Kainakary

Kainakary Kainakary ,a village in Alappuzha district, Kerala, is famous for its backwaters and houseboat cruise facilities. It is famous for its unspoiled scenic beauty.

Kainakary is one of the Village in Kuttanadu Taluk in Alappuzha District in Kerala State . Kainakary is located 12.8 km distance from its Taluk Main Town Kuttanadu . Kainakary is 5 km far from its District Main City Alappuzha . It is 129 km far from its State Main City Thiruvananthapuram . Kainakary , Thalavadi , Champakkulam , Thakazhi , Edathua , Nedumudi , ... . are the villages along with this

village in the same Kuttanadu Taluk
Kainakary is a village in Kuttanad Taluk in Allappuzha District of Kerala state, was part of the erstwhile Chembakassery dynasty. Five rivers originating from the Western Ghats, including the sacred River Pamba drain into the Vembanad lake in the tip of Kainakary. The lush green coconut trees and paddy fields surrounded by blue water will give a refreshing trip to every tourist. Kainakary is synonymous with Kettuvallam or houseboats. Once a communist bastion, its literacy rate is top compared to many counterparts. Kainakary is famous for its Snake boat race rowers. Near about 15 years back the village lacks a kilometer of tarred road but the scenario has completely changed due to the Alappuzha Changanassery Highway. The major income is still from Agriculture and fishing despite tourism. Blessed Kuriakose Elias Chavara , one of the founding fathers and the first Superior General of C.M.I., born here. Kainakary , a picturesque village in Alappuzha district, Kerala, is famous for its backwaters and houseboat cruise facilities. Exploring this village provides one with one of the best possibilities of enjoying the rural beauty of Kerala.

ഇലക്ഷൻ അടുക്കുന്ന കൊണ്ട് എല്ലാം എന്ത് പെട്ടെന്നാണ് 😂
25/09/2025

ഇലക്ഷൻ അടുക്കുന്ന കൊണ്ട് എല്ലാം എന്ത് പെട്ടെന്നാണ് 😂

കുട്ടനാട്ടിലും കൈനകരിയിലുമല്ലാതെ നാട്ടിലെവിടെയെങ്കിലും ഇങ്ങനെയൊക്കെ നടക്കുമോ.??കുടിവെള്ളം കിട്ടാക്കനിയായതിൽ മടുത്തിട്ട് ...
21/09/2025

കുട്ടനാട്ടിലും കൈനകരിയിലുമല്ലാതെ നാട്ടിലെവിടെയെങ്കിലും ഇങ്ങനെയൊക്കെ നടക്കുമോ.??

കുടിവെള്ളം കിട്ടാക്കനിയായതിൽ മടുത്തിട്ട് ഒരുപറ്റം ചെറുപ്പക്കാർ ചേർന്നു മറ്റാരുടെയും അവകാശങ്ങളെ ഹനിക്കാതെ അവരുടേതായ രീതിയിൽ പ്രതിഷേധിക്കുന്നു.. അത്, തന്നെയും ബാധിക്കുന്ന പ്രശ്നമാകയാൽ സ്ഥലത്തെ ഒരു വികാരിയച്ചനും നല്ല ഉദ്ദേശം കണക്കിലെടുത്ത് അവരുടെ കൂടെ കൂടുന്നു.. പ്രതിഷേധത്തിന്റെ ഭാഗമായി കൈനകരിയിലുള്ള കുടിവെള്ള സംഭരണിയോടെ ചേർന്ന് അവർ ഒരു flex വയ്ക്കുന്നു.. കുടിവെള്ള സംഭരിണിയെന്ന് പറയുന്നതിൽ ഇപ്പോൾ പ്രസക്തിയില്ല, മരപ്പട്ടികളുടെയും വവ്വാലിന്റെയും പൂച്ചകളുടെയുമൊക്കെ വാസസ്ഥലമാണ് അവിടമിപ്പോൾ.. ഇപ്പറഞ്ഞ ജീവികളൊക്കെ മലമൂത്ര വിസർജ്ജനം നടത്തുന്നതും അവിടെത്തന്നെ.. മേൽപ്പറഞ്ഞ ഫ്ലെക്സിൽ പ്രതിപാദിക്കുന്നതും ഈ വിഷയം തന്നെയാണ്.. എന്നാൽ CBL മത്സരം കൈനകരിയിൽ നടക്കാനിരിക്കെ ഇത് പുറം ലോകം അറിയുമെന്ന ഭീതികൊണ്ടാണോ, അല്ല ജാല്യത മറയ്ക്കാനാണോ എന്നറിയില്ല പഞ്ചായത്ത് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ചില നേതാക്കന്മാർ ആ flex നശിപ്പിക്കുന്നു.. അത് ശ്രദ്ധയിൽ പെട്ട ആ ചെറുപ്പക്കാർ അത് വീഡിയോ പിടിച്ച് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നു..
ഇത്രയുമാണ് അവിടെ സംഭവിച്ചത്…

