കും.
RSSന്റെ അരമന ലക്ഷ്യം വെച്ചുള്ള നടത്തം കോഴിക്കൂട് ലക്ഷ്യം വെച്ചുള്ള കുറുക്കന്റെ നടത്തത്തിന് സമാനമാണ്.
RSS നെതിരെ പ്രതികരിക്കുന്ന മുസ്ലീം നാമധാരികളെ ഭീകരവാദികളാക്കി ചിത്രീകരിക്കുന്ന ഹീനമായ വർഗ്ഗീയത കേരളം തിരിച്ചറിയുകയും. ഇത്തരം വർഗ്ഗീയ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മധുവിന് നീതിയെത്തുന്നു.അട്ടിമറിക്കപ്പെട്ടു പോകുന്ന ഒരു ഘട്ടത്തിൽ നിന്നും സർക്കാറിന്റെയും  പോലീസിന്റെയും ജാഗ്രതയും ഇച്ഛാശ...
04/04/2023

മധുവിന് നീതിയെത്തുന്നു.

അട്ടിമറിക്കപ്പെട്ടു പോകുന്ന ഒരു ഘട്ടത്തിൽ നിന്നും സർക്കാറിന്റെയും പോലീസിന്റെയും ജാഗ്രതയും ഇച്ഛാശക്തിയും ആണ് അട്ടപ്പാടി മധു കൊലക്കേസിൽ ഒടുവിൽ നീതിയുടെ വാതിലുകൾ തുറക്കപ്പെടാൻ കാരണമായത്.
സാക്ഷികളുടെ കൂറുമാറ്റവും ഭീഷണിയും മറി കടന്ന് നീതിയെത്തുന്നു.
മധുവിന്റെ വീട് സന്ദർശിക്കവെ നീതി ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
കേരളം ആ ഉറപ്പ് പാലിച്ചിരിക്കുന്നു.

അഭിവാദ്യങ്ങൾ ❤️🚩
11/03/2022

അഭിവാദ്യങ്ങൾ ❤️🚩

27/08/2021

പുതിയ കാലത്തിൽ നമ്മളിൽ പലരും റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിർദേശങ്ങളും റേറ്റിങ്ങും ആർക്കും കാണാവുന്ന വിധം പരസ്യവുമാണ്. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നു.

സമാന രീതിയിൽ, സർക്കാർ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുകയാണ്. അതിനാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ 'എന്റെ ജില്ല' ആപ്പ് ആരംഭിച്ചത്.

ഈ ആപ്പിലൂടെ, പൗരന്മാർക്ക് സർക്കാർ ഓഫീസുകൾ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവലോകനങ്ങൾ രേഖപ്പെടുത്താം. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിങ് നൽകാനും സാധിക്കും.

രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും. അതിനാൽ നിങ്ങളുടെ അഭിപ്രായങ്ങൾ നല്ല പ്രകടനം നടത്തുന്നവർക്ക് പ്രചോദനമാകും. മറ്റുള്ളവരെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കും.

അവലോകനങ്ങൾ നിരീക്ഷിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേൽനോട്ടം വഹിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'എന്റെ ജില്ല' ആപ്പ് ഡൗൺലോഡ് ചെയ്യുക, മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് പൊതു സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും ആരംഭിക്കുക. മൊബൈൽ നമ്പർ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് താല്പര്യം ഉണ്ടെങ്കിൽ മാത്രമേ അത് വെളിപ്പെടുത്തൂ.

താഴെ കാണുന്ന ലിങ്കിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.

https://play.google.com/store/apps/details?id=org.nic.entejilla&hl=en_IN&gl=US

27/08/2021

കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർഭരണം എന്ന ചരിത്രദൗത്യം സമ്മാനിച്ചതിന്റെ നൂറാം ദിവസമാണ് ഇന്ന്. 2016ൽ ആരംഭിച്ച നവകേരള സൃഷ്ടിയുടെ തുടർച്ചയാണ് അതിലൂടെ ഉണ്ടായിട്ടുള്ളത്. നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആയിരിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമാണ് ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനുള്ളത്.

