05/06/2021
വളരെ അഭിമാനത്തോടെയാണ് 2019ലെ സംസ്ഥാന സർക്കാരിന്റെ ഈ മാധ്യമ പുരസ്‌കാര വാർത്ത ഞങ്ങൾ അറിയുന്നത്......
അന്ന് ഒരു ജൂലൈ 16റാം തിയതി ആയിരുന്നു.വൈപ്പിൻ ഗവണ്മെന്റ് കോളേജിലെ മൂന്നാമത്തെ ബാച്ചിന്റെ പ്രവേശനദിവസമായിരുന്നു അത്. ആ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് ഒരു സ്വീകരണം നൽകാൻ AISF VGC യൂണിറ്റ് തീരുമാനിച്ചു. നവാഗതർക്ക് അല്പം മധുരവും കുറച്ചു സമ്മാനങ്ങളുമായാണ് ഞങ്ങൾ അവിടെയെത്തിത്.ആ ക്യാമ്പയിനുശേഷം നവാഗതരുമായി സംവദിക്കാൻ തൊട്ടടുത്ത ദിവസമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.ഒരു ബുധനാഴ്ച്ച ദിവസമായിരുന്നു അത്, തലേദിവസം തീരുമാനിച്ചത് അനുസരിച്ചു സഖാവ് അഫ്രിദിയും, വിഷ്ണുവും ഞാനും ക്യാമ്പസ്സിൽ എത്തി. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികളെ കാണാൻ ഞങ്ങൾ ആ ക്ലാസ്സിലേക്ക് എത്തിയതും തൊട്ട് പിന്നാലെ SFIക്കാരും ക്ലാസ്സ് മുറിയിലേക്ക് പ്രവേശിച്ചു. തുടർന്ന് "നീയൊന്നും ഇവിടെ ഒരു പാർട്ടിയും ഉണ്ടാക്കില്ല" എന്ന് ആക്രോഷിച്ചുകൊണ്ട് അവർ ഞങ്ങളെ ആക്രമിച്ചു. ക്യാമ്പസ്സിൽ നിന്ന് റോഡിലേക്ക് വലിച്ചിഴച്ചു... അവരുടെ കൂട്ടമായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഞങ്ങളെ പ്രാദേശിക പാർട്ടി സഖാക്കൾ ചേർന്ന് ഞാറക്കൽ ഗവണ്മെന്റ് ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി.അപ്പോഴേക്കും പാർട്ടി സെക്രട്ടറി ശിവദാസൻ മാഷും, കെ എസ് ജയദീപും, ഡയസ്റ്റസ് കോമത്തും എല്ലാം അവിടെ എത്തിയിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് അന്നത്തെ AISF ജില്ലാ സെക്രട്ടറി അസലഫ് പാറേക്കാടനും, സി എ ഫയാസ്, ജയരാജ്,സൗമ്യ തുടങ്ങിയ നിരവധി സഖാക്കളും ഞങ്ങളെ കാണാനെത്തി. അതേസമയം ഞങ്ങളെ കൊല്ലുമെന്ന് ഭീക്ഷണി ഉയർത്തികൊണ്ട് നിരവധി സാമൂഹ്യവിരുദ്ധരും, നാട്ടിലെ പ്രധാനപ്പെട്ട ചില മയക്കുമരന്നു മാഫിയസംഘനേതാക്കന്മാരും അവിടെ എത്തി.DYFIയുടെ പ്രാദേശിക നേതാക്കന്മാർ ആണ് എന്നായിരുന്നു ഈക്കൂട്ടരുടെ അവകാശവാദം. ഞങ്ങളെ കാണാനെത്തിയ പാർട്ടി സഖാക്കളെയും ആക്രമിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വൈകിട്ട് 7മണിയോടെ CPI ജില്ലാ സെക്രട്ടറി സഖാവ് പി രാജുവും ഞങ്ങളെ സന്ദർശിക്കാനെത്തി. സംഭവം നടന്നിട്ട് 7മണിക്കൂറോളും പിന്നിട്ടിട്ടും ഞാറക്കൽ സ്റ്റേഷനിൽ നിന്നും ആരും മൊഴി എടുക്കാൻ എത്തിയിരുന്നില്ല. തുടർന്ന് രാജു സഖാവിന്റെ ഇടപെടലിലൂടെ കമ്മിഷണർ ഓഫീസിൽ നീന്ന് ഉദ്യോഗസ്ഥർ അവിടെ മൊഴി എടുക്കാനായി എത്തി.