എന്നാൽ ഇക്കാരങ്ങളും അവരുന്നയിച്ച വളരെ പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ചചെയ്യപ്പെടരുതെന്ന ബോധപൂർവ്വകമായ നിർബന്ധത്തിന്റെ പുറത്താവാം ആ പള്ളിയിലച്ചനെയും ആ കൂട്ടം ചെറുപ്പക്കാരെയും കൃത്യമായ അജണ്ടകളോട് കൂടെ ഇപ്പറഞ്ഞ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ കക്ഷിയിലെ ആളുകൾ ചേർന്ന് വർഗീയവാദികളായി ചിത്രീകരിക്കുന്നു.. ആ രാഷ്ട്രീയ കക്ഷിയുടെ തന്നെ യുവജന പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന വ്യക്തികൾ ആ ചെറുപ്പക്കാരെ നിയമപരമായും കായികപരമായും നേരിടുമെന്ന് പറഞ്ഞ് ഭീഷണിയുടെ സ്വരമുയർത്തുന്നു..

ഇന്നാട്ടിൽ പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ പോലും അടിയറവ് വെയ്ക്കാനുള്ള സാഹചര്യങ്ങൾ ഒരു കാരണത്തിലും അംഗീകരിക്കാൻ കഴിയില്ല..

എങ്ങനെ പ്രതികരിക്കാതിരിക്കും, കുടിവെള്ളത്തിനായി ഇട്ടിരിക്കുന്ന പൈപ്പിൽ കുടിവെള്ളം വന്നു കണ്ടിട്ട് 2, 3 വർഷങ്ങളായ വാർഡുകൾ ഉണ്ട് കൈനകരി പഞ്ചായത്തിൽ, അതിൽ കൂടുതലുമുണ്ടാവും, അത്ഭുതമില്ല..
വേറൊരു വശത്ത് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന കൈനകരി ജംഗ്ഷൻ...

തുടർന്ന് വായിക്കാൻ

ഒറിജിനൽ പോസ്റ്റ് ലിങ്ക് : https://www.facebook.com/jimson.john.10/videos/2211200412692440/?app=fbl

അമ്മായിഅമ്മയ്ക്ക് അടുപ്പിലും ആവാം,  മരുമകൾക്ക് വളപ്പിലും പാടിലാന്ന് കേട്ടിട്ടില്ലേ 😂കൈനകരിയുടെ മൂത്ര സംഭരണിയ്ക്കു കാവലായ...
20/09/2025

അമ്മായിഅമ്മയ്ക്ക് അടുപ്പിലും ആവാം, മരുമകൾക്ക് വളപ്പിലും പാടിലാന്ന് കേട്ടിട്ടില്ലേ 😂

കൈനകരിയുടെ മൂത്ര സംഭരണിയ്ക്കു കാവലായി ഞങ്ങളെന്നും ഈ മണ്ണിൽ തന്നെയുണ്ടാകും... മൂത്രം കുടിച്ചു വളരുന്ന നാടിന് താങ്ങായി, മരപ്പട്ടിയ്ക്കും..വവ്വാലിനും ഉറപ്പുള്ള വാസ സ്ഥലമൊരുക്കി.. കൈനകരിക്കായി ഞങ്ങളെന്നുമുണ്ടാകും

