03/09/2023
KSRTC ജീവനക്കാരുടെ ഗുണ്ടയാസം -
AIYF ഇടപെടലിൽ പരിഹാരം....
ആലുവ :കഴിഞ്ഞ ദിവസം രാത്രി കളമശ്ശേരിയിൽ നിന്ന് ആലുവയ്ക്ക് KSRTCയിൽ യാത്ര ചെയ്ത ഒരു യാത്രക്കാരനെതിരെ KSRTC ജീവനക്കാരുടെ കയ്യേറ്റശ്രമവും അസഭ്യവർഷവും. ആലുവയിൽ ടിക്കറ്റ് എടുത്ത തനിക്ക് ബസ് സ്റ്റാന്റിലാണ് ഇറങ്ങേണ്ടത് എന്നറിയിച്ചപ്പോൾ അത് നിഷേധിക്കുകയും, ആലുവബൈപ്പാസിൽ ഇറക്കി വിടാൻ ശ്രമിച്ചപ്പോൾ തയ്യാറാകാതിരുന്ന യാത്രക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തി "നീ ഞങ്ങൾ നിർത്തുന്നിടത് ഇറങ്ങിയാൽ മതിയെടാ " എന്ന് ആക്രോശിച്ചുകൊണ്ട് യാത്രക്കാരനെ ആലുവയിൽ ഇറക്കാതെ അങ്കമാലി വരെ വണ്ടി നിർത്താതെ ഓടിച്ച് ജീവനക്കാർ. സംഭവം അറിഞ്ഞെത്തിയ AIYF ജില്ലാ കമ്മിറ്റി അംഗം ജെ പി അനൂപ്, AIYF നെടുമ്പാശേരി മേഖല പ്രസിഡന്റ് .അജിത് എം.എ, CPI പ്രവർത്തകൻ എസ്.ജയകുമാർ തുടങ്ങിയവർ അങ്കമാലി ഡിപ്പോയിൽ എത്തുകയും ജീവനക്കാരുടെ നടപടിയെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് യാത്രക്കാരനെ തിരിച്ച് ആലുവ ബസ് സ്റ്റാൻഡിൽ എത്തിക്കാം എന്ന് സ്റ്റേഷൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ ഉറപ്പ് നൽകി. ബസിലെ മറ്റു യാത്രക്കാർക്ക് അടക്കം അസൗകര്യങ്ങൾ സൃഷ്ടിക്കുന്ന ഒരു ചെറിയ വിഭാഗം KSRTC ജീവനക്കാരുടെ കാര്യക്ഷമമല്ലാത്ത ഇത്തരം പെരുമാറ്റമാണ് സാധാരണക്കാരെ KSRTC യിൽ നിന്ന് അകറ്റുന്നതെന്നും, സംസ്ഥാനത്ത് ഇന്ന് KSRTC നേരിടുന്ന സാമ്പത്തതിക പ്രശ്നങ്ങൾക്ക് ഇവരും ഉത്തരവാദികളാണെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം AIYF ന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തുമെന്നും ജെപി. അനൂപ് അറിയിച്ചു. ആലുവ സ്റ്റാൻഡിൽ പ്രവേശികാതെ വനിതകൾ അടക്കമുള്ള യാത്രക്കാരെ അസമയങ്ങളിൽ പോലും ആലുവ ബൈ-പാസ്സിൽ ഇറക്കിവിടുന്നത് പതിവാണ്.