വൈജ്ഞാനിക സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ വാർത്തെടുക്കുകയാണ്. അതിന്റെ അടിസ്ഥാനമൊരുക്കിക്കൊണ്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിയും വിജ്ഞാന വിസ്‌ഫോടനത്തിന്റെ പ്രയോജനം നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ ലഭ്യമാകുന്ന വിധത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ സാർവത്രികമായി ലഭ്യമാക്കിയും ഒരു സമൂഹമെന്ന നിലയ്ക്ക്‌ മുന്നേറുകയാണ് നാം.

ഈ മുന്നേറ്റത്തിൽ നാമൊറ്റക്കെട്ടായി നിൽക്കുക എന്നത് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാത്തരം വർഗീയ വിദ്വേഷ വിധ്വംസക പ്രവർത്തനങ്ങളെയും അകറ്റിനിർത്താൻ സർക്കാർതന്നെ ഈ ഘട്ടത്തിൽ മുൻകൈ എടുക്കുന്നത്. അതാകട്ടെ കോവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തിൽ അനിവാര്യമാണുതാനും. പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നത്.

ആത്മാഭിമാനത്തോടെ എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പദ്ധതികൾ പൂർത്തീകരണത്തോട്‌ അടുക്കുകയാണ്. ഈ സർക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽത്തന്നെ തീരുമാനിച്ച അതിദാരിദ്ര്യ നിർമാർജനം, വാതിൽപ്പടി സേവനം, സ്ത്രീകളുടെ ഗാർഹിക ജോലിഭാരം കുറയ്ക്കൽ എന്നിവ ഉടൻതന്നെ പ്രാവർത്തികമാകും. അതോടൊപ്പം എല്ലാവർക്കും ഭൂമി, ഭവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ഇടപെടലും മുന്നോട്ടുകൊണ്ടുപോവുകയാണ്. അത്തരത്തിൽ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു നവകേരളമാണ് വിഭാവനം ചെയ്യുന്നത്.

കാർഷിക, വ്യാവസായിക, ഐറ്റി, ടൂറിസം മേഖലകളിൽ കേരളത്തിനുള്ള തനതു സാധ്യതകളെ പ്രയോജനപ്പെടുത്തി ഉൽപ്പാദനം വർധിപ്പിക്കാനും തൽഫലമായി സൃഷ്ടിക്കപ്പെടുന്ന അധികവിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനുതകുന്ന പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ നൂറു ദിവസംകൊണ്ട് തുടക്കം കുറിച്ചിരിക്കുന്നത്. അവയിലെല്ലാം കേരളത്തിലെ ജനങ്ങളുടെയാകെ അഭൂതപൂർവമായ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

തുടർന്നും ഒരുമിച്ചുനിന്ന് ലോകത്തിനുതന്നെ മാതൃകയാകുന്ന വിധത്തിൽ ബദൽ നയങ്ങൾ നടപ്പാക്കി മുന്നേറാം എന്ന പ്രതിജ്ഞ എടുത്തുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണത്തിന്റെ ഈ നൂറാം ദിവസത്തെ നമുക്ക് അന്വർഥമാക്കാം.

സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിക്ക് രൂപരേഖയായി. വിദ്യാസമ്പന്നരുടെ തൊഴില്‍...
26/08/2021

സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിക്ക് രൂപരേഖയായി. വിദ്യാസമ്പന്നരുടെ തൊഴില്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന കേരള നോളജ് ഇക്കണോമി മിഷന്‍ പദ്ധതിയാണ് ഒരുങ്ങുന്നത്. പദ്ധതി രേഖ സെപ്തംബര്‍ മൂന്നാംവാരം സര്‍ക്കാര്‍ പരിഗണിക്കും.

Address

Purakkad
Ambalapuzha
688561

Website

Alerts

Be the first to know and let us send you an email when DYFI പഴയങ്ങാടി വടക്ക് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share