പിന്നെ ഒരു കാര്യം കൂടി മൂത്രത്തിന്റെ മൊത്തമായും ചില്ലറയായും ഉള്ള വിതരണം കൈനകരി ഗ്രാമ പഞ്ചായത്തിൽ നിന്നും വാട്ടർ അതോറിറ്റിയിൽ നിന്നും ഞങ്ങൾ സഖാക്കൾ ഏറ്റെടുത്തിട്ടുണ്ട്...സാമ്രാജ്യത്യ ശക്തികൾക്കെതിരെ ഖോര ഖോരം പ്രതികരിക്കുന്ന സഖാക്കാൾക്കിതെന്തു പറ്റി. .നിങ്ങൾ വിമർശിക്കപ്പെടുമ്പോൾ അതിനെ നാലാളറിയാതെ മറയ്ക്കുന്നത്. ..അപ്പോൾ അതൊക്കെ വെറും പ്രഹസനം ആണല്ലേ സജി...ഇത്രയ്ക്കും ചീപ്പ് ആണോ ആർട്ടിസ്റ്റ് ബേബി.....

പ്രതികരിക്കുന്നവരെ തളർത്തുന്ന രാഷ്ട്രീയം എന്നും കൈമുതലായിട്ടുള്ളവർ ആണ് നിങ്ങളെന്ന് കൈനകരിക്കാർക്ക് അറിയാം. ഞങ്ങൾ പ്രതികരിച്ചത് ഞങ്ങളുടെ വീട്ടിലോട്ട് മാത്രം നല്ല വെള്ളം കിട്ടാൻ അല്ല, മറിച്ച് നിങ്ങളുടെ കൂടെ അത് പറിച്ചുകളയാൻ ഉണ്ടായിരുന്ന സഖാക്കളുടെ ഉൾപ്പടെ വീടുകളിലേയ്ക്ക് വരാനും കൂടിയാണ്... പിന്നെ, പൊതുമുതലിൽ ഒട്ടിച്ചപ്പോൾ ഉണർന്ന പൗരബോധം ആണ് ഈ കാട്ടി കൂട്ടിയതെങ്കിൽ, ഈ നാട്ടിലെ സകല പാലങ്ങളിലും പോസ്റ്റുകളിലും നിങ്ങൾ സ്ഥാപിച്ചിട്ടുള്ളവ കളഞ്ഞിട്ട് ആവാമായിരുന്നു ഈ ആവേശം. .

എന്നതൊക്കെ ആയാലും ആരും കാണാണ്ട് ഇരിക്കാൻ നിങ്ങൾ പറിച്ചെറിഞ്ഞത് ഇനി ഇതിലൂടെ ഏവരും കാണട്ടെ... ഫ്ളക്സുകളും പ്രതിഷേധങ്ങളും ഇനിയും തുടരും.. പ്രതികരണ ശേഷയുള്ളവർ പ്രതികരിക്കട്ടെ..❤️

ഗൂഗിളില്‍ കേരള ബ്യൂട്ടി എന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം എത്തുന്ന ആ സുന്ദര ഭൂമി. ഇന്ന് ആ ഭൂമി വെള്ളപൊക്കം എന്ന ദുരിതക്കയത...
11/07/2021