എന്നാൽ ഈസമയം ആശുപത്രിയിക്ക് പുറത്ത് തടിച്ചുകൂടിയ സാമൂഹ്യവിരുദ്ധർ ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നിൽ അവരുടെ ഇരുചക്രവാഹനങ്ങൾ മാർഗ്ഗതടസമായി കൊണ്ടുവച്ചു. ജില്ലാ സെക്രട്ടറിയുടെ വാഹനം ആശുപത്രി വളപ്പിൽ നിന്ന് പുറത്ത് കടക്കാൻ അനുവദിക്കില്ല എന്നായിരുന്നു അവരുടെ സമീപനം. അത് പാർട്ടി സഖാക്കൾ ചോദ്യം ചെയ്യാൻ ശ്രമിച്ചതും അവിടെ ഒരു സംഘർഷ സാഹചര്യത്തിൽ എത്തിയതും സംഭവ സ്ഥലത്തു കൃത്യം സമയത്ത് എത്തിയ ഞാറക്കൽ CI മുരളിയുടെ നാടകമായിരുന്നു ആ രാത്രിയിൽ അരങ്ങേറിയത്.സാമൂഹ്യവിരുദ്ധരുടെ പക്ഷം ചേർന്നുള്ള CIയുടെ നീക്കങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് പിറ്റേദിവസം നടക്കാനിരുന്ന പാലാരിവട്ടം പാലത്തിന്റെ അഴിമതിക്കെതിരെ ആരഞ്ഞുകൊണ്ട് LDF നടത്താനിരുന്ന സമരത്തിൽ നിന്ന് CPI ജില്ലാ കൌൺസിൽ വിട്ടുനിന്നതോടെ സംഭവം മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് എത്തി.
ജൂലൈ 23നാം തിയതി ഞാറക്കൽ CI മുരളിയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് CPI ജില്ലാ കൌൺസിൽ നടത്തിയ സമരം നടന്നത്. കൊച്ചി DIG ഓഫീസിലേക്ക് പാർട്ടി നയിച്ച സമരത്തിൽ ആയിരക്കണക്കിന് സഖാക്കൾ അണിനിരന്നു. സമരം ഉൽഘടനത്തിനുശേഷം പോലീസ് തീർത്ത ബാരിക്കേഡുകൾ സഖാക്കൾ മറച്ചിട്ടതിനെ തുടർന്ന് പോലീസ് നടത്തിയ നരനായാട്ടിൽ ജില്ലാ സെക്രട്ടറി പി രാജു, മുൻ എംഎൽഎ എൽദോ എബ്രഹാം, അസിസ്റ്റന്റ് സെക്രട്ടറി കെ എൻ. സുഗതൻ, ടിസി. സഞ്ജിത്, അസലഫ് പാറേക്കാടൻ തുടങ്ങിയവർക്ക് ഗുരുതര പരിക്കും നിരവധി സഖാക്കൾ ധാരാളം പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഖാവ് എൽദോയുടെ ഇടത് കൈയുടെ മുട്ടിന് പൊട്ടൽ ഏറ്റപ്പോൾ,പോലീസുകാർ തങ്ങൾ അത് ചെയ്തട്ടില്ല എന്നായി. ആ നിഷേധം അവർ ജില്ലാ കളക്ടറുടെ മുന്നിലും ആവർത്തിച്ചു.SI വിപിൻദാസ് എംഎൽഎക്കെതിരെ ലാത്തിചാർജ് നടത്തുന്ന ചിത്രം ഇതിനോടകം മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലെല്ലാം പ്രചരിച്ചിരുന്നു. എറണാകുളത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ആ ചിത്രങ്ങളിലൂടെ സംഭവം വിശദീകരിച്ചു. SI വിപിൻദാസ് സഖാവ് എൽദോയെ ആക്രമിക്കുന്ന ആ ഒരു ചിത്രം സംഭവത്തിലെ സത്യാവസ്ഥ ലോകത്തോട് വിളിച്ചോതി. ദൃക്‌സാക്ഷികളുടെ മൊഴികളൊന്നും ഒരു തെളിവായി അവതരിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചില്ല.
