Regional Dialysis Centre, Aluva

Regional Dialysis Centre, Aluva Regional dialysis centre is a dream come true for penal patients with financial concerns.

10/04/2014

READ THIS>>

ദാനം ലഭിക്കാൻ വൃക്കയില്ലാതെ മരണത്തിന്റെ നിലയില്ലാക്കയത്തിലേക്ക് താഴ്ന്നുപോകുന്നവന് ലഭിക്കുന്ന കച്ചിത്തുരുമ്പാണ് ഓരോ ഡയാലിസിസും. 1000 മുതൽ 2000 വരെയാണ് അതിന്റെ മാർക്കറ്റ് വില. രോഗ ദുരിതത്തിന്റെ പെരുമഴയിൽ സർവ്വം നഷ്ടമായ പലർക്കും അത് പലപ്പോഴും എത്തിപ്പിടിക്കാനാവാത്ത മോഹമായി മാറുന്നുണ്ട്. അവസാനത്തെ നാണയവും പെറുക്കിയെടുത്ത് ഡയാലിസിസ് ബില്ലടച്ചശേഷം ബസ് പിടിക്കാൻ പണമില്ലാതെ കരയുന്നവർ, ഡയലൈസറിന്റെ സുതാര്യ നാളികളിൽ ജീവരക്തം കയറിയിറങ്ങുമ്പോൾ ഷുഗർ കുറഞ്ഞ് തളർന്നുവീഴുന്ന പ്രിയതമന് ചായവാങ്ങാൻ ചില്ലറയില്ലാതെ വിതുമ്പുന്ന ഇണകൾ, ഡയലിസിസ് കിടക്കയിലിരുന്ന് അടുത്ത ഡയാലിസിസിന് ആരോട് കടം ചോദിക്കും എന്ന് ആകുലപ്പെടുന്ന രോഗികൾ...

ആലുവ താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രാദേശിക ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞചിലവിൽ ഡയാലിസിസ് നടത്താം. സാമ്പത്തികമായി താഴെനിൽക്കുന്ന രോഗികൾ, തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചാൽ 200/- രൂപക്ക് ഡയാലിസിസ് ചെയ്യാവുന്നതാണ്.

Regional dialysis centre is a dream come true for penal patients with financial concerns.

19/03/2014

വൃക്കകൾക്ക് തകരാർ സംഭവിക്കുമ്പോൾ യന്ത്രത്തിന്റെ സഹായത്താൽ രക്തത്തിൽ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും ജലവും നീക്കം ചെയ്യുന്ന പ്രക്രിയയാണ് '''ഡയാലിസിസ്'''. ആരോഗ്യമുള്ള വൃക്ക ശരീരത്തിൽ നിർവ്വഹിക്കുന്ന ചില ധർമ്മങ്ങൾ ഉപകരണസഹായത്തോടെ ചെയ്യുകയാണ് ഡയാലിസിസിൽ. ഇങ്ങനെ, ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ, ലവണങ്ങൾ, അധികമുള്ള ജലം എന്നിവ നീക്കം ചെയ്ത് അവ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനാവും. പൊട്ടാസ്യം, സോഡിയം ബൈകാർബണേറ്റ് തുടങ്ങിയവ പോലുള്ള രാസവസ്തുക്കളുടെ അളവ് ശരീരത്തിൽ സുരക്ഷിതമായി നിലനിർത്തുക, രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങിയവയും ഡയാലിസിസിന്റെ ഗുണങ്ങളാണ്. ചികിത്സയിൽ കൃത്രിമ വൃക്കയുടെ സ്ഥാനമാണ് ഡയാലിസിസിനുള്ളത്. ഹോർമോൺ ഉത്പാദനം പോലെ വൃക്ക നിർവ്വഹിക്കുന്ന മറ്റു സുപ്രധാന ധർമ്മങ്ങൾ നിർവ്വഹിക്കാൻ ഡയാലിസിസിനാവില്ല. ഒരു അർദ്ധതാര്യ തനുസ്തരത്തിന്റെ സഹായത്തോടെ രക്തത്തിലെ മാലിന്യങ്ങൾ മറ്റൊരു മാദ്ധ്യമത്തിലേക്ക് വ്യാപിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. പ്രവർത്തനരീതിയെ അടിസ്ഥാനമാക്കി രണ്ട് തരം ഡയാലിസിസ് നിലവിലുണ്ട് ഹീമോ ഡയാലിസിസും, പെരിറ്റോണിയൽ ഡയാലിസിസും.

Regional Dialysis Centre, Aluva
19/03/2014

Regional Dialysis Centre, Aluva

Address

Regional Dialysis Centre, District Hospital. Aluva, Ernakulam Dist.
Aluva

Alerts

Be the first to know and let us send you an email when Regional Dialysis Centre, Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share