ഗൂഗിളില്‍ കേരള ബ്യൂട്ടി എന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം എത്തുന്ന ആ സുന്ദര ഭൂമി. ഇന്ന് ആ ഭൂമി വെള്ളപൊക്കം എന്ന ദുരിതക്കയത്തിലാണ്. ഒരു മഴപെയ്താല്‍ ആദ്യം വയലുകളിലും പിന്നീട് മുറ്റത്തും വെള്ളം എത്തുന്നത് ഇപ്പോള്‍ വീടുകള്‍ക്ക് അകം വരെ എത്തി. ചെറിയ ജലാശയങ്ങള്‍ കൈയ്യേറിയും നികത്തിയും തുടങ്ങി ഇപ്പോള്‍ കുട്ടനാട്ടില്‍ പെയ്യുന്ന മഴപോലും സംഭരിക്കാന്‍ കുട്ടനാട്ടില്‍ സ്ഥലം ഇല്ലാതായി. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള രണ്ട് മാര്‍ഗങ്ങളാണ് തോട്ടപ്പള്ളി പൊഴിയും തണ്ണീര്‍മുക്കം ബണ്ടും. ഇവരണ്ടും കൃത്യമായി പ്രവര്‍ത്തിച്ചാല്‍ പോലും വെള്ളം നിറയുന്നത് ഒരുപരിധി കഴിഞ്ഞ് നിയന്ത്രിക്കാന്‍ കഴിയാതായി. ഭൂപ്രകൃതി അനുസരിച്ച് അയല്‍ ജില്ലകളില്‍ പെയ്യുന്ന മഴവെള്ളം വരെ കുട്ടനാട്ടിലേക്ക് പാഞ്ഞെത്തും പക്ഷെ വരുന്ന വെള്ളത്തെ കൃത്യമായി പുറത്തേക്ക് ഒഴുക്കാന്‍ കാര്യമായ വഴികള്‍ മനുഷ്യന്റെ തന്നെ പ്രവര്‍ത്തികളാലും ശരിയായ മേല്‍നോട്ടവും ഇല്ലാതെ തടസ്സം സൃഷ്ടിക്കും വിധം മാറിക്കഴിഞ്ഞു. വെള്ളപ്പൊക്കത്തിന്റെ ആഘാതം ഒഴിവാക്കാന്‍ അധികാരികളുടെ പൂര്‍ണ്ണ ഇടപെടല്‍ വരും നാളുകളില്‍ വളരെ അനിവാര്യമാണ്. മുന്‍കാലങ്ങളിലെ പോലെ താല്‍കാലിക ബണ്ട് കെട്ടിയത് കൊണ്ടോ പൊഴികള്‍ മുറിക്കുന്നത് കൊണ്ടോ വലിയ രീതിയില്‍ പ്രയോജനം ചെയ്യുമെന്ന് കരുതുന്നില്ല. ഇപ്പോഴത്തെയും വരും കാലത്തിലെയും അവസ്ഥയെ മുന്‍കൂട്ടി കണ്ട് പഠിച്ച് ഒരു ശ്വാശത പരിഹാരം ആണ് മുന്നോട്ട് വെക്കേണ്ടത്. പ്രശ്നങ്ങളെയും അത് ഉണ്ടാകുന്ന സാഹചര്യങ്ങളും, പരിഹരിക്കുന്നതിനും ഇനി ഉണ്ടാവാതെ നോക്കാനും നേരിടാനുള്ള രീതികളും തുറന്ന് സംസാരിച്ച് ചര്‍ച്ചകള്‍ ചെയ്യാന്‍ മുഖ്യധാരാ മാധ്യമങ്ങളോ പൊതുപ്രവര്‍ത്തകരോ തയ്യാറാവുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരം. ഒരു പ്രശ്നം വന്നാല്‍ ഒരുമിച്ച് നേരിടും എന്ന വിശ്വാസം ആണ് നമ്മളെ മുന്നോട്ട് ഇപ്പോഴും എപ്പോഴും നയിക്കുന്നത്. അത് അങ്ങനെ തന്നെ തുടരട്ടെ
Courtesy : Troll Alappuzha

💛💛💛💛💛💛💛💛💛💛കണിക്കൊന്നയ്ക്കും വെള്ളരിയ്ക്കും ഒപ്പം സാനിടൈസെറും ഹാൻഡ് വാഷും കണ്ടുണരുന്ന ഒരു വിഷുക്കാലം.... വരാനിരിക്കുന്ന ന...
14/04/2020

💛💛💛💛💛💛💛💛💛💛
കണിക്കൊന്നയ്ക്കും വെള്ളരിയ്ക്കും ഒപ്പം സാനിടൈസെറും ഹാൻഡ് വാഷും കണ്ടുണരുന്ന ഒരു വിഷുക്കാലം.... വരാനിരിക്കുന്ന നല്ല നാളെയുടെ ശുഭ പ്രതീക്ഷകളുമായി വീണ്ടുമൊരു പുതുവർഷം.... കരുതലോടെ.... വിഷു ആശംസകൾ....



💛💛💛💛💛💛💛💛💛💛

05/04/2020

:)

Address

Kainakary
Alleppey
688501

Website

Alerts

Be the first to know and let us send you an email when Kainakary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kainakary:

Share

Category