സംസ്ഥാനത്തെ ഒട്ടുമിക്ക പത്രമാധ്യമങ്ങളും സംഭവസ്ഥലത്തുനിന്ന് ദൃശ്യങ്ങൾ പകർത്തിയെങ്കിലും സഖാവ് എൽദോയെ ആക്രമിക്കുന്ന ചിത്രം പകർത്താൻ കഴിഞ്ഞില്ല എന്നിടത്താണ് ആ ചിത്രത്തിന്റെ പ്രസക്തി.പോലീസിന്റെ ജലഭീരങ്കിക്കും ലാത്തിചാർജിനും ഇടയിലൂടെ ഈ ചിത്രം പകർത്തിയതോ...ജനയുഗം കൊച്ചി എഡിഷൻ ചീഫ് ഫോട്ടോഗ്രാഫർ വിഎൻ. കൃഷ്ണപ്രകാശും...അത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പ്രവർത്തകർക്കും ഏറെ അഭിമാനത്തോടെ ഓർക്കാൻ സാധിക്കുന്ന ഒന്നാണ്. ഇന്ന് ഈ സംഭവങ്ങൾ ഞാൻ ഓർത്തെടുക്കുന്നതും മറ്റൊരു അഭിമാനനേട്ടം ശ്രീ വിഎൻ. കൃഷ്ണപ്രകാശ് കൈവരിച്ചപ്പോളാണ്.2019ലെ സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം പകർത്തിയ സമരം എന്ന ആ ചിത്രം അവാർഡിന് അർഹമായി... അതെ അർഹതക്കുള്ള അംഗീകാരമാണ്... അദ്ദേഹത്തിന്റെ ഈ നേട്ടത്തിൽ നമുക്ക് അഭിമാനിക്കാം... ശ്രീ വിഎൻ പ്രകാശിന് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം സഖാവ് എൽദോ എബ്രഹമിന്റെ ഒരു പ്രതികരണം ഞാനിവിടെ ആവർത്തിക്കട്ടെ...
"സി.പി.ഐ.യുടെ വ്യക്തിത്വത്തെ ആര് ചോദ്യം ചെയ്താലും ഞങ്ങൾ നേരിടും. ഞങ്ങളുടെ ചരിത്രം സമരങ്ങളുടേതാണ്.
പൂർവ്വികർ കാണിച്ച് നൽകിയ വഴിയെ സഞ്ചരിക്കും. ലാത്തിയും ,ഗ്രനേഡും, തോക്കും ഞങ്ങൾ ധാരാളം കണ്ടിട്ടുണ്ട്. ഭയന്ന് ഓടുക ഞങ്ങളുടെ ശീലമല്ല.ശരിക്ക് വേണ്ടിയുള്ളേ പോരാട്ടം ഇനിയും ഞങ്ങൾ തുടരും."
ഈ വാക്കുകളെ ഞങ്ങൾ അന്ന് നെഞ്ചിലേറ്റിയത്കൊണ്ടാവാം പിന്നീട് പലവട്ടം അക്രമരാഷ്ട്രീയത്തിന്റെ വക്താക്കൾ ഞങ്ങളെ വളഞ്ഞിട്ടാക്രമിച്ചപ്പോഴും ഞങ്ങൾ തളർന്നില്ല...ചെങ്കൊടി താഴ്ത്തിയതുമില്ല...
ഈ കലാലയത്തിൽ ഞങ്ങൾ നേരിട്ട ഒരു ഭീഷണിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിമാനപ്രശ്നമായി കണ്ടുകൊണ്ട് പാർട്ടിയും നേതൃത്വവും നയിച്ച ഈ സമരം വൈപ്പിൻ കോളേജിലെ സംഘടനയുടെ വളർച്ചയെ എത്രത്തോളം സ്വാധീനം ചെലുത്തി എന്നത് വിലയിരുത്തിയാൽ ഇന്ന് കലാലയത്തിൽ നാം കൈവരിച്ച സംഘടനശേഷി അതിന്റെ തെളിവാണ്...
ഇന്ന് ഈ സംസ്ഥാന പുരസ്‌കാരത്തിന്റെ നിറവിൽ ഏറെ ആവേശത്തോടെയാണ് ഞാനിത് എഴുതുന്നത്. കോഴ്സിന്റെ ഭാഗമായ ജേർണലിസം ഇന്റേൺഷിപ്പിന് ജനയുഗം കൊച്ചി ബ്യൂറോയിൽ എത്തുമ്പോഴാണ് കൃഷ്ണപ്രകാശേട്ടനെ ആദ്യമായി പരിചയപെടുന്നത്. ഇന്ന് VGC യൂണിറ്റ് കമ്മിറ്റിയുടെ പേരിൽ അഭിനന്ദനങ്ങൾ അറിയിക്കാൻ സാധിച്ചതിൽ അഭിമാനം.....
അഭിനന്ദനങ്ങൾ കൃഷ്ണപ്രകാശേട്ടാ❤️
ആന്റണി ടോംസൺ, ബി.എ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥി, വൈപ്പിൻ ഗവണ്മെന്റ് കോളേജ് (AISF വൈപ്പിൻ മണ്ഡലം പ്രസിഡന്റ് ).